ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ ഭാര്യയോടൊപ്പം കണ്ടതിനു ശേഷം പൊതുവെ ദേഷ്യക്കാരനും അഹങ്കാരിയും ഗർവ്വും ഈഗോയും ആവശ്യത്തിലധികമുള്ള സുധിയെ അസ്വസ്ഥനും കോപാകുലനുമായിട്ടാണ് കാണപ്പെട്ടത്. ആ സിനിമയിലെ നായകന് തുല്യം ജീവിതം കൊണ്ടു നടക്കുന്ന സുധിയെ ഭാര്യ രജനിയാണ് ഈ സിനിമ കാണിച്ചു കൊടുത്തത്. അങ്ങനെയെങ്കിലും ഒരു മാറ്റം ഉണ്ടാവട്ടെ എന്ന് കരുതിയിട്ട്. പക്ഷേ സിനിമ കണ്ട ശേഷം സുധി അടിമുടി പിന്നെയും കലങ്ങി മറിഞ്ഞു.

അതിൽ പറയുന്നത് മുഴുവനും തെറ്റാണ്, സ്ത്രീകൾ അങ്ങനെയൊക്കെ തന്നെ ജീവിക്കേണ്ടവരാണ്, അങ്ങനെ ജീവിച്ചാൽ മതി എന്ന് സുധി രജനിയോട് തറപ്പിച്ചു പറഞ്ഞു. അല്ലെങ്കിലും താൻ മാത്രം ശരി എന്ന ചിന്ത വച്ചു പുലർത്തുന്ന ഒരാളായിരുന്നു സുധി. നാളെ നമ്മുടെ മോൾക്കാണ് ഈ ഗതി വന്നതെങ്കിലോ എന്ന രജനിയുടെ ചോദ്യത്തിന് നീ നിന്‍റെ കരിനാക്ക് വെച്ച് വേണ്ടാത്തതൊന്നും പറയല്ലേ എന്നൊരു താക്കീതായിരുന്നു മറുപടി. എന്തിനും ഏതിനും പുച്ഛത്തോടെ അടച്ചാക്ഷേപിക്കുക എന്നത് സുധിയുടെ ഒരു ശീലമായിരുന്നു. ഉത്തരം മുട്ടിയാലോ... കൊഞ്ഞനം കാട്ടുന്ന പ്രവണതയും.

ഈ സിനിമ കണ്ട ശേഷം ഒരിക്കൽ സുധിയും രജനിയും മോളും കൂടി ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വേസ്റ്റ് മനപ്പൂർവ്വം മേശ മേൽ പരത്തി ഇട്ടു സുധി. സുധിയേട്ടൻ എന്താ ഈ കാണിക്കുന്നേ എന്ന് രജനി ചോദിച്ചപ്പോൾ “ഇവിടെ ക്ലീനിംഗ് സ്റ്റാഫ് ഉണ്ട്. അവർക്ക് ശബളം കിട്ടുന്നതൊക്കെ ഇതിനൊക്കെ കൂടിയാണ്. പണിയെടുക്കാതെ അങ്ങനെ അവർ ശബളം വാങ്ങണ്ട.” ആ സിനിമയോടും തന്നോടും കൂടിയുള്ള പ്രതികാരമായിട്ടാണ് രജനിക്കത് തോന്നിയത്.

“പപ്പാ... യു ആർ കൾച്ചർലെസ്സ്” മകൾ പറഞ്ഞു.

“അതേടി നിന്‍റെ പപ്പ കൾച്ചർലെസ്സ് തന്നെയാ... അതുകൊണ്ടാണ് പപ്പയ്ക്ക് മമ്മിയെ കെട്ടേണ്ടി വന്നത്.” ഇതും പറഞ്ഞ് സുധി ഉറക്കെ ഉറക്കെ ചിരിച്ചു.

“അതിനും എന്തിനാ അമ്മയെ കുറ്റം പറയുന്നേ” മോള് ചോദിച്ചു.

കഴിച്ചു കഴിഞ്ഞെങ്കിൽ വേഗം എണീക്ക് എന്നൊരു താക്കീതായിരുന്നു മറുപടി. സ്വന്തം കാര്യത്തിൽ മഹാവൃത്തിക്കാരനായിരുന്നു സുധി. ഷർട്ടിലോ മുണ്ടിലോ മറ്റോ ചെറിയൊരു അഴുക്കു പറ്റിയാൽ അത് ഉടനെ മാറ്റും. വീടിനടുത്തു തന്നെയാണ് ഓഫീസ് എന്നതിനാൽ ഉച്ചയ്ക്ക് സ്വന്തം കാറിൽ ഉണ്ണാൻ വരും. ഉച്ചയ്ക്ക് ശേഷം വേറെ ഷർട്ട് ഇട്ടിട്ടാണ് പോവുക. അത്ര വൃത്തിക്കാരനും കണിശക്കാരനും അതോടൊപ്പം താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് വിശ്വസിക്കുന്ന പിടിവാശിക്കാരനും ആയിരുന്നു സുധി.

ഒരു ദിവസം രാവിലെ എണീറ്റ് രജനി താൻ തലേന്ന് രാത്രി കണ്ട സ്വപ്നം സുധിയോട് പറഞ്ഞു. സ്വപ്നം വേറൊന്നുമല്ല. സുധിയെ വിട്ട് രജനി വേറെ കല്യാണം കഴിക്കുന്നു. രജനിയുടെ ഇഷ്ടങ്ങൾ പറയാതെ അറിഞ്ഞു ചെയ്യുന്ന ഒരാളെ. അടുക്കളയിൽ അയാൾ അവളെ സഹായിക്കുന്നു, വസ്ത്രങ്ങൾ കഴുകി ഉണക്കുന്നു, ഇസ്തിരിയിടുന്നു, ഇടയ്ക്കിടെ വന്നു കെട്ടിപ്പിടിക്കുന്നു, ഉമ്മ വെക്കുന്നു അങ്ങനെ അങ്ങനെ വളരെ റൊമാന്‍റിക് ആയുള്ള ജീവിതം. ഇതെല്ലാം കേട്ടു കഴിഞ്ഞ ശേഷം സുധി ചോദിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...