ഉപ്പയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അതിനാൽ 3 സഹോദരി സഹോദരന്മാരുടെ പഠനം പ്രൈമറി ക്ലാസുകളിൽ അവസാനിച്ചു. പക്ഷേ ഞാൻ ബാല്യത്തിലെ തന്നെ ഉന്നത വിദ്യാഭ്യാസം നേടുമെന്ന് തീരുമാനിച്ചിരുന്നു. എന്‍റേത് ഉറച്ച തീരുമാനം ആയിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യുന്ന പതിവില്ലാത്തതാണ്.

“രേഷ്മാ... നമ്മുടെ കൂട്ടർക്കിടയിൽ പഠിച്ച പയ്യന്മാരെ എവിടെ കിട്ടാനാ? നീ പഠിക്കാനുള്ള മോഹം ഉപേക്ഷിച്ച് വല്ല പാചകമോ തുന്നലോ പഠിച്ചോ” ഉപ്പ ഉപദേശിക്കും.

ഞാൻ നോക്കി വളർത്തിയ ഇളയ സഹോദരിയും ട്യൂഷൻ എടുത്താണ് സ്വന്തം പഠനത്തിനുള്ള കാശുണ്ടാക്കുന്നത്. 12-ാം ക്ലാസ്സിൽ എന്‍റെ ശ്രമത്തിനു ഫലമുണ്ടായി. എനിക്ക് സ്കോളർഷിപ്പ് കിട്ടി തുടങ്ങി. ഇതിനിടയിൽ മൂത്ത രണ്ട് സഹോദരികളെയും സാധാരണക്കാരായ പയ്യന്മാരെ കൊണ്ടു കെട്ടിച്ചിരുന്നു. ചേട്ടൻ ഒരു കടയിൽ ജോലിക്കും പോകാൻ തുടങ്ങിയിരുന്നു. ഞാൻ ഒരു സ്വകാര്യ കോളേജിൽ ലക്ചർ ആയി ജോലി നോക്കുന്നതിനിടയിൽ പിഎച്ച്ഡി ചെയ്യാനും തുടങ്ങിയിരുന്നു. അവസാനം ഞാൻ കഠിനശ്രമം കൊണ്ട് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി തീർന്നു. ഇളയ സഹോദരി ഡോക്ടറേറ്റ് നേടി ലക്ചറർ ആയി.

എന്‍റെ പുതിയ പോസ്റ്റിംഗ് വെറൊരു നഗരത്തിലായിരുന്നതു കൊണ്ട് ഞാൻ ഈദിനും ബക്രീദിനും മാത്രമേ വീട്ടിൽ പോകാറുണ്ടായിരുന്നുള്ളൂ. കിട്ടുന്ന തുക മിച്ചം വയ്ക്കുകയും അത്യാവശ്യ ചെലവുകൾ ചുരുക്കിയുമാണ് ഞാൻ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത്. വലിയ അല്ലലില്ലാതെ ജീവിതം മുന്നോട്ടു പോകുന്നുണ്ടെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ ഉപ്പയുടെയും ഉമ്മയുടെയും കാര്യങ്ങൾ കേൾക്കുമ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥയാവാറുണ്ട്.

“മോളെ രേഷ്മാ നീ ഇത്രയധികം ഡിഗ്രികൾ എടുത്തിട്ടെന്തിനാ... നിന്‍റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള പയ്യന്മാരെ തെരഞ്ഞ് തെരഞ്ഞ് ഞങ്ങൾ സഹികെട്ടു.”

“ഉപ്പാ... ഇപ്പോൾ ആളുകൾ വിദ്യാഭ്യാസത്തിന്‍റെ മഹത്വം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. നോക്കിക്കോളൂ വിദ്യാഭ്യാസമുള്ള പെണ്ണിനെ തേടി ആളുകൾ വീട്ടിലേയ്ക്ക് വരും. പഠിച്ച പെൺമക്കളെ ഓർത്ത് നിങ്ങൾക്ക് അഭിമാനം തോന്നും” ഞാൻ പറഞ്ഞു.

“ആ സുന്ദര ദിവസം എപ്പോൾ വരുമെന്ന് ആർക്കറിയാം.” ഉമ്മ നെടുവീർപ്പിട്ടു.

“നിന്നെക്കാൾ ചെറുപ്പക്കാരികളായ കുടുംബത്തിലെ മറ്റ് പെൺകുട്ടികളുടെ നിക്കാഹ് കഴിഞ്ഞു. പലർക്കും കുഞ്ഞുങ്ങളുമായി. എല്ലാവരും ചോദിക്കുന്നു. നിന്നെ എന്താണ് കെട്ടിച്ചു അയക്കാത്തതെന്ന്? നസിമക്കും നിനക്കും നിക്കാഹ് വേണ്ടാത്തതെന്തെന്ന് എല്ലാവരും കളിയാക്കുന്നുമുണ്ട്. നിന്‍റെ നിക്കാഹ് നടക്കാത്തതിനാൽ ഞങ്ങൾക്ക് ഹജിനും പോകാനും സാധിക്കുന്നില്ല.” ഉമ്മ ഇത്രയും പറഞ്ഞപ്പോഴേക്കും എനിക്കവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി.

എനിക്കായി ചില ആലോചനകൾ വരാൻ തുടങ്ങിയിരുന്നെങ്കിലും തറവാടു മഹിമ പറഞ്ഞ് ഉപ്പയും ഉമ്മയും അതെല്ലാം വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

വിദ്യാഭ്യാസം എല്ലാ പൗരന്‍റെയും അവകാശമാണ്. പക്ഷേ സമുദായത്തിന്‍റെയും ജാതി സംസ്കാരത്തിന്‍റെയും പേരിൽ പെൺകുട്ടികളെ അധികം പഠിക്കാൻ സമ്മതിക്കാറില്ല. ദാരിദ്യ്രവും ഒരു കാരണമാകുമ്പോൾ ആർക്കെങ്കിലുമൊക്കെ പിടിച്ചു കൊടുക്കുകയും സ്ത്രീധനവും നൽകേണ്ടി വരുന്നതിനാൽ പഠനത്തിനുള്ള ആവേശം കുട്ടികൾക്ക് ഉണ്ടാവുമെങ്കിലും വീട്ടുകാർ അതിനായി അധികം കാശു ചെലവഴിക്കാൻ മെനക്കെടാറില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...