സംഗീത ധ്വനികൾക്ക് അതിന്‍റേതായ ഒരു മാന്ത്രികതയുണ്ട്. മനസ്സിനെ മോഹിപ്പിക്കുന്ന അനിർവചനീയമായ ഒരു വശ്യത തന്നെ സംഗീതത്തിലുണ്ട്.

രാത്രി കിടക്കുന്നതിനുമുമ്പായി ഹൃദ്യമായ ഒരു പാട്ട് കേട്ടു നോക്കൂ... മനസ്സും ശരീരവും ശാന്തമാകും. പകൽ സമയത്തെ അലച്ചിലുകൾക്കൊടുവിൽ മനസ്സും ശരീരവും കുളിരണിയുകയാണ് അപ്പോൾ. സുഖകരമായ ഉറക്കത്തിലേക്ക് സ്വസ്‌ഥമായ മനസ്സോടെ കടക്കാൻ ഇതിലപ്പുറം മറ്റെന്താണ് വേണ്ടത്.

യഥാർത്ഥത്തിൽ മുറിയിലെ അരണ്ട വെളിച്ചവും മൃദുവായ സംഗീതവും മുറിയിലെ അന്തരീക്ഷത്തെ തന്നെ മാറ്റിമറിക്കും. അതിനാൽ അടുക്കളയിലും കിടപ്പുമുറിയിലും നേർത്ത സംഗീതം കേൾക്കാനുള്ള സംവിധാനം ഒരുക്കുന്നത് നല്ലതായിരിക്കും. നമ്മുടെ വീടിനകത്തും ചുറ്റുമുള്ള അന്തരീക്ഷത്തിലെ ഓരോ ശബ്‌ദത്തിനും അതിന്‍റേതായ ഊർജ്‌ജമുണ്ട്. വിൻഡ് ചൈംസിൽ നിന്നുയരുന്ന ധ്വനികളും പെൻഡുലം ക്ലോക്കിൽ നിന്നുണ്ടാകുന്ന സ്വരങ്ങളും ഗൃഹാന്തരീക്ഷത്തിൽ സശക്‌തവും പോസിറ്റീവുമായ ഊർജ്‌ജം പകരാൻ സഹായിക്കുന്നതാണ്. പിരിമുറുക്കം, ആധി, ഡിപ്രഷൻ, സ്‌ട്രെസ്സ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ സംഗീതം കേൾക്കുന്നത് ഏറെ പ്രയോജനം ചെയ്യും.

മാനസിക പിരിമുറുക്കം അകറ്റാം

ചിലആശുപത്രികളിലെ പ്രധാന ലോഞ്ചിൽ മുഴങ്ങിക്കേൾക്കുന്ന നനുത്ത സംഗീതം കേട്ടിട്ടില്ലേ... മനസ്സ് നിറയെ ആകുലതകളുമായി ആശുപത്രിയിലെത്തുന്ന ആരും സംഗീതം കേൾക്കുക വഴി ടെൻഷനൊക്കെയും മറക്കും. മനസ്സിനെ സകാരാത്മകമായി ചിന്തിപ്പിക്കാനുള്ള സംഗീതത്തിന്‍റെ ശേഷിയാണ് ഇത് വെളിവാക്കുന്നത്.

മനസ്സിനാകെ അയവു വന്ന പ്രതീതി

ഇതൊരു മ്യൂസിക്ക് തെറാപ്പിയാണ്. അതായത് സംഗീതത്തെ ഒരു തെറാപ്പിയായി (ചികിത്സ) ഉപയോഗിക്കാമെന്നർത്ഥം. സംഗീത ചികിത്സകൊണ്ടും രോഗികളെ ചികിത്സിച്ച് ഭേദപ്പെടുത്താമെന്നാണ് ആധുനിക വൈദ്യശാസ്‌ത്രം പറയുന്നത്. ഇന്ന് ബഹുഭൂരിഭാഗം ആശുപത്രികളിലും ഇത്തരത്തിലുളള പരീക്ഷണങ്ങൾ നടന്നു വരികയാണ്. മ്യൂസിക് തെറാപ്പി ഫലവത്തായ ചികിത്സാ മാർഗ്ഗമാണെന്നാണ് ഇത്തരം പരീക്ഷണം വെളിപ്പെടുത്തുന്നതും.

ബാങ്ക്, ഹോട്ടൽ തുടങ്ങി മൾട്ടിനാഷണൽ കമ്പനികളിൽ വരെ ഇന്ന് ലൈറ്റ് മ്യൂസിക്ക് പ്ലേ ചെയ്യുന്ന രീതിയുണ്ട്. സിത്താർ വാദനമോ ഇലക്‌ട്രിക് ഗിറ്റാറിൽ പ്ലേ ചെയ്യുന്ന സിനിമാ സംഗീതമോ ജലതരംഗത്തിൽ മുഴങ്ങുന്ന രാഗ വിസ്‌മയങ്ങളോ ആവും ഇത്തരമിടങ്ങളിൽ പ്ലേ ചെയ്യുക. ഇത് കേൾക്കുന്ന മാത്രയിൽ നമ്മളിൽ പെട്ടെന്നൊരു ഉന്മേഷവും ഊർജ്‌ജവും വന്നു നിറയുന്നു.

ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കുന്ന ഗർഭിണികളെ സംബന്ധിച്ച് സംഗീതം ഏറ്റവും മികച്ച തെറാപ്പിയാണ്. ആശുപത്രിയിൽ മുഴങ്ങിക്കേൾക്കുന്ന മൃദുസംഗീതത്തിന്‍റെ ധ്വനിതരംഗങ്ങൾമാനസിക പിരിമുറുക്കം അകറ്റും. പതിഞ്ഞ ശബ്‌ദത്തിൽ ഒഴുകി വരുന്ന മധുര സംഗീതം മനസ്സിനെ മോഹിപ്പിക്കുന്നു. ഇതേ മാന്ത്രികതയാണ് താരാട്ടുപാട്ട് കേട്ടുറങ്ങുന്ന കുഞ്ഞിലും പ്രവർത്തിക്കുക. ഉറങ്ങുന്ന സമയത്ത് സംഗീതം നിർണ്ണായകമായ സ്‌ഥാനം വഹിക്കുന്നുണ്ട്. ഭാര്യാഭർതൃബന്ധത്തിൽ ഊഷ്‌മളത പകരുന്നതിലും ചില ഗാനങ്ങൾക്ക് കഴിയുന്നു. അതിനാൽ കിടപ്പുമുറിയിൽ നേർത്ത സംഗീതം കുടുംബ കലഹം ഇല്ലാതാക്കാൻ സഹായിക്കും.

വ്യക്‌തിത്വം തിരിച്ചറിയുന്നതിന്

ചിലരെ ശ്രദ്ധിച്ചിട്ടില്ലേ... കാഴ്‌ചയിൽ വളരെ കർക്കശസ്വഭാവം പുലർത്തുന്നവരാവും. പക്ഷേ മനസ്സുകൊണ്ട് വളരെ ലോല ഹൃദയമുള്ളവരാക്കും അവർ. സംഗീതം ഏതുതരം മനുഷ്യനേയും ഹൃദയനൈർമ്മല്യമുള്ളവരാക്കും... അവരിഷ്‌ടപ്പെടുന്ന പാട്ടുകൾ കേൾക്കുക വഴി അവരോടുള്ള സകല ദേഷ്യവും അകൽച്ചയും പമ്പ കടക്കും. ഒരു മാന്ത്രിക സ്‌പർശമേറ്റ കണക്കെ ഞൊടിയിടക്കുള്ളിൽ അവരോടുള്ള നമ്മുടെ മനോഭാവത്തിലും മാറ്റം സംഭവിക്കാം. ഇന്ന് മൊബൈലിൽ തന്നെ മനസ്സിനിഷ്‌ടപ്പെടുന്ന രീതിയിലുള്ള ധാരാളം ഈണങ്ങളുണ്ട്. ഈ ഈണങ്ങൾ വ്യക്‌തിത്വത്തെ തിരിച്ചറിയാനുള്ള ഒരു വഴി കൂടിയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...