അയാൾ ഓടി വരുന്നത് കണ്ടിട്ടായിരിക്കണം, സെക്യൂരിറ്റിക്കാരൻ മുരുഗൻ രണ്ടു വിരലുകളും വായിൽ തിരുകി വിസിലടിച്ചു.... നീട്ടിയടിച്ചു.

അതിന് ഫലമുണ്ടായില്ല, അരമിനിറ്റ് വ്യതാസത്തിൽ 5.40 നുള്ള ബസ്സ് അയാളെ കൂട്ടാതെ പുക തുപ്പി കടന്ന് പോയി.

ബസ്സ് കിട്ടാത്തതിൽ മുരുഗനും നിരാശനായിരിക്കണം.

“ഇങ്കെ ഉക്കാര്... സർ...” നിറം മങ്ങിയ ഒരു പഴയ കസേര ചൂണ്ടിക്കാട്ടി മുരുഗൻ പറഞ്ഞു.

“നമ്മ പേസിക്കിട്ടെയിരിക്കലാം”.

“വേണ മുരുഗാ... തല വലിക്ക്ത്... സീക്രം പോണം.”

“ഓട്ടോ യെഥാവത് കിടയ്ക്കുമാ..?”

“ചാൻസേ കെടയാത്... സർ...”

“പക്കത്തിലെ മെയിൻ റോഡിലെ യിരുന്ത് ബസ്സ് കെടയ്ക്കും, ആനാൽ നടന്ത്താൻ പോണം... ഓക്കെയാ.”

“ഓക്കെ മുരുഗാ... നാളൈ കാല യിലെ പാക്കലാം.”

മുരുഗനോട് ബൈ പറഞ്ഞു നടന്ന് തുടങ്ങി.

ബസ്സിന്‍റെ ഹോൺ അടി കേട്ട്, ബാഗ് എടുത്ത് ഒന്നാം നിലയിൽ നിന്നും ധൃതിപ്പെട്ട് സ്റ്റൈയർകേസ് വഴി ഓടി ഇറങ്ങിയതാണ്. എന്നും പതിവുള്ളതുമാണ്. ആ ഡ്രൈവർക്ക് വേറെന്തോ തിരക്ക് ഉണ്ടായിരുന്നിരിക്കണം. നാളെ ഒരു പത്തു മിനിറ്റ് നേരത്തെ ഇറങ്ങാം. അതെ ഉള്ളൂ ഒരു പരിഹാരം.

തമിഴ്നാട്ടിലെ ക്ഷേത്ര നഗരമായ മധുരൈക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് അയാളിപ്പോൾ. അഞ്ഞൂറോളം തൊഴിലാളികൾ പണിയെടുക്കുന്ന വെങ്കിടേശ്വര ടെക്സ്റ്റ്സ്റ്റൈൽ മിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനത്തിന്‍റെ, കോർപ്പറേറ്റ് ഓഫീസിന്‍റെ ഇന്‍റീരിയർ പ്രോജക്ടിന്‍റെ മുഴുവൻ ചുമതലയും അയാൾക്കായിരുന്നു. കൊച്ചിയിലെ പ്രശസ്തമായ ഒരു ഇന്‍റീരിയർ സ്‌ഥാപനത്തിനായിരുന്നു കോൺട്രാക്ട്.

രണ്ടുമാസം മുന്നെയാണ് കൊച്ചിയിലെ ഓഫീസിൽ നിന്നും അയാൾ ഇവിടേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടത്. ആജ്ഞകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്ന ഉത്തർപ്രദേശുകാരായ പന്ത്രണ്ടോളം തൊഴിലാളികളും അയാളും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്.

നേരിയ ചൂട് കാറ്റ് ഉണ്ടായിരുന്നു. റോഡിനിരുവശവും വിശാലമായ സ്‌ഥലങ്ങൾ. സർക്കാർ പദ്ധതി പ്രകാരം ഒരേ അകലത്തിലും ഒരേ നിരയിലും നട്ട് പിടിപ്പിച്ച പുളിമരങ്ങൾ കാണുന്നതാണ് ഏക ആശ്വാസം. പുളി മരങ്ങളിൽ തട്ടി വരുന്ന കാറ്റിന് ഇളം തണുപ്പ് അനുഭവപ്പെട്ടു.

വിറകുകൾ ശേഖരിച്ചു തലച്ചുമടായി കൊണ്ടു പോകുന്ന യുവതികൾ. കുറ്റിച്ചെടികളും മറ്റും ഉണങ്ങിക്കരിയാറായ നിലയിലാണ്.

പശുക്കളുടെ കൂട്ടം... തവിട്ട് നിറത്തിലുള്ള മൺപൊടി പറത്തിക്കൊണ്ട് വരുന്നു. കൈയിൽ നീളമുള്ള വടി പിടിച്ച ഒരു പയ്യനെ അനുസരിച്ച് വീട്ടിൽ എത്താനുള്ള തത്രപ്പാടിലാണ്. പശുക്കളെ പോലെ തന്നെ പ്രകൃതിക്കും തവിട്ട് നിറമായിരുന്നു.

തണ്ണിത്തൊട്ടിക്കരികിൽ സ്ത്രീകളും, കുട്ടികളും, ആണുങ്ങളും അടക്കം നിരവധി പേർ ഉണ്ടായിരുന്നു. ചിലർ കുടങ്ങളിലും പാത്രങ്ങളിലും വെള്ളം നിറച്ചു തലച്ചുമടായും കൈകളിൽ എടുത്തും വീടുകളിലേക്ക് നടക്കുന്നു.

ചിലർ വസ്ത്രങ്ങൾ നനയ്ക്കുന്നു, ചില അമ്മമാർ കുട്ടികളെ കുളിപ്പിക്കുന്നു. ആകെ ഒരു ബഹളം.

ശരീരം മുഴുവൻ എണ്ണ തേച്ച ഒരു കുട്ടിക്കുറുമ്പൻ, അവന്‍റെ അമ്മക്ക് പിടികൊടുക്കാതെ വട്ടം ചുറ്റി ഓടുന്നു. കൂട്ടത്തിൽ ഒരു മുതിർന്ന കുട്ടി അവനെ കോരി എടുത്ത്, മുത്തം കൊടുത്ത് അവന്‍റെ അമ്മയെ ഏൽപ്പിക്കുന്നു. അവനെ പിടിച്ചു നിർത്തി വെള്ളം ഒഴിച്ച് സോപ്പ് തേച്ചു കുളിപ്പിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...