വെയിലും മഴയും നോക്കി ഭർത്താവിന്‍റെയും കുട്ടികളുടെയും സൗകര്യം നോക്കി ഷോപ്പിംഗിനിറങ്ങാമെന്ന് വെച്ചാൽ ഉടനെയൊന്നും നടക്കില്ല.... അനുപമയ്ക്ക് ഇത്തരം മൂഡ് ഓഫുകൾ ഇപ്പോഴില്ല. എന്താ കാര്യമെന്നോ? കക്ഷി ഓൺലൈൻ ഷോപ്പിംഗിന്‍റെ ആരാധികയായി മാറിയിരിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ കടകളിൽ കയറിയിറങ്ങി നേരം കൊല്ലാൻ ആർക്കും താൽപര്യമില്ല. മാത്രമല്ല, പലപ്പോഴും ഇഷ്ടപ്പെട്ട സാധനം കടകളിൽ നിന്ന് ലഭിച്ചുവെന്നും വരില്ല. ഇത്തരം തലവേദനകൾക്ക് പരിഹാരമാണ് ഓൺലൈൻ ഷോപ്പിംഗ്. അനുപമയെപ്പോലെ ഹാപ്പിയായിരിക്കണമെങ്കിൽ സമയം പാഴാക്കാതെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ സർച്ച് ചെയ്തോളൂ...

ഷോപ്പുകളിൽ ലഭിക്കുന്നതിനേക്കാൾ വ്യത്യസ്തവും വൈവിദ്ധ്യം നിറഞ്ഞതുമായ ഉൽപന്നങ്ങൾ രണ്ടോ മൂന്നോ ക്ലിക്കിൽ സ്ക്രീനിൽ തെളിയും. ചില സൈറ്റുകളിൽ അംഗങ്ങളായാൽ ഡിസ്കൗണ്ട് ഓഫറുകളും ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, കോസ്മെറ്റിക്സ്, ആഭരണങ്ങൾ, ഫാഷൻ അക്സസറീസ്... എന്നുവേണ്ട എന്തും ഓൺലൈൻ ഷോപ്പിംഗ് വഴി കൈകളിലെത്തും.

ഈ കാര്യങ്ങൾ വിട്ടുകളയരുതേ

  • ഓൺലൈൻ ഷോപ്പിംഗിന് ഒരുങ്ങുകയാണോ? എങ്കിൽ ആദ്യം തന്നെ കമ്പ്യൂട്ടറിന്‍റെ ഇന്‍റേണൽ സെക്യൂരിറ്റി ഉദാ- ആന്‍റി വൈറസ് അപ്പ്ഡേറ്റാണോ എന്ന് പരിശോധിക്കുക.
  • ഓൺലൈൻ ഷോപ്പിംഗിൽ ക്യാഷ് ഓൺ ഡെലിവറിയാണ് ഏറ്റവും സുരക്ഷിതം.
  • പ്രൊഡക്ട് വാങ്ങുന്നതിന് മുമ്പ് ഇതേക്കുറിച്ച് വിശദമായൊരു അന്വേഷണമാകാം. ഇല്ലെങ്കിൽ ഒരുപക്ഷേ ഫേക്ക് വെബ്സൈറ്റിൽ കുടങ്ങിയെന്ന് വരാം. ഷോപ്പിന്‍റെയും ഷോപ്പുടമയുടെയും അഡ്രസ്സും ഫോൺനമ്പറും കുറിച്ച് വയ്ക്കുക. വിശ്വസനീയമായ വെബ്സൈറ്റാണോയെന്ന് പരിശോധിക്കുന്നതോടൊപ്പം ഉൽപന്നങ്ങളുടെ വിലയും ശ്രദ്ധിക്കുക. ഓൺലൈനായി പോസ്റ്റ് ചെയ്തിരിക്കുന്ന കമന്‍റുകൾ പരിശോധിക്കുക. മറ്റ് ഉപഭോക്താക്കളുടെ പ്രൊഡക്ട് റിവ്യൂയും വായിക്കാം.
  • പർച്ചേസിന് ശേഷം ബിൽ, ഉൽപന്നത്തെക്കുറിച്ചുള്ള വിവരം, വിൽപ്പന സംബന്ധമായ നിയമങ്ങളുടെയും നിബന്ധനകളുടെയും പ്രിന്‍റ് ഔട്ട് എന്നിവ സൂക്ഷിക്കുക.
  • ഓൺലൈനായി ഫോം പൂരിപ്പിക്കുമ്പോൾ കൃത്യമായ മേൽവിലാസം നൽകണം. വളരെ ശ്രദ്ധയോടെ വേണം ഫോം പൂരിപ്പിക്കാൻ. അല്ലാത്ത പക്ഷം വീട് തെറ്റി മറ്റെവിടെയെങ്കിലും എത്തിയെന്ന് വരാം. അഡ്രസിനൊപ്പം പിൻകോഡ് എഴുതാൻ മറക്കരുത്.
  • നേരിട്ടാണ് നടത്തുന്നതെങ്കിൽ കടയിലെത്തി സെല്ലറുമായി ഡിസ്കൗണ്ട്, ഫ്രീ ഗിഫ്റ്റ്, വാറന്‍റി എന്നിങ്ങനെയുള്ള കാര്യങ്ങൾ സംസാരിച്ച ശേഷമാണ് സാധനം വാങ്ങുന്നത്. ഇതുപോലെ ഉൽപന്നത്തെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കിയ ശേഷം മാത്രം ഓൺലൈൻ ഷോപ്പിംഗ് ആവാം. ചില സൈറ്റുകൾ പർച്ചേസിംഗിന് ശേഷം ഫ്രീ ഷിപ്പിംഗ് ചാർജ്, ഫ്രീ ഗിഫ്റ്റ് ഓഫർ നൽകാറുണ്ട്, ഇതുപോലുള്ള കാര്യങ്ങൾ നേരത്തെ നോക്കി മനസ്സിലാക്കണം.
  • വാങ്ങുന്ന ഉൽപന്നത്തിന്‍റെ പേര് എഴുതി രണ്ടോ മൂന്നോ വട്ടം പരിശോധിച്ച ശേഷം മാത്രം ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് നമ്പർ നൽകിയാൽ മതി.
  • ഡെബിറ്റ് കാർഡിനെ അപേക്ഷിച്ച് ക്രെഡിറ്റ് കാർഡ് പെയ്മെന്‍റാണ് സുരക്ഷിതം. ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായാൽ നഷ്ടം നാമമാത്രമായിരിക്കും. എന്നാൽ ഡെബിറ്റ് കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ അക്കൗണ്ട് തന്നെ കാലിയായെന്നും വരാം.
  • ചില ബാങ്കുകൾ ഡിസ്പോസിബിൾ ക്രെഡിറ്റ് കാർഡ് സൗകര്യം നൽകുന്നുണ്ട്. ഒരിക്കൽ മാത്രം ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ സവിശേഷത. തട്ടിപ്പിനിരയായാൽ തന്നെ കാര്യമായ നഷ്ടം ഉണ്ടാകില്ല.
  • ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ ഒന്നിലധികം തവണ രജിസ്റ്റർ ചെയ്യേണ്ടി വരാറുണ്ട്. ഇതിലൂടെ നിങ്ങളുടെ ഐഡിന്‍റിറ്റി മിസ്‍യൂസ് ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ അംഗീകൃത സൈറ്റ് ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പിനരയായൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കൺസ്യൂമർ കോർട്ടിലെ പരാതി നൽകുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...