മഞ്ഞുപുതച്ചു കിടക്കുന്ന പർവതനിരകളും മനസിനെ ആർദ്രമാക്കുന്ന പ്രകൃതിയുടെ സംഗീതവും അനുഭവിക്കണമെങ്കിൽ വടക്കേ ഇന്ത്യയിലൂടെ ഒരു യാത്ര പ്ലാൻ ചെയ്തോളൂ... ഇത്തവണ ഞങ്ങൾ സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്കും പശ്ചിമ ബംഗാളിലെ ഡാർജിലിംഗുമാണ് സന്ദർശിച്ചത്. ഞങ്ങൾ ദില്ലിയിലെത്തിച്ചേർന്നു. ഇവിടെ നിന്നും വീണ്ടും രണ്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ ബാഗ്ഡോരയിലെത്തിച്ചേർന്നു. ലഗേജ് ടാക്സിയിലെടുത്ത് വച്ച് സ്വസ്ഥമായിരുന്നു. മുന്നോട്ടുള്ള യാത്ര മനം കുളിർപ്പിക്കുന്നതായിരുന്നു.

കാഞ്ചൻജംഗാ പർവതനിരകളെ തൊട്ടുതലോടി ഒഴുകി വരുന്ന തീസ്താനദി യാത്രയിലുടനീളം ഞങ്ങളെ അനുഗമിക്കുന്നുണ്ട്. ഒന്ന് കണ്ണ് ചിമ്മാൻ പോലും തോന്നുന്നില്ല. അത്രയ്ക്ക് ഭംഗിയുള്ള പ്രദേശം...

സുഖപ്രദമായ കാലാവസ്ഥ, സുന്ദരിയായി നിൽക്കുന്ന പ്രകൃതി. തെളിനീരിന്‍റെ പര്യായമായ തീസ്താ നദിയ താഴ്വരകളിലുടനീളം ഔഷധസസ്യങ്ങളുടെ നിറസാന്നിദ്ധ്യം. നാണം കുണുങ്ങിയൊഴുകുന്ന കൊച്ചരുവികൾ... ഹെയർപിൻ വളവുകൾ... ശരിക്കും രോമാഞ്ചം കൊള്ളിക്കുന്ന കാഴ്ചകൾ തന്നെ. ഞങ്ങൾ ഇപ്പോൾ രംഗ്പോരയിൽ എത്തിച്ചേർന്നിരിക്കുന്നു.

പശ്ചിമബംഗാൾ അതിർത്തി കടന്നു. ഇനിയിപ്പോൾ സിക്കിമിലൂടെയാണ് യാത്ര. തീസ്താ നദിയിപ്പോൾ ഇടതിവശത്തുകൂടിയാണ് ഒഴുകുന്നത്. വൈകുന്നേരം ഏതാണ്ട് 5.30യോടെ സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്കിലെ സായാംഗിലെത്തിച്ചേർന്നു.

ഹോട്ടലിൽ അൽപനേരം വിശ്രമിച്ച് ഞങ്ങൾ ഗാങ്ടോക്കിലെ മാൽറോഡ് സന്ദർശിക്കാൻ തീരുമാനിച്ചു. വൈകുന്നേരം 7 മണിയോടടുക്കുന്നു. മാൽറോഡ് എത്തും മുമ്പേ തന്നെ ടാക്സിയിൽ നിന്നിറങ്ങേണ്ടി വന്നു. കാരണം മാൽറോഡിൽ വാഹനയാത്ര നിരോധിച്ചിട്ടുണ്ട്. ഭംഗിയും നല്ല വൃത്തിയുമുള്ള ചെറിയൊരു വീഥി. ഇടയ്ക്കിടയ്ക്ക് നീളൻ കസേരകളും കാണാം. പ്രകൃതി സൗന്ദര്യം നുകരാനും യാത്രികർക്ക് വിശ്രമിക്കാനും തീർത്തതാണിവ.

ഛാംഗു തടാകം

അടുത്ത ദിവസം പ്രഭാതഭക്ഷണമൊക്കെ കഴിച്ച ശേഷം ഹോട്ടലിൽ നിന്നും നേരത്തേ ഏർപ്പാടാക്കിയ വണ്ടിയിൽ ഞങ്ങളെ ടാക്സി സ്റ്റാൻഡിലെത്തിച്ചു. പിന്നീട് വലിയൊരു വാഹനത്തിലായിരുന്നു മുന്നോട്ടുള്ള യാത്ര. ചെങ്കുത്തായ പർവതനിരകളും വെള്ളച്ചാട്ടങ്ങളും കൺകുളിർക്കെ കണ്ടു. സന്തോഷവും അത്ഭുതവും നിറയ്ക്കുന്ന കാഴ്ചകൾ....

ഛാംഗു തടാകത്തിന്‍റെ സൗന്ദര്യം ശരിക്കും അസ്വദിക്കണമെങ്കിൽ ഏതാണ്ട് 12000 അടിയോളം ഉയരത്തിലെത്തിച്ചേരേണ്ടതുണ്ട്. സിക്കിമിലെ ഒരു അത്ഭുത തടാകം തന്നെയാണിത്. ഒരു കി.മീ നീളവും 15 മീറ്റർ ആഴവുമുണ്ടിതിന്. കാട്ടുപുഷ്പങ്ങളും ഔഷധസസ്യങ്ങളും കൊണ്ട് അനുഗ്രഹമാണീ ഭൂപ്രദേശം.

എല്ലുകളെ പോലും മരവിപ്പിക്കുന്ന രൂക്ഷമായ തണുപ്പ്. കയറ്റം കയറുകയാണ്. ഇപ്പോൾ ഇന്ത്യ- ചൈന അതിർത്തി പ്രദേശമൊക്കെ കാണാം. ഏതാണ്ട് 15000 അടി ഉയരത്തിൽ നാഥുല വഴിയാണ് യാത്ര. നാഥുലയിൽ കൂടി യാത്ര ചെയ്യണമെങ്കിൽ മുൻകൂട്ടി അനുവാദം വാങ്ങണം എന്നകാര്യം ഞങ്ങൾക്കറിയില്ലായിരുന്നു. അങ്ങനെ നാഥുല സന്ദർശനം മുടങ്ങി. ഡ്രൈവർ ദൂരെ നിന്ന് അതിർത്തി പ്രദേശം കാട്ടിത്തന്നു. ഇനി മടക്കയാത്ര.

കലിംപോംഗ്

അടുത്ത ദിവസം രാവിലെ 8 മണിയോടെ ഞങ്ങൾ കലിംപോംഗിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചു. ഗാങ്ടോക്കിലെ ചില സ്ഥലങ്ങൾ ഇനിയും കാണാനുണ്ട്. സ്ഥലങ്ങൾ കണ്ട് യാത്ര തുടർന്നു. ഗാങ്ടോക്കിലെ ഡു ഡ്രൂൽ ചാരിറ്റീസ് ബൗദ്ധ വിഹാരത്തിലെത്തി ചേർന്നു. ഇതും സാമാന്യം നല്ല ഉയരത്തിലായിരുന്നു. ഇവിടെ വാഹനങ്ങൾക്ക് പ്രവേശനമില്ല. ഒരു ബോർഡിൽ റിംപോച്ചി എന്ന് എഴുതിയിരിക്കുന്നതും കണ്ടു. മുകളിൽ ഈ ബൗദ്ധ മന്ദിരത്തിൽ അത്ഭുതം നിറയ്ക്കുന്ന കാഴ്ചകൾ മാത്രം. റിംപോച്ചി ബൗദ്ധ മന്ദിരത്തിൽ അസംഖ്യം പ്രകാശിക്കുന്ന ദീപങ്ങളുണ്ട്. റിംപോച്ചി എന്നാൽ ടീച്ചർ (പണ്ഡിതൻ) ആണെന്നും ഇവിടെ ബുദ്ധനെക്കുറിച്ച് അറിവ് പകരുന്നതാരാണോ ആ വ്യക്തിയെ റിംപോച്ചി എന്നാണ് വിളിക്കുന്നതെന്നും ടാക്സി ഡ്രൈവർ പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...