പോസ്റ്റുമാന്‍റെ സൈക്കിളിന്‍റെ മണിയടിയും ആകാശ ചെരുവിലൊരു വിമാനത്തിന്‍റെ ഇരമ്പലും ഏതാണ്ട് ഒരേ സമയത്താണ് സബീന ടീച്ചറുടെ കാതുകളില്‍ മുഴങ്ങി കേട്ടത്. ടീച്ചറന്നേരം എഴാം ക്ലാസ്സ് ബി ഡിവിഷനിൽ വിവിധതരം ജ്യമിതീയ രൂപങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു കൊണ്ട് നിൽക്കുകയായിരുന്നു. അപ്പോള്‍ ശരീരത്തിൽ എവിടെനിന്നോ ഒരാന്തല്‍ ദുര്‍ബലയായ ഒരു പക്ഷി ചിറകടിച്ചു പറന്നുയരാന്‍ ശ്രമിക്കുന്നതു പോലെ നെഞ്ചിലേക്ക് കയറിവന്നു. കുവൈത്തില്‍ എണ്ണക്കമ്പിനിയിൽ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ ഒരു നിമിഷം അവള്‍ ഓര്‍ത്തു പോയി. ഗള്‍ഫ്‌ യുദ്ധം കഴിഞ്ഞു സ്ഥിതിഗതികൾ ഏതാണ്ടൊന്നു ശാന്തമായി വരുന്ന കാലമാണ്. അവള്‍ ക്ലാസ്സിൽ നിന്നും തിടുക്കത്തിൽ സ്റ്റാഫ് റൂമിലേക്ക് ചെന്നു.

പ്യൂൺ കത്തുകൾ ഓരോന്നായി ആർക്കൊക്കെ എവിടെ നിന്ന് വന്നതാണന്ന് സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു. ആകാംക്ഷ കൊണ്ട് ടീച്ചർ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞ് എന്തോ ചോദിക്കാനായവേ പ്യൂൺ ആവേശത്തോടെ പ്രഖ്യാപിച്ചു. ഇല്ല ഇന്ന് ഒരു ലേഡീസിനും കത്തില്ല. ഇപ്പോഴാർക്കാണ് ന്‍റെ ടീച്ചറേ കത്തെഴുതാനൊക്കെ സമയം? എല്ലാർക്കും ടെലഫോൺ മതിയല്ലോ ടെലഫോൺ... എന്ന് പറഞ്ഞ് കൊണ്ട് പഴയ ഒരു സിനിമാഗാനവും മൂളി അയാള് എങ്ങോട്ടോ പോയി.

സ്റ്റാഫ് റൂമിന്‍റെ ഒരു മൂലക്കായിട്ടായിരുന്നു ഹെഡ് മാഷിന്‍റെ ഇരിപ്പടം. അയാൾ അവിടെയിരുന്ന് തടിച്ച പുറംചട്ടയുള്ള രജിസ്റ്ററിലെന്തോ കാര്യമായി എഴുതിക്കൊണ്ടിരിക്കയായിരുന്നു. തന്‍റെ പ്രവൃത്തിക്ക് എന്തോ വലിയ ഭംഗം വന്ന മാതിരി രജിസ്റ്ററിൽ നിന്നും തലയുയർത്തി കട്ടിക്കണ്ണടക്കിടയിലൂടെ അയാൾ അവളെ രൂക്ഷമായി ഒന്നു നോക്കി.
“ന്‍റെ ടീച്ചറേ ങ്ങളോട് ഞാൻ എത്ര വട്ടം പറയുന്നു. ങ്ങൾക്ക് കത്തോ കാർഡോ വന്നാൽ ഞങ്ങൾ തരാണ്ടെ ഒളിപ്പിച്ചു വെക്വോ? പിന്നെന്തിനാണ് പോസ്റ്റുമാൻ വന്നു പോകുമ്പം പോകുമ്പം ങ്ങള് പാഞ്ഞ് പിടിച്ച് ഇങ്ങോട്ട് വരണേ... ദേ... നോക്കിയേ... ആ കേൾക്കുന്ന ബഹളം ടീച്ചറുടെ ക്ലാസ്സീന്നു തന്നെയല്ലേ?”

സബീന ടീച്ചർ കാതോർത്തു. ശരിയാണ് കുട്ട്യോൾടെ ശബ്ദം ഒരു മഴയിരമ്പൽ പോലെ അലറി വരികയാണ്. ഒന്നിനും ഒരനുസരണയില്ല. ഒന്നും ഒരര നിമിഷം പോലും വായ പൂട്ടി വെയ്ക്കൂലാന്ന് നിര്‍ബന്ധമാണ്‌. ടീച്ചർ വേഗം ക്ലാസ്സിലേക്ക്‌ ചെന്നു. അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു.

ഹെഡ്മാഷിന് ഈയിടെയായി തന്നോടെന്തോ വലിയ അനിഷ്ടമുള്ളതുപോലെ. തൊട്ടതിനും പിടിച്ചതിനുമൊക്കെ വെറുതേ ഓരോരോ കുറ്റങ്ങൾ കണ്ടെത്താൻ നോക്കുന്നു. നേരുത്തെ അങ്ങനെയൊന്നുമല്ലായിരുന്നു
“ടീച്ചർ പഠിപ്പിക്കാൻ മിടുക്കിയാണ്. കുട്ട്യോൾക്കൊക്കെ ടീച്ചറെ വലിയ കാര്യമാണ്. പിള്ളാരെ കൈയിലെടുക്കാനുള്ള വിദ്യ കുറച്ച് ബാക്കിയുള്ളവർക്ക് കൂടി പറഞ്ഞു കൊട്” എന്നൊക്കെ കൂടെക്കൂടെ എല്ലാവരും കേൾക്കത്തന്നെ പറയുമായിരുന്നു. അപ്പോഴക്കെ എന്തുമാത്രം അഭിമാനം തോന്നിയിരുന്നു.
പക്ഷേ… ഇപ്പോൾ?
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്റ്റാഫ് റൂമിൽ ആളൊഴിഞ്ഞ ഒരു നേരത്താണ് ഹെഡ് മാഷ് സബീന ടീച്ചറോട് ഇബ്രാഹിം കുട്ടി മാഷ്ടെ കാര്യം പറയുന്നത്.
“നമ്മുടെ അറബിക് പഠിപ്പിക്കുന്ന ഇബ്രാഹിംകുട്ടി മാഷെക്കുറിച്ച് ടീച്ചർക്കെന്താണ് അഭിപ്രായം?” സ്റ്റാഫ് റൂമിന്‍റെ മൂലയ്ക്ക് നിന്ന് തടിച്ച ലഡ്ജറിൽ നിന്നും മുഖമുയർത്താതെ ഒരു അശരീരി പോലെയായിരുന്നു ആ ചോദ്യം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...