ജോലി തിരക്കൊഴിഞ്ഞ് ഒരൽപ സമയം എല്ലാം മറന്ന് ഇഷ്‌ടപ്പെട്ട കുറേ പാട്ടുകൾ കേൾക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? അല്ലെങ്കിൽ കൊതി തീരെ സ്വയം മറന്ന് നൃത്തം ചെയ്യാൻ, പാട്ട് പാടാൻ... അതുമല്ലെങ്കിൽ ഒരു അവധിയെടുത്ത് വീട്ടിലെ സ്വച്ഛമായ അന്തരീക്ഷത്തിലിരുന്ന് ഉഗ്രനൊരു പെയിന്‍റിംഗ് ചെയ്യാൻ മനസ്സിൽ തോന്നിയിട്ടുണ്ടോ? ഇങ്ങനെ ഒത്തിരിയൊത്തിരി ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. മോഹങ്ങൾ എത്ര ചെറുതായാലും അത് യാഥാർത്ഥ്യമാക്കുന്നതിലൂടെ വലിയൊരു സന്തോഷം തിരിച്ചു പിടിക്കാനാവും. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും ഈ സന്തോഷവും ഉത്സാഹവും സ്വാധീനിക്കും. ഓരോ ദിവസവും പുതിയതായി തോന്നിത്തുടങ്ങുന്നത് തന്നെ എത്ര മനോഹരമായ കാര്യമാണ്. ചില സ്ത്രീകളെ ശ്രദ്ധിച്ചിട്ടില്ലേ എത്ര തിരക്കു പിടിച്ച ജീവിതമായാലും അവർ എല്ലാറ്റിനും ആവശ്യമായ സമയം കണ്ടെത്തും. “അയ്യോ ഒന്നിനും സമയമില്ലെന്ന” പരിഭവത്തിന് ഇത്തരക്കാരുടെ ജീവിതത്തിൽ സ്‌ഥാനമുണ്ടായിരിക്കുകയില്ല.

സ്വന്തം ആവശ്യത്തിന് സമയം കണ്ടെത്തുന്നുവെന്ന് വീട്ടിലുള്ളവർ കുറ്റപ്പെടുത്തിയേക്കാം. അതിനൊന്നും ചെവി കൊടുക്കേണ്ട. ആരും എന്തും പറഞ്ഞോട്ടെ സ്വന്തമിഷ്ടങ്ങൾ കൂടി ദിനചര്യയുടെ ഭാഗമാക്കുക.

നല്ല ഉറക്കം

സ്ത്രീകൾ എപ്പോഴും പരാതിപ്പെടുന്ന ഒരു കാര്യമാണ് ഉറക്കം കിട്ടുന്നില്ലെന്ന്. ഇതിന് പല കാരണങ്ങൾ ഉണ്ടാകാം. വീട്ടിലെ ജോലിത്തിരക്ക്, കുട്ടികൾ, വൈകിയുളള രാത്രി ഭക്ഷണം, ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ എന്നിങ്ങനെ കുറേയേറെ കാരണങ്ങൾ ഉണ്ടാകാം. അതുകൊണ്ട് എല്ലാ ജോലിയും കൃത്യസമയത്ത് ചെയ്‌ത് തീർത്ത് കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുക. പകൽ സമയത്ത് സമയം കിട്ടുകയാണെങ്കിൽ സ്വീകരണ മുറിയിലെ സോഫയിലോ ബെഡ്റൂമിലോ ഇത്തിരി നേരം ഉറങ്ങാം. ചെറുമയക്കത്തിനു പോലും നമ്മുടെ ശരീരത്തിനും മനസ്സിനും ഉന്മേഷം പകരാനാവും.

ഷോപ്പിംഗ് ലിസ്‌റ്റ് തയ്യാറാക്കുക

അടുക്കള ജോലിക്കിടയിലാകും അടുക്കളയിലെ വസ്തുക്കളും മറ്റും തീർന്നിരിക്കുന്ന കാര്യം അറിയുക. ആ സമയത്താകും ഭർത്താവിനെയോ മറ്റാരെയെങ്കിലുമോ സാധനം വാങ്ങാൻ കടയിലേക്ക് അയക്കുക. അതുകൊണ്ട് ജോലി കഴിഞ്ഞുള്ള സമയത്ത് അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. ഇത് സമയ ലാഭമുണ്ടാക്കുമെന്ന് മാത്രമല്ല പണവും ലാഭിക്കാം.

ആഗ്രഹങ്ങൾ സഫലീകരിക്കുക

എന്തെങ്കിലും ഹോബികളും ഇഷ്‌ടങ്ങളുമൊക്കെ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടാകുമോ? പക്ഷേ വിവാഹം, കുടുംബ ജീവിതം, കുട്ടികൾ, ഉദ്യോഗം തുടങ്ങിയ തിരക്കുകളിൽപ്പെട്ട് സ്വന്തം ഇഷ്‌ടങ്ങളേയും ഹോബികളെയും ചിലർ കൈവിട്ടിട്ടുണ്ടാകും. അതോടെ കുറേ കഴിയുമ്പോൾ ജീവിതം വിരസ പൂർണ്ണമാകും. ചിലർ നഷ്ടപ്പെട്ട സമയത്തെയോർത്ത് മാനസിക പിരിമുറുക്കത്തിന് അടിപ്പെടുകയും ചെയ്യും. കലാപരമായ കഴിവുകളുള്ളവർ അത് പരിപോഷിപ്പിക്കാൻ ശ്രമിക്കണം. ചിത്രരചനയിൽ കമ്പമുള്ളവർ ഇഷ്ടമുള്ള ചിത്രങ്ങൾ വരച്ച് ഫ്രെയിം ചെയ്‌ത് ചുമരുകളിൽ ഭംഗിയായി അണിനിരത്താം. കൂട്ടുകാരുടെ ജന്മദിനത്തിനോ വിവാഹ വാർഷികത്തിനോ ഇത്തരം പെയിന്‍റിംഗുകൾ സമ്മാനിക്കുകയും ചെയ്യാം. വേണമെങ്കിൽ സ്വന്തം ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കാം. കൃഷി, പൂന്തോട്ട നിർമ്മാണം എന്നിവയിൽ താൽപര്യമുള്ളവർ അതിന് സമയം കണ്ടെത്തി ചെയ്യുക. അത്തരം പ്രവർത്തനങ്ങൾ ശരീരത്തിനും മനസ്സിനും പകരുന്ന പോസിറ്റീവ് എനർജി വിവരണാതീതമായിരിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...