ഒരു താരം എന്ന നിലയിലല്ല ഒരു സാധാരണക്കാരനായി സ്വയം കരുതുന്ന നടന്മാരിൽ ഒരാളാണ് ആമിർ ഖാൻ. അദ്ദേഹം തന്‍റെ ഹൃദയം പറയുന്നത് കേൾക്കുന്നു. ബോക്സ് ഓഫീസ് കണക്കുകൾക്ക് പിന്നാലെ ഓടുന്നില്ല.
ചിത്രത്തിന്‍റെ കഥയ്ക്കാണ് അദ്ദേഹം ഏറ്റവും പ്രധാന്യം നൽകുന്നത്. ആ കഥ ഒരു സിനിമയുടെ റീമേക്ക് ആണെങ്കിൽ പോലും. ഏകദേശം 3 വർഷത്തിനുശേഷം ആമിർഖാൻറ "സിതാരേ സമീൻ പർ" എന്ന ചിത്രം വാർത്തകളിൽ ഇടം നേടി. ഇത് അദ്ദേഹത്തിന്‍റെ മുൻചിത്രമായ "താരേ സമീൻ പർ" എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ്. ബുദ്ധിവൈകല്യമുള്ള ന്യൂറോ ഒപ്റ്റിക്കൽ പ്രശ്നം ഉള്ള പത്ത് കുട്ടികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ கம.
ചിത്രത്തിൽ ആമിർഖാൻ ഒരു വേഷം ഫുട്ബോൾ പരിശീലകൻ ചെയ്തു. ലാൽ സിംഗ് ചഡ്ഢയുടെ പരാജയത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ആമിർഖാൻ "സിതാരേ സമീൻ പർ" എന്ന ചിത്രം വാർത്തകളിൽ ഇടം നേടിയപ്പോൾ ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത് എന്താണ്? ഈ സിനിമയിൽ പ്രവർത്തിച്ചതിന്‍റെ അനുഭവം എങ്ങനെയായിരുന്നു. ആമിർ ഖാൻ തന്‍റെ പ്രത്യേക ശൈലിയിൽ നിരവധി രസകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.
ചോദ്യം: സിതാരേ സമീൻ പർ എന്ന ചിത്രത്തിൽ പ്രവർത്തിച്ചതിന്‍റെ അനുഭവം എങ്ങനെയായിരുന്നു?
ഉത്തരം: വളരെ രസകരമാണ്. ഷൂട്ടിംഗിനിടെ ദിവസവും എന്‍റെ സഹനടന്മാരായ പത്ത് കുട്ടികളിൽ നിന്ന് എനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. സെറ്റിലെ അന്തരീക്ഷവും വളരെ രസകരവും പോസിറ്റീവുമായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് എപ്പോൾ അവസാനിച്ചുവെന്ന് എനിക്ക് പോലും മനസ്സിലായില്ല.
ചോദ്യം: ഇന്നത്തെ കാലത്ത് സിനിമ നിർമ്മിക്കുന്നത് സിനിമ റിലീസ് ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ടാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഉത്തരം: ഉണ്ട്. പല കാര്യങ്ങളുടെയും പിരിമുറുക്കമുണ്ട്. സിനിമ സെൻസറിൽ കുടുങ്ങിപ്പോകുന്നു വിവാദങ്ങളി ൽ അകപ്പെടുമോ എന്ന പിരിമുറുക്കം. കാര്യങ്ങൾ അതിരുകടക്കുമോ എന്ന ഭയം സിനിമയെക്കുറിച്ചുള്ള ആളുകളുടെ നെഗറ്റീവ് പ്രതികരണങ്ങൾ ഒടുവിൽ ഫിലിം പൈറസിയുടെ കടന്നുകയറ്റം തുടങ്ങിയവ. ഇതൊക്കെ സംഭവിക്കുന്നത് സിനിമ പ്രക്രിയയുടെ ഒരു ഭാഗമായതു കൊണ്ടാണ്. എനിക്ക് മാത്രമല്ല എല്ലാവർക്കും ഇതെല്ലാം കടന്നുപോകേണ്ടി വരുന്നു. എന്നാൽ ഒരു കാര്യം, അപകടത്തെ ഭയന്ന് നമുക്ക് റോഡിൽ നടക്കുന്നത് നിർത്താൻ കഴിയുമോ എന്നതാണ്. നമുക്കെതിരെ എന്തെങ്കിലും ആരോപണം ഉന്നയിക്കുകയോ സിനിമയെക്കുറിച്ച് എന്തെങ്കിലും കിംവദന്തി പ്രചരിക്കുകയോ ചെയ്താൽ നമ്മൾ അതിനെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ സത്യസന്ധരാണെങ്കിൽ ഒന്നിനെയും ഭയപ്പെടില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വ്യക്തിപരമായി എനി ക്കറിയാവുന്നതിനാൽ ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ഞാൻ എന്‍റെ ജോലി സത്യസന്ധമായി ചെയ്‌തുവെന്ന് എനിക്കറിയാം. പ്രേക്ഷകർക്ക് എന്‍റെ ജോലി ഇഷ്ടപ്പെട്ടാൽ അവർ സിനിമ ഇഷ്ടപ്പെടും. അവർക്ക് അത് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ നിരസിക്കും. രണ്ട് സാഹചര്യങ്ങളിലും പ്രേക്ഷകരുടെ തീരുമാനം ഞാൻ അംഗീകരിക്കുന്നു കാരണം അവർ എന്നെ വളരെയധികം സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവരുടെ തിരഞ്ഞെടുപ്പ് എനിക്ക് ഏറ്റവും പ്രധാനമാണ്.





