അദ്ധ്യയന സമയം അവസാനിച്ചതിന്‍റെ അറിയിപ്പായി മുഴങ്ങുന്ന മണിയടിസ്വരം കേട്ട് അന്നാദ്യമായി സാറാമ്മടീച്ചർ നടുങ്ങിപ്പോയി.

കൂട് തുറന്നുവിട്ട പക്ഷിക്കൂട്ടം പോലെ ഒമ്പതാം സ്റ്റാൻഡേർഡ് ബിയുടെ ക്ലാസ്റൂമിന് പുറത്തേക്ക് പായുന്ന വിദ്യാർത്ഥികളെ ടീച്ചർ ദൈന്യതയോടെ നോക്കി നിന്നു. അൽപ സമയത്തിനകം ഹെഡ്മാസ്റ്ററുടെ റൂമിൽ അരങ്ങേറാൻ പോകുന്ന കുറ്റവിചാരണയെക്കുറിച്ച് ഓർത്തപ്പോൾ അപമാന ഭീതികൊണ്ട് ടീച്ചറുടെ നെറ്റിത്തടത്തിൽ വിയർപ്പ് പൊടിയാൻ തുടങ്ങി.

കയ്യിൽ നിവർത്തിപ്പിടിച്ചിരുന്ന പുസ്തകമടച്ച് മേശപ്പുറത്ത് വയ്ക്കുമ്പോഴേക്കും കുട്ടികളുടെ ആരവം അകന്ന് ഇല്ലാതായി കഴിഞ്ഞിരുന്നു. ഒരു കാലടിസ്വരം മാത്രം മറികടന്ന് പോകാൻ മടിച്ചിട്ടെന്നപോലെ നേർമുമ്പിലെത്തി, നിശ്ചലമായി. പ്രിയപ്പെട്ട വിദ്യാർഥിനികളിൽ ഒരുവളായ വിദ്യ! ടീച്ചറുടെ മുഖത്ത് തങ്ങിനിന്ന അവളുടെ നിറഞ്ഞു തൂവുന്ന കണ്ണുകൾ സ്വന്തം നിസ്സഹായതയെ ഓർമ്മിപ്പിച്ചുകൊണ്ട് ക്ഷമ യാചിക്കുകയാണ്.

മൗനം വാചാലമാകുന്ന നിമിഷങ്ങൾ...

“വിഷമിക്കണ്ട, പൊയ്ക്കോ” ടീച്ചറവളെ യാത്രയാക്കി. പിന്നെ വേപഥുവോടെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് നടന്നു.

എതിരെ നടന്നുവന്ന അദ്ധ്യാപകർ ടീച്ചറെ അനുതാപത്തോടെ നോക്കിക്കൊണ്ട് കടന്നുപോയി. അവരിൽ ചിലർ ടീച്ചറെ ആശ്വസിപ്പിക്കാനും ധൈര്യം പകരാനും വൃഥാശ്രമം നടത്തുകയും ചെയ്തു. ഹെഡ്മാസ്റ്ററുടെ മുറിയിലെത്തിയപ്പോൾ അവിടെ അദ്ദേഹത്തെ കൂടാതെ പാരന്‍റ് ടീച്ചർ അസോസിയേഷന്‍റെ ഭാരവാഹിയും ഒമ്പതാം സ്റ്റാൻഡേർഡ് ബിയിലെ മൂന്ന് വിദ്യാർഥികളും അതിൽ രണ്ടു വിദ്യാർഥികളുടെ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരെന്ന് തോന്നിക്കുന്ന മാതാപിതാക്കളും സന്നിഹിതരായിരുന്നു.

ഹെഡ്മാസ്റ്ററുടേതൊഴിച്ച് മറ്റെല്ലാവരുടേയും പരിഹാസവും പകയും അവജ്‌ഞയും കലർന്ന നോട്ടം ഏറ്റു വാങ്ങിക്കൊണ്ട് ടീച്ചർ ഹെഡ്മാസ്റ്ററുടെ മേശക്കരികിലേക്ക് ഒതുങ്ങിനിന്നു. എല്ലാവരുടേയും നേരെ കൈകൂപ്പിയെങ്കിലും ആരും അത് കണ്ടതായി ഭാവിച്ചില്ല. രണ്ടാമത്തേത് സാറാമ്മ ടീച്ചറുടെയും. ഒരു കാരണവും കൂടാതെ സ്വന്തം മക്കളെ ടീച്ചർ നിർദ്ദാക്ഷിണ്യം പ്രഹരിച്ചു എന്ന ആരോപണവുമായി അവിടെ സന്നിഹിതരായിരിക്കുന്ന രക്ഷിതാക്കളിൽ നിന്നും പരാതിക്കത്ത് ലഭിച്ച ദിവസം ഹെഡ്മാസ്റ്റർ, ടീച്ചറുടെ സൂക്ഷിപ്പിൽ നിന്നും വാങ്ങിവച്ചതായിരുന്നു അത്.

സാറാമ്മ ടീച്ചറപ്പോൾ ചൂരലുമായി ബന്ധപ്പെട്ട പഴയൊരു സംഭവം ഓർത്തുപോയി. വർഷങ്ങൾക്ക് മുമ്പ് തന്‍റെ മകൻ ഈ സ്ക്കൂളിൽ വിദ്യാർത്ഥിയായിരുന്ന കാലം. ഒരു കൗമാരക്കാരന്‍റെ വികൃതിയും ശാഠ്യങ്ങളും അവനുണ്ടായിരുന്നു. ഇടയ്ക്കൊക്കെ അത് അദ്ധ്യാപകരുടെ ചെറിയ ചൂരൽപ്രയോഗം വരെ എത്താറുമുണ്ട്.

“അമ്മച്ചീം ഒരു ടീച്ചറല്ലേ? എന്നെ തല്ലിയ മാസ്റ്ററോട് എന്‍റെ മോനെ വെറുതെയിട്ട് തല്ലുന്നതെന്തിനായെന്ന് മുഖത്ത് നോക്കിയങ്ങോട്ട് ചോദിക്കാൻ മേലെ?” എന്നവൻ പരാതി പറയുമ്പോഴെല്ലാം തന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

“മാസ്റ്റർ അടിച്ചെങ്കിലെ തക്ക കാരണം കാണും. അത് നീ നന്നാവാൻ വേണ്ടിയാ. ക്ലാസിൽ നിന്‍റെ പെരുമാറ്റം എങ്ങനെയാണെന്ന് ഞാനാ മാസ്റ്ററോട് ചോദിച്ചു നോക്കട്ടെ”

വർഷങ്ങൾ പലത് കടന്നുപോയി. മകൻ ഉയർന്ന ബിരുദങ്ങൾ നേടി. നല്ലൊരു ജോലിയുമായി കുടുംബസമേതം മറുനാട്ടിൽ സുഖമായി കഴിയുന്നു. തന്നെ നേർവഴിയ്ക്ക് നയിച്ച അദ്ധ്യാപകരെക്കുറിച്ച് സംസാരിക്കുമ്പോൾ അവനിപ്പോൾ നൂറ് നാവാണ്. നാട്ടിൽ വരുമ്പോഴേല്ലാം അവൻ അവരിൽ ചിലരെയൊക്കെ പോയി കാണാറുമുണ്ട്. അതെല്ലാം പഴയകഥകൾ. ഇന്ന് വള്ളിച്ചൂരൽ പ്രതിക്കൂട്ടിലായിരിക്കുന്നു. അദ്ധ്യാപന രീതികളും സമീപനവും അടിമുടി മാറിമറിഞ്ഞിരിക്കുന്നു. ഗുരുശിഷ്യബന്ധങ്ങൾ അടിക്കടി ഉലയുന്നു. വാക്കേറ്റങ്ങളും കയ്യേറ്റങ്ങളും വിദ്യാഭ്യാസ അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുന്നു. തെറ്റ് ആരുടേതാണ്?... ആരുടെ?...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...