ഉത്തരാഖണ്ഡിനെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ബദരീനാഥും കേദാർനാഥും ഹരിദ്വാറും ഋഷികേശും നൈനിറ്റാളും മുസ്സൂറിയുമാണ്. വർഷം മുഴുവൻ തീർത്ഥാടകരും സഞ്ചാരികളും നിറഞ്ഞുനിൽക്കുന്ന ഈ സ്ഥ‌ലങ്ങൾ ഉത്തരാഖണ്ഡിന്‍റെ മുഖമാണെങ്കിൽ അതിന്‍റെ ആത്മാവ് ഒളിഞ്ഞിരിക്കുന്നത് അധികമാരും എത്തിപ്പെടാത്ത ചില നിശബ്ദ താഴ്‌വരകളിലും മലമ്പാതകളിലുമാണ്. ജനക്കൂട്ടത്തിന്‍റെ ബഹളമില്ലാതെ പ്രകൃതി അതിന്‍റെ യഥാർത്ഥ ഭാവത്തിൽ ശ്വസിക്കുന്ന ചില ഇടങ്ങളുണ്ട് അവിടെ മഞ്ഞുപുതച്ച് കൊടുമുടികൾ പ്രഭാതസൂര്യനോട് കഥ പറയുന്നിടങ്ങൾ. കണ്ണാടി പോലെ തെളിഞ്ഞ തടാകങ്ങൾ. പൈൻ മരങ്ങളുടെ സുഗന്ധം കാറ്റിനൊപ്പം സഞ്ചരിക്കുന്ന വനപാതകൾ. മലഞ്ചെരിവുകളിലൂടെ സംഗീതം പോലെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങൾ. ഓരോ കാഴ്ചയും മനസ്സിൽ പതിയുന്ന ഒരനുഭവമാണ്.

നഗരജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നും ചുട്ടുപൊള്ളുന്ന വേനലിൽ നിന്നും അൽപനേരം മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തരാഖണ്ഡിന്‍റെ ഈ ഒളിഞ്ഞിരിക്കുന്ന സുന്ദരഭൂമികൾ ഒരു പുതിയ ലോകം തുറന്നു തരും. അധികം പ്രചാരത്തിലില്ലെങ്കിലും സൗന്ദര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ഈ ലക്ഷ്യസ്‌ഥാനങ്ങൾ പ്രകൃതിയെ അടുത്തറിയാനും മനസ്സിനെ പുതുക്കാനുമുള്ള അപൂർവ്വ അവസരങ്ങളാണ്. അങ്ങനെയുള്ള ഉത്തരാഖണ്ഡിന്‍റെ ചില മനോഹരമായ രഹസ്യ സ്‌ഥലങ്ങളിലേക്ക് നമുക്കൊരു യാത്ര...

മുക്തേശ്വർ

ഉത്തരാഖണ്ഡിലെ തിരക്കിൽ നിന്ന് അകന്ന് പ്രകൃതിയുടെ ശാന്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിലൊന്നാണ് മുക്തേശ്വർ. കുമയോൺ മലനിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ചെറു പട്ടണം പച്ചപ്പാർന്ന പുൽമേടുകളും മനോഹരമായ വെള്ളച്ചാട്ടങ്ങളും പഴത്തോട്ടങ്ങളും കൊണ്ട് സന്ദർശകരെ ആകഷിക്കുന്നു. പ്രശസ്‌ത ബ്രിട്ടീഷ് എഴുത്തുകാരനായ ജിം കോർബറ്റ് തന്‍റെ പ്രശസ്‌ത കൃതിയായ "ദി മാൻ ഈ റ്റേഴ്‌സ് ഓഫ് കുമയോൺ" രചിച്ചത് ഇവിടെയിരുന്നാണ്. ഡൽഹിയിൽ നിന്ന് ഏകദേശം അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ മാത്രം യാത്ര ചെയ്താൽ ഈ പ്രകൃതി സുന്ദരമായ ഇടത്തിലെത്താം.

പിയോറ

അൽമോറയ്ക്കും നൈനിറ്റാളിനുമിടയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,600 അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് പിയോറ. കുമയോൺ ഹിമാലയത്തിന്‍റെ വിസ്മയിപ്പിക്കുന്ന കാഴ്ച്കളും ഇടതൂർന്ന വനങ്ങളും വിശാലമായ ആപ്പിൾ, പ്ലം തോട്ടങ്ങളും ഈ ഗ്രാമത്തിന്‍റെ പ്രത്യേകതയാണ്. നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് മാറി നിശബ്ദതയേയും പ്രകൃതിയേയും ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിയോറ മികച്ചൊരു അഭയകേന്ദ്രമാണ്.

ഖിർസു

സൗന്ദര്യവും മനസ്സമാധാനവും ഒരു പോലെ തേടുന്നവർക്ക് ഖിർസു നിരാശപ്പെടുത്തില്ല. സമൃദ്ധമായ ഓക്ക്, പൈൻ വനങ്ങൾക്കും ആപ്പിൾ തോട്ടങ്ങൾക്കുമിടയിൽ സ്‌ഥിതി ചെയ്യുന്ന ഈ ഗ്രാമം പ്രകൃതിയുടെ നിശബ്ദ സൗന്ദര്യം അനുഭവിക്കാൻ പറ്റിയ ഇടമാണ്. പൗരിയിൽ നിന്ന് വെറും 12 കിലോമീറ്റർ മാത്രം അകലെയുള്ള ബിർസു ട്രെക്കിംഗ് പ്രേമികൾക്കും ബാക്ക്‌പാക്കർമാർക്കും സോളോ സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട സ്‌ഥലമാണ്.

മുൻസ്യാരി

ഹിമാലയത്തിന്‍റെ ഹൃദയത്തിലേക്കുള്ള കവാടമെന്നാണ് മുൻസ്യാരിയെ വിശേഷിപ്പിക്കുന്നത്. മഞ്ഞുമൂടിയ കൊടുമുടികളും സമൃദ്ധമായ വനങ്ങളും ചേർന്ന അപൂർവ ഭൂപ്രകൃതിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. മിലം ഗ്ലേസിയർ ഉൾപ്പെടെയുള്ള പ്രശസ്‌ത ട്രെക്കിംഗ് പാതകളിലേക്കുള്ള പ്രവേശനകവാടം കൂടിയായ മുൻസ്യാരി സാഹസിക യാത്രകൾ ഇഷ്‌ടപ്പെടുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അതോടൊപ്പം ശാന്തമായ അന്തരീക്ഷവും നിർമ്മലമായ വായുവും ഈ പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...