ഡോക്ടർമാർ പറയുന്നതനുസരിച്ച്, കോവിഡ് മൂന്നാം തരംഗത്തിൽ ഏറ്റവും കൂടുതൽ കരുതൽ നൽകേണ്ടത് കുട്ടികൾക്കാണ്... അതിനാൽ കുട്ടികളെ ഇപ്പോൾ മുതൽ ജാഗ്രത പുലർത്താൻ പ്രേരിപ്പിക്കുന്നത് നന്നായിരിക്കും. അവരുടെ ദൈനംദിന ജീവിതത്തിൽ കൊറോണ തടയുന്നതിനുള്ള രീതികളും ശീലങ്ങളും കൊണ്ടുവരിക.

കൊറോണ വ്യാധി കഴിഞ്ഞ വർഷം മുതൽ ആരാഭിച്ചതാണ്. രണ്ടാമത്തെ തരംഗം ആദ്യ തരംഗത്തേക്കാൾ മാരകമാണെന്ന് അനുഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നു. ശാസ്ത്രജ്ഞരും ഡോക്ടർമാരും പറയുന്നതനുസരിച്ച്, മൂന്നാം തരംഗത്തിന്‍റെ വരവും ഉറപ്പാണ്, അത് എപ്പോൾ വരുമെന്നു മാത്രം പറയാനാവില്ല. ആദ്യ തരംഗത്തിൽ രോഗികളും വൃദ്ധ ജനങ്ങളും ആണ് ഇരകൾ ആയതെങ്കില്‍ രണ്ടാമത്തെ തരംഗം യുവാക്കളെയും കുട്ടികളെയും വലയം ചെയ്തു.

ഗവേഷകർ പറയുന്നതനുസരിച്ച്, മൂന്നാം തരംഗത്തിൽ കുട്ടികളെ ആയിരിക്കും അസുഖം കൂടുതൽ പിടികൂടുക എന്നാണ്. അങ്ങനെയാണെങ്കിലും, നാമെല്ലാവരും കൊറോണയ്‌ക്കൊപ്പം ജീവിക്കുന്ന ഒരു ശീലമുണ്ടാക്കണമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു, കാരണം അത് കാലാകാലങ്ങളിൽ അതിന്‍റെ വിളയാട്ടം തുടരുക തന്നെ ചെയ്തേക്കാം. അൺലോക്കു ചെയ്യൽ പ്രക്രിയയും പല സംസ്ഥാനങ്ങളിലും ആരംഭിച്ചിരിക്കുന്നു.

അൺലോക്കു ചെയ്യുന്നതിലൂടെ, ജീവിതം പതുക്കെ ട്രാക്കിലേക്ക് മടങ്ങാൻ തുടങ്ങും. കുട്ടികൾ അവരുടെ സുഹൃത്തുക്കളുമായി കളിക്കാനും കൂടിക്കാഴ്ച നടത്താനും തുടങ്ങും. കുട്ടികൾ മുഴുവൻ സമയവും വീട്ടിലായിരിക്കുമ്പോൾ, കൊറോണ ഒഴിവാക്കാനുള്ള വഴികൾ അവരുടെ ശീലത്തിൽ ഉൾപ്പെടുത്താൻ അവരെ ഉപദേശിക്കേണ്ടതുണ്ട്.

  1. വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, ചുറ്റുമുള്ള ആളുകളിൽ നിന്ന് 2 അടി അകലം പാലിക്കുക.
  2. വീടിന് പുറത്ത് സുഹൃത്തുക്കളുമായി കളിക്കുമ്പോൾ പോലും മുഖത്ത് നിന്ന് മാസ്ക് നീക്കം ചെയ്യരുത്, ഇടയ്ക്ക് കൈകൾ നന്നായി വൃത്തിയാക്കുക.
  3. കളിക്കുമ്പോൾ മറ്റുള്ളവരുടെ കുപ്പി വെള്ളമോ ഭക്ഷ്യവസ്തുക്കളോ ഉപയോഗിക്കരുത്.
  4. പരസ്പരം സൈക്കിളുകളോ കളിപ്പാട്ടങ്ങളോ കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കുക.
  5. സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ എല്ലായ്പ്പോഴും സാമൂഹിക അകലം പാലിക്കുക.
  6. കടയിലോ പുറത്തോ പോയിവന്നാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
  7. കടയിലെ സാധനങ്ങൾ, ലിഫ്റ്റിന്‍റെ ബട്ടണുകൾ, ഡോർ ഹാൻഡിൽ ഇങ്ങനെ നടക്കുന്ന വഴിയിൽ കാണുന്ന എല്ലാ വിവിധ വസ്തുക്കളും സ്പർശിക്കുന്നത് കുട്ടികളുടെ പതിവാണ്. ഇങ്ങനെ ചെയ്യരുതെന്ന് അവർക്ക് കർശന നിർദ്ദേശങ്ങൾ നൽകേണ്ടത് വളരെ ആവശ്യമാണ്.
  8. വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ കുട്ടികൾക്ക് ബാഗിലോ പോക്കറ്റിലോ സാനിറ്റൈസർ കൊടുത്തു വിടാൻ മറക്കരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...