ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അവിടെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കൂടുതലാണ്. അവിടേക്ക് പോകുന്നതിനു മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കണമെന്ന് പൗരന്മാർക്ക് പല രാജ്യങ്ങളും ഉപദേശം പോലും നൽകിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കാർ തന്നെ പറയുന്നത് കുറ്റവാളികൾ ഇവിടെ വളരെ സജീവമാണ്, അതിനാൽ എപ്പോഴും ജാഗ്രത പാലിക്കുക എന്നാണ്. എന്നാൽ പാക്കിസ്ഥാൻ, ഇറാൻ, മിഡിൽ ഈസ്‌റ്റ് എന്നി വിടങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ വിമാനനിരക്കുകൾ ഉയരുന്നതിനാൽ ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നത് നല്ല ആശയമാണ്.

ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നതിനു മുമ്പ് അവിടത്തെ താപനില പരിശോധിക്കുക. ഡിസംബറിൽ ഒരു കുടുംബം ദക്ഷിണാഫ്രിക്കയിലേക്ക് പോയി. എല്ലാവരും ഷോർട്ട്സും മറ്റും പായ്ക്ക് ചെയ്തു. കാരണം അവർ എഐ ഉപയോഗിച്ച് താപനില പരിശോധിച്ചു. 26-27 ഡിഗ്രി ആണെന്ന് അതിൽ പറഞ്ഞിരുന്നു. പക്ഷേ അവർ ജോഹന്നാസ്ബർഗിൽ എത്തിയപ്പോൾ മഴ പെയ്യാൻ തുടങ്ങി. താപനില ഗണ്യമായി കുറഞ്ഞു.

അവരുടെ കൈവശം ശരിയായ വസ്ത്രങ്ങൾ ഇല്ലായിരുന്നു. അതിനാൽ അവരുടെ യാത്ര സുഖകരം ആയില്ല. അവിടെ പോകുമ്പോൾ നീളൻ കൈയുള്ള വസ്ത്രങ്ങൾ പായ്ക്ക് ചെയ്യുന്നതാണ് നല്ലത്. എന്നാൽ എല്ലായിടത്തും മഴ പെയ്യണമെന്നോ ചൂടായിരിക്കണമെന്നോ നിർബന്ധമില്ലതാനും.

ജോഹന്നാസ്ബർഗിൽ ഒരു കുടുംബത്തിന്‍റെ ആദ്യ ദിവസമായിരുന്നു അത്. എല്ലാവരും വളരെ ആവേശത്തിലായിരുന്നു. പക്ഷേ അവർ എഴുന്നേറ്റപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ് മഴ കുറയാൻ കാത്തിരുന്നു. 12 മണി വരെ മഴ ഉണ്ടായിരുന്നു. പുറത്തിറങ്ങാൻ കഴിയാതെ പകുതി ദിവസം പാഴായതിൽ അവർ വളരെ സങ്കടപ്പെട്ടു. ഈ അനുഭവങ്ങൾ പറയുന്നത്, ഒരു സ്‌ഥലത്ത് പോകുമ്പോൾ അവിടത്തെ താപനില നോക്കുന്നതിനൊപ്പം കാലാവസ്‌ഥ എങ്ങനെ ആണെന്നും മനസ്സിലാക്കുക. ചില സ്ഥലങ്ങളിൽ മഞ്ഞും വെയിലും മഴയും ഇടവിട്ട് ഉണ്ടാകാം. അതിന് അനുസരിച്ചുള്ള സാമഗ്രികൾ കൈവശം വേണം എന്ന് ചുരുക്കം.

സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്‌ഥലങ്ങളുടെ പട്ടിക തയ്യാറാക്കുക. ദക്ഷിണാഫ്രിക്ക വളരെ വലുതാണ്, ആളുകൾ പലയിടത്തും സഞ്ചരിക്കുന്നു. മിക്ക ആളുകളും ജോഹന്നാസ്ബർഗ്, ഡർബൻ, കേപ് ടൗൺ എന്നിവിടങ്ങളിലേക്ക് പോകുന്നു. കാരണം മൊത്തം ഒന്ന് കറങ്ങാൻ തന്നെ സാധാരണയായി 10-12 ദിവസമെടുക്കും. ടൂർ ഒരു മാസത്തേക്കാണെങ്കിൽ അത് വ്യത്യസ്‌തമായ കാര്യമാണ്, പക്ഷേ 10-12 ദിവസത്തിനുള്ളിൽ വളരെ കുറച്ച് നഗരങ്ങൾ മാത്രമേ സന്ദർശിക്കാൻ കഴിയൂ. അതിനാൽ ആദ്യം നിങ്ങൾ ഏതൊക്കെ നഗരങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു, എന്ത് കാണാൻ ആഗ്രഹിക്കുന്നു. ഓരോ സ‌്ഥലത്തേക്കും ടിക്കറ്റിന്‍റെ വില എത്രയാണ്, ഓരോ സ്‌ഥലത്തിന്‍റെയും സമയക്രമം, ഏതൊക്കെ അവധി ദിവസങ്ങൾ ലഭ്യമാണ്, എപ്പോഴാണ് പോകാൻ ഏറ്റവും നല്ല സമയം, എന്ത് കൊണ്ടുവരണം, എന്ത് ധരിക്കണം എന്നിവ പരിഗണിക്കുക. നിങ്ങളുടെ യാത്ര പൂർണ്ണമായും ആസ്വദിക്കാൻ അതെല്ലാം എഴുതി വയ്ക്കുക.

ജോഹന്നാസ് ബർഗ് ഗോൾഡ് റീഫ് തീം പാർക്ക്: ഇതിൽ എന്തൊക്കെ കാണണം. ഇവിടെ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ധാരാളം റൈഡുകൾ ഉണ്ട്. ഇവിടെ കുറേ സമയം ആസ്വദിക്കാൻ കഴിയും. എന്നാൽ പോകുന്നതിന് മുമ്പ് സമയക്രമം പരിശോധിക്കുക. ഗൂഗിളിൽ അവരുടെ വെബ്സൈറ്റ് പരിശോധിക്കുന്നത് ഉറപ്പാക്കുക. അവിടെ ധാരാളം വാട്ടർ സ്പോർട്‌സ് പ്രവർത്തനങ്ങൾ ഉണ്ട്, അതിനാൽ ഉചിതമായി വസ്ത്രം ധരിക്കുക. നിങ്ങൾ തിരിച്ചെത്തുമ്പോൾ മാറാൻ വേണ്ടി ഒരു ജോഡി വസ്ത്രങ്ങൾ കൊണ്ടുവരിക. ക്യാമറയും മൊബൈൽ ഫോണും അകത്ത് കൊണ്ടുപോയി എളുപ്പത്തിൽ ഫോട്ടോകൾ എടുക്കാം.

ലിൻഡ്ഫീൽഡ് വിക്ടേറിയൻ ഹൗസ് മ്യൂസിയം: ഒരു ലിസ്‌റ്റ് സൃഷ്‌ടിക്കാൻ നിങ്ങൾ എഐ ഉപയോഗിക്കുകയാണെങ്കിൽ ഈ മ്യൂസിയം തീർച്ചയായും ദൃശ്യമാകും. പക്ഷേ ഒരിക്കൽ സന്ദർശിച്ചാൽ നിങ്ങൾ നിരാശനാകും. രാഖി സന്തോഷത്തോടെ തന്‍റെ കുട്ടികളോടും ഭർത്താവിനോടും ഒപ്പം മ്യൂസിയം സന്ദർശിക്കാൻ പോയി. ടാക്സി ഡ്രൈവർ ഒരു വീടിന് മുന്നിൽ നിർത്തി പറഞ്ഞു. നിങ്ങളുടെ ലക്ഷ്യസ്ഥാനം എത്തി. എന്നാൽ ഗേറ്റിൽ നിന്ന് വൈദ്യുതി വയറുകൾ തൂങ്ങിക്കിടക്കുന്ന ഒരു ചെറിയ വീട് ഉണ്ടായിരുന്നു. ഗേറ്റിന്‍റെ വശത്തുള്ള ഒരു ബോർഡിൽ ലിൻസ്ഫീൽഡ് വിക്ടോറിയൻ ഹൗസ് മ്യൂസിയം എന്ന് എഴുതിയിരുന്നു. കുട്ടികൾ ടാക്സിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ രാഖിയും ഭർത്താവും അവരെ തടഞ്ഞു നിർത്തി ഡ്രൈവറോട് പറഞ്ഞു, അവർ ഒരു മ്യൂസിയം കാണാൻ വന്നതാണെന്ന് പക്ഷേ ഇത് ഒരു വീടാണെന്ന്. ഡ്രൈവർ അത് എവിടെ നിന്ന് കണ്ടെത്തിയെന്ന് ചോദിച്ചു. അവർ അവരുടെ ലിസ്റ്റ് അദ്ദേഹത്തെ കാണിച്ചു.

ഡ്രൈവർ ഇന്‍റർനെറ്റിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് വീട് കാണിച്ചു. എന്നാൽ അവിടെ മുൻകൂട്ടി അപ്പോയിന്‍റ്മെന്‍റ് ആവശ്യമാണെന്ന് അവർ മനസ്സിലാക്കി. കുട്ടികൾ വളരെ നിരാശരായി. ടാക്സി ചാർജ് പാഴായിയെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അത് പട്ടികയിൽ ചേർക്കരുത്.

അപ്പാർത്തീഡ് മ്യൂസിയം: കൂടുതൽ പ്രതീക്ഷിച്ചാൽ നിങ്ങൾ നിരാശനായേക്കാം. അതിനാൽ പോകുന്നതിന് മുമ്പ് സമയം, ടിക്കറ്റ് നിരക്കുകൾ മുതലായവ പരിശോധിക്കുക. സാഹചര്യത്തിനനുസരിച്ച് സമയക്രമം ചിലപ്പോൾ മാറിയേക്കാം.

സയൻസ് ബോണോ സയൻസ് സെന്‍റർ ജോഹന്നാസ് ബർഗ്: ഇത് കുട്ടികൾക്ക്, പ്രത്യേകിച്ച് സയൻസ് പഠിക്കുന്നവർക്ക്, കാണാൻ ധാരാളം ഉണ്ട്. അവിടെ പോകുന്നതിനു മുമ്പ് ടിക്കറ്റും സമയവും പരിശോധിക്കുന്നത് ഉറപ്പാക്കുക.

ജെയിംസ് ആൻഡ് എത്തൽ ഗ്രേ പാർക്ക്: നഗരത്തിലെ ഒരു സാധാരണ പാർക്കാണിത് അതിനാൽ നിങ്ങൾക്ക് അത് ഒഴിവാക്കാം. പ്രത്യേകിച്ചൊന്നും കാണാനില്ല.

കാൾട്ടൺ സെന്‍റർ: ഇവിടെ ഒരു ഡെക്ക് ഉണ്ട്. ലിഫ്റ്റിൽ മുകളിലേക്ക് പോകാം. അവിടെ നിന്ന് മുഴുവൻ നഗരത്തിന്‍റെയും വിശാലമായ കാഴ്‌ച ലഭിക്കും. മറ്റ് രാജ്യങ്ങളിൽ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഒഴിവാക്കാം.

ബൊട്ടാണിക്കൽ ഗാർഡൻ: വളരെ വലുതാണ്. എല്ലാ നിറങ്ങളിലുമുള്ള റോസാപ്പൂക്കൾ ഉണ്ട് പച്ചപ്പും. ഫീസൊന്നുമില്ല. ഇവിടെ ക്യാമറകൾ അനുവദനീയമല്ല. ഫോൺ കൊണ്ടുവരാം.

ലേക്ക്: സൂ ലേക്ക് കാണാൻ ടാക്സി ബുക്ക് ചെയ്ത് പണം പോകുന്നവർ ഇഷ്ടം പോലെ ഉണ്ട്. അവിടെയും കാണാൻ ഒന്നുമില്ല. നമുക്ക് അത് ഒഴിവാക്കാം.

ജോഹന്നാസ്ബർഗ് മൃഗശാല: മിക്ക ചൊവ്വാഴ്ച്കളിലും അടച്ചിരിക്കും. പോകുന്നതിനു മുമ്പ് സമയക്രമവും ടിക്കറ്റുകളും പരിശോധിക്കുക. കൗണ്ടറിൽ ടിക്കറ്റുകൾ ലഭ്യമാണ്, പക്ഷേ നീണ്ട ക്യൂ ഉണ്ടായേക്കാം.

കോൺസ്റ്റിറ്റ്യൂഷൻ ഹിൽ: ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തെക്കുറിച്ച് അറിയണമെങ്കിൽ ഇവിടെ പോകാം. ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എപ്പോഴാണെന്നും വോട്ടവകാശം എങ്ങനെ ലഭിച്ചുവെന്നും സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇതിന് ഫീസ് ഇല്ല.

ഗാന്ധി സ്ക്വയർ: ഗാന്ധിജിയുടെ ചെറുപ്പകാലത്തെ ഒരു പ്രതിമ ഇവിടെയുണ്ട്. ആകെ 10-15 മിനിറ്റ് മതി. എന്നാൽ സ്ക്വയറിനു പുറത്തുള്ള പ്രദേശത്ത് നടക്കുന്നത് സുരക്ഷിതമല്ല.

മണ്ടേല ഹൗസ്: ഇത് മണ്ടേല കുടുംബത്തിന്‍റെ പൈതൃകമാണ്. വിദേശികൾക്ക് ടിക്കറ്റുകൾ പ്രത്യേകമാണ്. മുൻകൂട്ടി എല്ലാം വ്യക്‌തമാണെന്ന് ഉറപ്പാക്കാൻ വെബ്സൈറ്റ് പരിശോധിക്കുന്നതാണ് നല്ലത്.

ഷോപ്പിംഗ്

വാസ്തവത്തിൽ എവിടെയെങ്കിലും യാത്ര ചെയ്യുമ്പോൾ ഷോപ്പിംഗിന് മുൻഗണന നൽകണം. ഷോപ്പിംഗ് നടത്തുന്നത് യാത്രയുടെ ചെലവ് കൂട്ടും. കൂടാതെ ലഗേജ് കൊണ്ടുപോകുന്നതിന്‍റെ ബുദ്ധിമുട്ടും ഉണ്ടാകും. കൂടുതൽ ലഗേജ് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ കസ്‌റ്റംസ് ഫീസ് നൽകേണ്ടിവരും. ദക്ഷിണാഫ്രിക്കയിൽ വാങ്ങാൻ അധികം ഒന്നുമില്ല. അതുകൊണ്ട് ഷോപ്പിംഗിനെക്കുറിച്ച് അധികം വിഷമിക്കേണ്ട. യാത്ര ആസ്വദിക്കുക മാത്രമാണ് ഇവിടെ ചെയ്യാവുന്ന കാര്യം.

और कहानियां पढ़ने के लिए क्लिक करें...