കാറിനുള്ളിൽ താര മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു. അവൾ തന്‍റെ മടിയിൽ ടെഡിബിയറിനെ വച്ചുകളിച്ചു കൊണ്ടിരുന്ന കിച്ചു മോനോട് തട്ടിക്കയറി.

“എന്തോന്നാടാ ഈ സാധനം... ഹും നാറുന്നുണ്ടല്ലോ... ആ ചെക്കന്‍റെ കൈയ്യീന്ന് ഇത് തട്ടിപ്പറിച്ചു വാങ്ങിച്ചപ്പോ നിനക്കു സമാധാനമായി അല്ലേ?”

അങ്ങനെ പറഞ്ഞ് അവൾ അത് വാങ്ങി വലിച്ചെറിയാൻ നോക്കി. കിച്ചു മോൻ വിട്ടുകൊടുക്കാതെ അലറിക്കരഞ്ഞു. നന്ദൻമാഷ് അസ്വസ്ഥതയോടെ തലകുടഞ്ഞു

“അമ്മേ... എന്താമ്മേ ഇത്... അത് അവന്‍റെ കൈച്ചിലിരുന്നുവെന്ന് വച്ച് അമ്മയ്ക്കെന്താ”ചിന്നു മോൾ നീരസത്തോടെ ചോദിച്ചു.

“അതെ നിനക്കെന്താ താരെ. നീ മര്യാദക്ക് കാറോടിക്കാനും സമ്മതിക്കൂലെ.” സുമേഷ് വർദ്ധിച്ച ദേഷ്യത്തോടെ ചോദിച്ചു. താര ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു.

“മോൻ കളിച്ചോട്ടോ. ആരും മോന്‍റെ ടെഡിബിയറിനെ വലിച്ചെറിയൂല്ല... അച്ഛൻ അമ്മയ്ക്കിട്ട് നല്ല അടി കൊടുക്കാം കേട്ടോ”

സുമേഷ് പറഞ്ഞതു കേട്ട് കിച്ചു മോൻ സ്വിച്ചിട്ടതുപോലെ കരച്ചിൽ നിർത്തി. അതോടെ കാറിനകത്ത് ശാന്തത നിറഞ്ഞു. സുമേഷ് ശാന്തമായി വണ്ടിയോടിച്ച് വീട്ടിലെത്തി. അന്നു മുഴുവൻ താര മുഖം വീർപ്പിച്ചു നടന്നു. സുമേഷ് എത്ര ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല. രാത്രിയിൽ ബെഡ്റൂമിലെത്തിയ ഉടനെ താര പൊട്ടിക്കരഞ്ഞു.

“നിങ്ങടെ അച്ഛനെ നോക്കാൻ എന്നെക്കൊണ്ടാവൂല്ല. നിങ്ങൾക്കങ്ങേരെ ഏട്ടന്‍റെ കൂടെ പറഞ്ഞയക്കാമായിരുന്നില്ലെ? അല്ലെങ്കിൽ ആ വൃദ്ധസദനത്തിൽ കൊണ്ടുപോയാക്കാമായിരുന്നില്ലേ?”

താരയുടെ കരച്ചിലും പറച്ചിലും കേട്ട് സുമേഷ് വല്ലാതെയായി. അയാളുടെ മനസ്സിലെ പദ്ധതികൾ വേറെയായിരുന്നു. എങ്ങനെയെങ്കിലും അച്ഛന്‍റെ സൈൻ വാങ്ങി കൃത്രിമമായി ഒരു വിൽപ്പത്രം തയ്യാറാക്കണം. എന്നിട്ട് സ്വത്തുക്കൾ ഭൂരിഭാഗവും കൈക്കലാക്കണം. എന്നാൽ തന്‍റെ പ്ലാൻ ഭാര്യയോടു പോലും പറയാൻ അയാൾ ഭയപ്പെട്ടു. കേവലം ഒരു പെണ്ണായ അവളുടെ വായിൽ നിന്ന് പദ്ധതിയെല്ലാം ചോർന്നുപോയാലോ. അതുകൊണ്ട് അയാൾ ഭാര്യയോടു പോലും അതിനെക്കുറിച്ചു പറഞ്ഞില്ല.

“എല്ലാത്തിനും നമുക്കു സമാധാനമുണ്ടാക്കാം താരേ... നമുക്കഛനെ ഉടൻ തന്നെ സ്നേഹസദനത്തിൽ കൊണ്ടുപോയാക്കാം.” അയാൾ താരയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.

എന്നാൽ സുരേഷ് പോയ ഉടനെ നന്ദൻമാഷിന്‍റെ ദിനചര്യളെല്ലാം തെറ്റി. അദ്ദേഹത്തിന്‍റെ ഭക്ഷണ കാര്യത്തിലും, മരുന്ന് എടുത്തുകൊടുക്കുന്ന കാര്യത്തിലും ശ്രദ്ധിക്കാൻ ആരുമില്ലാതായി. വല്ലപ്പോഴും ശാന്തിയാണ് അതെല്ലാം ചെയ്തിരുന്നത്.അതോടെ നന്ദൻമാഷ് വീണ്ടും അതിവേഗം രോഗാവസ്ഥയിലേക്ക് നീങ്ങി. അദ്ദേഹത്തിന്‍റെ സ്ഥിതിപൂർവ്വാധികം വഷളായി. ആയിടയ്ക്ക് ശാന്തി അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് പെട്ടെന്ന് തന്‍റെ വീട്ടിലേക്ക് പോയി. കിച്ചുവുള്ളതു കൊണ്ട് താര കുറച്ചു ദിവസം ലീവെടുത്തു.

എല്ലാം മറന്നു തുടങ്ങിയ നന്ദൻമാഷ് ബാത്റൂമിൽ പോകാനും മറന്നു തുടങ്ങി അദ്ദേഹം തന്‍റെ പ്രാഥമികകൃത്യങ്ങളെല്ലാം മുറിയ്ക്കകത്ത് നിർവ്വഹിക്കുന്നത് കണ്ട് താരയ്ക്ക് കലികയറി.

“കണ്ടില്ലേ... ഇനി ഇങ്ങേരുടെ തീട്ടം കോരാൻ കൂടി ഞാനിരിക്കണമല്ലോ ഈശ്വരാ. ഇങ്ങനെ ഒരു മനുഷ്യനെ കെട്ടിയതു കൊണ്ട് എന്‍റെ തലേവിധി ഇങ്ങനെയായല്ലോ ഭഗവാനെ. ഒന്നു മന: സമാധാനത്തോടുകൂടി ജീവിച്ചിട്ട് എത്ര നാളായി..”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...