വിവാഹമോചിതരായവരുടെ സങ്കടങ്ങൾ കാണിക്കുന്ന ഒരു റിയാലിറ്റി ഷോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. അതിൽ പങ്കെടുക്കുന്നവരെല്ലാം സ്ത്രീകളാണ്. പുരുഷന്മാരാൽ പീഡിപ്പിക്കപ്പെട്ടവർ. പുരുഷൻ പുറംലോകത്തിന് പിന്നാലെ പായുകയാണ്. അവരുടെ കണ്ണിൽ ഭാര്യയൊഴിച്ച് ബാക്കിയെല്ലാം നല്ലതാണ്. സുന്ദരം... എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. എഴുത്തും വായനയും സാമൂഹ്യപ്രവർത്തനവുമായി നടക്കുന്നതിനിടെ കടന്നുവരുന്ന ഇത്തരം ചിന്തകൾ മനസ്സിനെ വല്ലാതെ കീറിമുറിക്കാറുണ്ട്. പ്രത്യേകിച്ച് നിഷ്കളങ്കരായ കുട്ടികളെക്കുറിച്ച് ഓർക്കുമ്പോൾ. അധികനേരം ആ പ്രോഗ്രാം കണ്ടിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ടിവി ഓഫ് ചെയ്തു.

അടുത്ത ദിവസം തികച്ചും അവിചാരിതമായാണ് എനിക്ക് കോൽക്കത്തയിൽ പോകേണ്ടി വന്നത്. ഞാൻ ജനിച്ചുവളർന്ന കോൽക്കത്ത എനിക്കെന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് അവിടുത്തെ വഴികൾക്ക് ഇരുവശങ്ങളിലായുള്ള കടകളിൽ ഷോപ്പിംഗിന് പോവുകയെന്നുള്ളത് എനിക്കിപ്പോഴും ഹരമാണ്. കടയിൽ നിന്നുയരുന്ന പഴമയുടെ ആ മണം എന്നെ കഴിഞ്ഞുപോയ ജീവിതവുമായി ബന്ധിപ്പിക്കുന്നതുപോലെ. ആ വഴികളിലൂടെ നടക്കുമ്പോൾ ഗൃഹാതുരമായ ഓർമ്മകളാണ് മനസ്സിൽ ഓടിയണയുക. കുട്ടിയായിരുന്നപ്പോഴും മുതിർന്നപ്പോഴും ഈ വഴികളിലൂടെ എത്രയോ തവണ സഞ്ചരിച്ചിരുന്നു.

കോൽക്കത്തയിൽ എപ്പോൾ പോയാലും അവിടുത്തെ ഓർമ്മയ്ക്കായി ഇഷ്ടമുള്ളത് എന്തെങ്കിലും വാങ്ങുക പതിവാണ്. ഒരു കൊച്ചുകുട്ടിയുടെ മനസ്സോടെ കണ്ണിൽ കണ്ടതെല്ലാം ഞാൻ വാങ്ങിച്ചുകൂട്ടും. ഒരിക്കൽ ഇവിടെ നിന്നും അരി വരെ വാങ്ങിക്കൊണ്ടു പോയിട്ടുണ്ട്.

ഇത്തവണ സമയമില്ലാതിരുന്നിട്ടും ഞാൻ പതിവുപോലെ മാർക്കറ്റിലെ ഒരു കോണിലുള്ള പലവ്യഞ്ജന കടയിൽ കയറി. മനസ്സിനെ മോഹിപ്പിക്കുന്ന ധാരാളം സാധനങ്ങളുണ്ട് അവിടെ. ഗ്രാമത്തിന്‍റെ തനിമയും സുഗന്ധവും പേറുന്ന കുളി സോപ്പുകൾ എന്നുവേണ്ട സകലതും ലഭിക്കുന്ന ഒരു പഴയ കടയായിരുന്നുവത്.

പഴയ കട ആയിരുന്നെങ്കിലും കാലത്തിനനുസരിച്ച് ചില രൂപവ്യത്യാസങ്ങൾ കടയിൽ ദൃശ്യമായിരുന്നു. നേരത്തേ ഉണ്ടായിരുന്ന കടയുമയുടെ മക്കളാണിപ്പോൾ നടത്തിപ്പുകാർ. അവർ എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും അവരിലൊരാൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആ സമയം കടയിൽ മറ്റൊരാളുണ്ടായിരുന്നു. വേഷത്തിലും സംസാരത്തിലും മാന്യത സ്ഫുരിക്കുന്ന മധ്യവയസ്സിലോടടുക്കുന്ന സുമുഖനായ വ്യക്തി. കടയിലെ പയ്യൻ ആദരവോടെ എന്നെ നോക്കി.

ഞാനവനെ തിടുക്കപ്പെട്ട് കയ്യിൽ സൂക്ഷിച്ചിരുന്ന ലിസ്റ്റ് ഏൽപ്പിച്ചു. “വേഗം വേണം.”

പയ്യൻ പെട്ടെന്ന് തന്നെ ലിസ്റ്റിലുള്ള സാധനങ്ങൾ എടുത്ത് കിറ്റിലാക്കി. കണക്കുകൂട്ടി. കടക്കാരുമായി സംസാരിച്ചു നിൽക്കുന്ന സുമുഖൻ എന്നെ കൂടെക്കൂടെ നോക്കുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. നാണമില്ലാത്ത മനുഷ്യൻ... മനസ്സിലോർത്തു. 20- 25 വർഷം മുമ്പായിരുന്നു ഈ വായനോട്ടമെങ്കിൽ അത്ഭുതപ്പെടേണ്ടതില്ലായിരുന്നു. പക്ഷേ, ഇതിപ്പോൾ ഈ വൈകിയ വേളയിൽ. ഇങ്ങനെ ഓരോന്ന് ആലോചിച്ച് നിൽക്കേ പയ്യൻ സാധനമടങ്ങിയ കിറ്റ് എന്നെ ഏൽപ്പിച്ചു.

“മൊത്തം എത്രയായി?” ഞാൻ ചോദിച്ചു.

“മാഡംജി, പണം ബഡാസാബ് തന്നല്ലോ.”

ഞാൻ അതിശയഭാവത്തിൽ അയാളെ നോക്കി. ഇതെന്ത് മറിമായം, എന്തിന് അപരിചിതനായ ഒരാൾ എനിക്കുവേണ്ടി പണം മുടക്കണം. മനസ്സിൽ ഒരു വല്ലായ്മ തോന്നി. സാധനങ്ങളുടെ വില ഏകദേശം 350 രൂപ വരും. ഇത്രയും പണം അപരിചിതനായ ആ വ്യക്തി കൊടുത്തെന്നോ?

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...