“ഓരോ സ്ത്രീയും സ്വയം സുന്ദരിയായി കാണാൻ ഇഷ്ടപ്പെടുന്നവരാണ്. അതിനായി യോജിച്ചൊരു ഹെയർ റ്റൈൽ ക്രിയേറ്റ് ചെയ്‌ത് പുതിയൊരു ലുക്ക് തന്നെ സൃഷ്ടിക്കാം. ഇക്കാര്യത്തിൽ ആക്സസറീസുകളും നിർണായകമായ പങ്ക് വഹിക്കുന്നു.” പ്രശസ്ത ഹെയർ സ്റ്റൈലിസ്‌റ്റായ ധർമ്മേശ് പറയുന്നു. അത്തരം ട്രെൻഡിയായ ചില ഹെയർ സ്റ്റൈലുകളാണ് ധർമ്മേശ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതെല്ലാം നിങ്ങൾക്ക് വീട്ടിലിരുന്ന് സ്വയം ചെയ്യാവുന്നതേയുള്ളു.
ബ്രൻഡഡ് ഹെയർ ബാൻഡ്
- മുടി ഷാമ്പുവും കണ്ടീഷണറും ഉപയോഗിച്ച് കഴുകി ഉണക്കുക.
- ഒരു സൈഡിൽ വകുത്തെടുത്ത് കുറച്ച് മുടി ഉള്ളയിടത്ത് നന്നായി പിന്നിയിടുക.
- അത് ശിരസിന്‍റെ മുകളിലൂടെ റ പോലെ എടുത്ത് മറുവശത്തായി നന്നായി ക്ലിപ്പ് ചെയ്‌ത് സെറ്റ് ചെയ്യാം.
- അവശേഷിച്ച മുടി ഹോട്ട് റോളർ ഉപയോഗിച്ച് കേൾ ചെയ്‌ത് കോമ്പ് ചെയ്‌തിടാം.
- കേളി, വേവി ഹെയറിന് ഈ ലുക്ക് മികച്ചതായിരിക്കും. ഈവനിംഗ് പാർട്ടിയ്ക്ക് ഹെയർ സ്‌റ്റൈൽ മികച്ച ചോയിസാണ്.
പഫ് ആൻറ് ട്വിസ്‌റ്റ്
മോഡേൺ, സ്റ്റൈലിഷ് ഗേൾസിനുള്ള ഒരു ക്യൂട്ട് ഹെയർ സ്റ്റൈലാണ് ഇത്. പാർട്ടിയ്ക്കും അവധി ദിവസങ്ങളിലെ വിശേഷാവസരങ്ങളിലും ട്രൈ ചെയ്തു നോക്കാവുന്ന ഹൈ ഫൈ ഹെയർ സ്റ്റൈൽ. മുടിയിൽ കുരുക്ക് വീഴുന്നത് തടയുന്നതോടൊപ്പം ഈ ട്രെൻഡി ഹെയർ സ്‌റ്റൈൽ ഹോട്ട് ലുക്കും പകരും.
- ഉണങ്ങിയ മുടി നന്നായി ബാക്ക് കോമ്പിംഗ് ചെയ്യുക.
- എല്ലാ മുടിയും ഒരുമിച്ചെടുത്ത് ഹൈ പോണിടെയിലായി കെട്ടി 8 ന്‍റെ ആകൃതിയിൽ ചുറ്റുക.
- ആ ഷെയ്‌പിൽ മുടി നല്ലവണ്ണം പിൻ ചെയ്ത് വയ്ക്കാം.
- ഈ ലുക്ക് ഒന്നു കൂടി മനോഹരമാക്കുന്നതിന് ക്യൂട്ട് മോട്ടിഫ്ബോ പിന്നോ കുത്തിവയ്ക്കുക. 8 ന്‍റെ ഷെയ്‌പിൽ ചുറ്റിവെച്ച് മുടിയിഴകൾക്ക് സമീപത്തായി വേണം ഇത് ഫിക്‌സ് പെയ്യാൻ. ഈവനിംഗ് പാർട്ടിയ്ക്ക് ഈ സ്റ്റൈൽ ഇണങ്ങും.
സൈഡ് ബൺ
യൂത്തിന്‍റെ ഹോട്ട് ഹെയർ സ്റ്റൈൽ പദവിയിലാണിപ്പോൾ സൈഡ് ബൺ. ഏതു തരം ഡ്രസസിനും മാച്ചിംഗായ ഹെയർ സ്റ്റൈലാണിത്. ഫാഷൻ പ്രേമികളായ പെൺകുട്ടികളിപ്പോൾ ഈ സ്‌റ്റൈലിന് പിന്നാലെയാണ്.
- ബൺ തയ്യാറാക്കുന്നതിന് മുടിയുടെ അടിഭാഗം കേളിംഡ് റോഡ് ഉപയോഗിച്ച് കേൾ ചെയ്യുക.
- ഒരു വശത്തായി പോണിടെയിൽ തയ്യാറാക്കുക.
- മുടിയെ 2 ഇഞ്ച് ഭാഗങ്ങളായി വിഭജിക്കാം.
- മുടിയെ വട്ടത്തിൽ ചുഴറ്റി ഒരു ബണ്ണിന്‍റെ ആകൃതി നൽകി പിൻ ചെയ്യാം.
ഈ ഹെയൽ സ്റ്റൈൽ എപ്പോഴും ക്രിയേറ്റ് ചെയ്യാൻ അത്ര എളുപ്പമല്ല. അതുകൊണ്ട് ഏറ്റവും വിശേഷപ്പെട്ട അവസരങ്ങളിൽ സൈഡ് ബൺ ട്രൈ ചെയ്യാം. മനോഹരമായ ബട്ടർഫ്ളൈ ക്ലിപ്പും ഫ്ളവറും ഉപയോഗിച്ച് ഹെയർ സ്റ്റൈൽ ഡെക്കറേറ്റും ചെയ്യാം.
ഡബിൾ ബ്രാന്‍റഡ് പോണിടെയിൽ
- മുടി നന്നായി ഷാമ്പു ഉപയോഗിച്ച് കഴുകിയ ശേഷം ഉണക്കുക.
- അതിനുശേഷം ബാക്ക് കോമ്പിംഗ് ചെയ്ത് 2 ഭാഗങ്ങളിലായി കോണോടു കോണാകൃതിയിൽ വിഭജിക്കുക.
- താഴെയുള്ള മുടിയെടുത്ത് ഫ്രഞ്ച് നോട്ട് തയ്യാറാക്കി ചെവിയ്ക്ക് മുകളിലുടെ താഴോട്ട് കൊണ്ടുവരിക.
- മുകളിലുള്ള മുടി പിന്നി തിരിച്ചിട്ട് താഴെ കൊണ്ടുവരിക.
- മുടി പിന്നുമ്പോൾ ഒരു മുടിയിഴ പോലും വിട്ടുപോകാതെ പിന്നലിൽ ഉൾപ്പെടുത്തണം. എന്നാലെ ഈ ഹെയർ സ്റ്റൈലിന് നീറ്റ് ലുക്ക് ലഭിക്കൂ. ഇരു പിന്നലുകളും യോജിപ്പിച്ച് താഴെ അവശേഷിച്ച മുടിയും ചേർത്ത് പോണിടെയിൽ കെട്ടുക.
- ലൂക്ക് മികച്ചതാക്കുന്നതിന് ആക്സസറീസ് വെച്ച് ഡെക്കറേറ്റ് ചെയ്യാം.
ഓഫീസിൽ പോകാനും കൂട്ടുകാരുമായുള്ള ഗെറ്റ് ടുഗെദറിനും യോജിച്ച ഹെയർ സ്റ്റൈലാണിത്.
വൺ സൈഡഡ് വോള്യും വേവ്ഡ്
- മുടി നന്നായി ഷാമ്പുവും കണ്ടീഷണറും ചെയ്ത ശേഷം ഉണക്കുക.
- മുടിയുടെ താഴെയുള്ള ഭാഗം അയൺ റോഡ് ഉപയോഗിച്ച് കേളിയാക്കുക. ശേഷം മുടി ബാക്ക് കോമ്പിംഗ് ചെയ്യാം.
- എല്ലാ മുടിയിഴകളേയും ഒരു സൈഡിലാക്കുക.
- പിന്നിൽ നിന്നും മുടി നന്നായി പിൻ അപ്പ് ചെയ്യാം.
- ഈ ഹെയർ സ്റ്റൈലിംഗിന് ഭംഗി പകരാനായി ഫ്ളവർ, ക്ലിപ്, ആക്സസറീസ് എന്നിവ തെരഞ്ഞെടുക്കാം.
ഞൊടിയിട നേരം കൊണ്ട് ഹെയർസ് സ്റ്റൈൽ ക്രിയേറ്റ് ചെയ്യാനാവും. ഈവനിംഗ് പാർട്ടിക്കോ മറ്റ് വിശേഷാവസരങ്ങളിലോ പോകുന്നുവെങ്കിൽ ഈ ഈസി, എലഗന്റ് സ്റ്റൈൽ സ്വീകരിക്കാം. ഫാഷൻ പ്രേമികളായ ഗേൾസിന്‍റെ ഇഷ്‌ട ഹെയർ സ്റ്റൈൽ കൂടിയാണിത്.





