മദ്രാസ് മെയിലിന്‍റെ സെക്കൻറ് 2 എസി കംപാർട്ട്മെന്‍റിൽ ഇരുന്ന് കാതറിൻ ജനൽ കർട്ടൻ വകഞ്ഞ് മാറ്റിക്കൊണ്ട് പുറത്തേക്ക് നോക്കി. വണ്ടി വേഗത കുറച്ച് പ്ലാറ്റ്‌ഫോമിലേക്ക് അടുത്തു കൊണ്ടിരിക്കുന്നതേയുള്ളു. കാതറിൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ നിന്ന് മുഖം ശ്രദ്ധിച്ചു. അലങ്കോലമായി പാറിക്കിടക്കുന്ന മുടിയിഴകൾ ഒതുക്കി വച്ച് ഷാൾ പിടിച്ച് നേരെയിട്ട് ബാഗ് കയ്യിലെടുത്ത് പതിയെ വാതിലിനടുത്തേയ്ക്ക് നടക്കവേ തന്‍റെ ഉള്ളിലിരുന്ന് ആരോ തന്നോട് സ്വകാര്യമായി മന്ത്രിക്കുന്നതുപോലെ അവൾക്ക് തോന്നി.

പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് മുഖം വെളിപ്പെടുത്താൻ മടിച്ച് അച്‌ഛന്‍റെയും അമ്മയുടെയും മറവിൽ ഇതേ വണ്ടിയിൽ ഇതേ ‌സ്റ്റേഷനിൽ വന്നിറങ്ങിയ ഒരു ഇരുപത്തിയഞ്ചുകാരി...

ഇന്നിതാ മുഖം നഷ്ടപ്പെട്ട് ഇവിടെത്ത ന്നെ ഇറങ്ങുവാൻ പോകുന്നു. അല്ലേ. കാതറിൻ അവളോട് തന്നെ സ്വയം തിരുത്തി.

എന്‍റെ പ്രിയപ്പെട്ട മനസ്സേ... മുഖം മാത്രമല്ലല്ലോ എനിക്ക് നഷ്ടമായത്. ജീവിതത്തിലെ പ്രധാനപ്പെട്ടതായി താൻ ഇന്നുവരെ കരുതിയതെല്ലാം തുടർച്ചയായി നഷ്ടമായതിന്‍റെ ആഘാതത്തിൽ ജീവിതത്തിന്‍റെ മറ്റൊരദ്ധ്യായത്തിലേയ്ക്ക് കടക്കുവാൻ എന്നെ തയ്യാറെടുപ്പിച്ചത് ഏറെ പണിപ്പെട്ടിട്ടാണ്. അതുകൊണ്ട് നീ അൽപം കൂടി ക്ഷമിച്ചിരിയ്ക്കൂ...

ഏറെക്കാലം കൊല്ലത്ത് ബാങ്ക് ഉദ്യോഗസ്ഥയായിരുന്നതിനാൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന അച്ഛനും അമ്മയ്ക്കും ഒപ്പം തിരുവനന്തപുരത്ത് താമസിച്ചിട്ട് കൊല്ലത്ത് ദിവസേന പോയി വരുന്ന പതിവ് കാരണം ഈ സ്റ്റേഷനും ഓരോ തീവണ്ടിയും തന്‍റെ വീടുപോലെ തന്നെ തനിക്ക് വളരെ പരിചിതമായിക്കഴിഞ്ഞിരുന്നത് കാതറിൻ പലപ്പോഴുമെന്നപോലെ ഇപ്പോഴും ഓർത്തു. വണ്ടിയിറങ്ങി നേരെ സ്‌റ്റേഷൻ മാനേജരെ കണ്ട് റെയിൽവേയുടെ ക്ലീനിംഗ് സ്‌റ്റാഫ് അളഗപ്പ ഡ്യൂട്ടിയിലാണോ എന്ന് അന്വേഷിച്ചറിഞ്ഞതിനുശേഷം താമസിക്കുന്ന വാടക വീടിന്‍റെ നമ്പർ കുറിച്ചെടുത്ത് കാതറിൻ അവിടം ലക്ഷ്യമാക്കി പ്ലാറ്റ്ഫോമിന്‍റെ അവസാന ഭാഗത്തേക്ക് നടന്നു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് പാതി മയക്കത്തിലായിരുന്ന അളഗപ്പ, കാളിംഗ് ബെൽ കേട്ട് ഉണർന്ന് ഉറക്കച്ചടവ് വിട്ട് മാറാതെ തന്നെ വാതിൽ തുറന്നു. കാതറിൻ ബാങ്ക് ഓഫീസർ ആണെന്ന് പറഞ്ഞ് കൊണ്ട് സ്വയം പരിചയപ്പെടുത്തിയതോടെ അളഗപ്പ പൂർണ്ണമായും ഉണർവ്വിലേക്ക് എത്തി. അതിഥിയെ അകത്തേക്ക് വിളിച്ചിരുത്തിയിട്ട് ഭാര്യയോട് ചായ കൊണ്ട് വരുവാൻ നിർദ്ദേശം നൽകുവാനായി അകത്തേക്ക് നീങ്ങി.

കാതറിൻ കണ്ണുകൾ ആരേയോ പ്രതീക്ഷിച്ചിട്ടെന്ന വണ്ണം ഇടക്കിടെ അകത്തേക്കുള്ള വാതിലിന്‍റെ കർട്ടനിലേക്ക് നീളുന്നത് തിരിച്ചുവന്ന അളഗപ്പ ശ്രദ്ധിക്കാതിരുന്നില്ല. അളഗപ്പയുടെ കണ്ണുകൾ തന്‍റെ ആഗമനോദ്ദേശം അറിയുവാൻ കൊതിക്കുന്നത് മനസ്സിലാക്കിയ കാതറിൽ അളഗപ്പയോട് ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം മെല്ലെ ചോദിച്ചു മനസ്സിലാക്കി. അളഗപ്പയുടെ മനസ്സിൽ സംശയങ്ങളുടെ തിരമാലകൾ അലയടിച്ചുയർന്നു. ഇതുവരെ ഒരു ലോൺപോലും എടുക്കാത്ത തനിക്ക് ഒരു ബാങ്ക് സംബന്ധമായി ജപ്തി വരേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ പഠിച്ച അയാൾ ചിന്തിച്ചത്.

ചായ കൊണ്ടുവന്ന ഭാര്യയോട് മക്കളെ കൂടി ഒന്ന് കണ്ടാൽ കൊള്ളാമെന്നുള്ള കാതറിൻ ഇടറിയ ശബ്ദത്തിലുള്ള അഭ്യർത്ഥന അളഗപ്പയിൽ പിന്നെയും ആശങ്കയുണർത്തി. ഭാര്യ അകത്ത് പോയി ഇരട്ടകളായ രണ്ട് പെൺകുട്ടികളേയും വിളിച്ചു കൊണ്ട് വന്നു. ഡിഗ്രി കഴിഞ്ഞ് നിൽക്കുകയാണെന്ന് അറിഞ്ഞതോടെയാണോ അതോ ഇരട്ടകളാണെന്നറിഞ്ഞതോടെയാണോ എന്നറിയില്ല കാതറിന്‍റെ കണ്ണുകളിലെ പ്രത്യാശയുടെ തിളക്കം കുറഞ്ഞത് അളഗപ്പ ശ്രദ്ധിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...