മൊബൈൽ ഫോണിൽ സന്ദേശം കിട്ടിയെന്നറിയിക്കുന്ന ശബ്ദം. രവി മോനോൻ ആകാംഷയോടെ നോക്കി. അതവളാണ്... റിയ... റിയ അഗർവാൾ. സുന്ദരിയായ ആ പെൺകുട്ടിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു.

ഹായ്, ഹൗ ആ യു എന്ന സന്ദേശം... രവി പുഞ്ചിരിയോടെ മറുപടി സന്ദേശമയച്ചു. അയാം ഫൈൻ, ഹൗ ആർ യു?

അയാം ഓകെ. സീ യു ലേറ്റർ എന്ന് റിയയുടെ മറുപടി സന്ദേശം.

തികച്ചും ആകസ്മികമായിട്ടായിരുന്നു അവളെ പരിചയപ്പെട്ടത്. ഒരു വാടകവീട്ടീലാണ് രവി മേനോനും കുടുംബവും കഴിയുന്നത്. മധ്യവയസ്കയായ ഭാര്യ ഗായത്രി മേനോനും കൗമാരപ്രായത്തിലെത്തിയ മകൾ പ്രീതി രവി മേനോനുമടങ്ങുന്ന കൊച്ചുകുടുംബം. വാടകവീട്ടിൽ പല ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വെള്ളത്തിന്‍റെ പ്രശ്നം, ഇടയ്ക്കിടെയുള്ള പവർകട്ട് ഇതെല്ലാം കോളനിയിൽ പൊതുവായുള്ള പ്രശ്നങ്ങൾ തന്നെ. പക്ഷേ, ആ വീട്ടിൽ ബാത്ത് അറ്റാച്ഡ് ആയ ഒരു റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിഥികളും ബന്ധുക്കളും വീട്ടിൽ വരുമ്പോൾ അസൗകര്യം തോന്നിയിരുന്നു. പിന്നെ മഴ പെയ്യുമ്പോൾ മിക്ക മുറികളിലും വെള്ളം ചോർന്നൊലിക്കും. എല്ലാംകൊണ്ടും അവർക്ക് മടുത്തു. ഒരു ചെറിയ ഫ്ലാറ്റ് സ്വന്തമായി വാങ്ങിയാലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കുറേയായി. പറ്റിയ ഒരു ഫ്ലാറ്റ് ഇതേവരെ ഒത്തുകിട്ടിയുമില്ല. പെട്ടെന്നാണ് സുഹൃത്ത് മോഹൻ നായർ ഫോൺ ചെയ്തു പറഞ്ഞത് അടുത്തുതന്നെയുള്ള കോളനിയിലെ ഒരു ഫ്ലാറ്റ് വിൽപനയ്ക്കുണ്ടെന്ന കാര്യം. ഒന്ന് പോയി നോക്കിയാൽ തരക്കേടില്ല എന്ന് മേനോന് തോന്നി. അങ്ങനെയാണ് അയാൾ ഫ്ലാറ്റിലെത്തിയതും റിയ എന്ന പെൺകുട്ടിയെ കണ്ടുമുട്ടിയതും.

ആ കൂടിക്കാഴ്ച അയാൾ ഒരു കോരിത്തരിപ്പോടെ ഓർത്തുപോയി. റിയ... അവൾ സുന്ദരിയായിരുന്നു. ഷാംപൂ തേച്ച സിൽക്കുപോലെയുള്ള മുടി കഴുത്തറ്റം മുറിച്ചിട്ടിരിക്കുന്നു. വെളുത്ത് മെലിഞ്ഞ അവളുടെ ശരീരത്തിനോടൊട്ടിച്ചേർന്ന് കുടക്കുന്ന ടീ ഷർട്ടും ജീൻസും സുന്ദരമായ ആ മുഖത്തിന് ചേർന്ന മേക്കപ്പുകൊണ്ട് കുറച്ചുകൂടി ഭംഗി തോന്നിച്ചു. നീണ്ടിടതൂർന്ന കൺപീലികളിൽ മസ്കാരയും തുടുത്ത കവിളുകളിൽ ഫൗണ്ടേഷനും ചുണ്ടുകളിൽ ഇളംറോസു നിറമുള്ള ലിപ്സ്റ്റിക്കും കൈ നഖങ്ങളിൽ സ്വർണ്ണ നിറമുള്ള നെയിൽപോളിഷും. അയാൾ അവളെ അടിമുടി വീക്ഷിച്ചു.

“ഹായ്, അയാം റിയ.” എന്നു പറഞ്ഞുകൊണ്ട് അവൾ ഹസ്തദാനം ചെയ്തപ്പോൾ അജ്ഞാതമായ ഏതോ വികാരം അയാളെ കൊൾമയിർ കൊള്ളിച്ചു.

“പ്ലീസ് സിറ്റ് ഡൗൺ” എന്ന് പറഞ്ഞ് അയാളെ സോഫയിലിരുത്തിയ ശേഷം അവളകത്തുപോയി തണുത്ത ജ്യൂസും ബിസ്കറ്റുമായി തിരിച്ചെത്തി. ഇത്ര മോഡേണായിട്ടും അവൾ അതിഥ്യമര്യാദ മറക്കാതിരുന്നതിൽ മേനോന് അത്ഭുതം തോന്നി.

“മി. രവി മേനോൻ നിങ്ങളെന്‍റെ ഫ്ലാറ്റ് നോക്കാൻ വരുന്നതായി മി. മോഹൻ പറഞ്ഞിരുന്നു. ബൈ ദ ബൈ, എന്‍റെ അച്ഛൻ മി. രാം അഗർവാൾ വിദേശത്താണ്. ഞാനും പഠിച്ചതും വളർന്നതും വിദേശത്താണ്. പക്ഷേ, ഇന്ത്യൻ സംസ്കാരം എന്നെ പഠിപ്പിക്കാൻ എന്‍റെ അച്ഛനമ്മമാർ മറന്നില്ല. എംബിഎ ചെയ്യുമ്പോൾ ഇവിടെ ഞങ്ങളുടെ സ്വന്തം കമ്പനി നോക്കി നടത്താമെന്ന് കരുതി പൂനെയിലേക്ക് തിരിച്ചു വന്നു. ഞങ്ങളിവിടെ ഒരു വീട് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് ഫ്ലാറ്റ് വിൽക്കാമെന്ന് കരുതി.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...