രാമൻ നായരുടെ ശവസംസ്കാരം നടക്കാൻ പോകുകയാണ്. ചിത കത്തിക്കുന്നതിന് മുമ്പ് കർമ്മാചാര്യൻ മൂന്നു പ്രാവശ്യം വിളിച്ചു ചോദിച്ചു.

"ഇനി ആരെങ്കിലും പരേതന്‍റെ മുഖം കാണാനുണ്ടോ?”

മൂന്നാമത്തെ വിളിച്ച് ചൊല്ലലിന് മുമ്പ് ആചാര്യൻ പറഞ്ഞു. "പരേതന്‍റെ മുഖം മൂടികെട്ടാൻ പോകുകയാണ് ആർക്കും കാണേണ്ട ഈ സമയം വീട്ടിനുള്ളിൽ നിന്നും പൊട്ടിക്കരച്ചിൽ ഉയർന്നു.

പെട്ടെന്ന് ഗേറ്റ് തള്ളി തുറന്ന് ഒരു സ്ത്രീ ഓടി വന്നു. “മുഖം മൂടല്ലേ... എനിക്കൊന്നു കാണണം..."

എല്ലാവരും ചോദ്യഭാവത്തിൽ അവരെ നോക്കി. പ്രായം ചെന്നവർ പതുക്കെ അടുത്ത് നിൽക്കുന്നവരോട് പറഞ്ഞു. “രാമൻ നായരുടെ ആദ്യ ഭാര്യയാ ലീലാവതി."

അച്‌ഛന്‍റെ മരണം സഹിക്കാനാകാതെ നിന്ന ദേവനും മനുവും ദേഷ്യത്തോടെ ലീലാവതിയെ തടഞ്ഞു.

“വേണ്ട നിങ്ങൾ ഞങ്ങളുടെ അച്‌ഛൻ മുഖം കാണേണ്ട. മുഖം മൂടണം ആചാര്യാ.."

“പക്ഷേ അത് ആചാരലംഘനമാണ് അവരൊന്ന് കണ്ട് പൊയ്ക്കോട്ടെ.”

“മരിച്ചാലും ഞങ്ങളുടെ അച്ഛന്‍റെ സ്വസ്‌ഥത കെടുത്താൻ വന്നിരിക്കുകയാണ് നിങ്ങൾ അല്ലെ." മനുവിന്‍റെ ചോദ്യം ലീലാവതിയുടെ മനസ്സിലേയ്ക്ക് കൂരമ്പുകളായി തറച്ചു കയറി. കരഞ്ഞു കൊണ്ട് ലീലാവതി “മക്കളെ ഈ അമ്മയോട് ക്ഷമിക്കൂ. എനിക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല." ഇത് കേട്ട് ദേവൻ കയർത്തു.

"മക്കളോ? ആരുടെ മക്കൾ? ജന്മം നൽകി എന്ന് വച്ച് ആരും അമ്മ ആകുന്നില്ല, താലി കെട്ടി എന്ന് കരുതി ഭാര്യയും ആകുന്നില്ല."

ഇത്രയും ആയപ്പോൾ ആചാര്യൻ തടഞ്ഞു.

“ഇത് പട്ടടയാ, പരേതൻ ആത്മശാന്തിക്കായി പ്രാർത്ഥനയോടെ എല്ലാവരും നിശബ്ദരാകൂ. ദേവാ, ചിത കത്തിക്കൂ."

"ഇവർ ഇവിടുന്ന് പോകാതെ ഞാൻ ചിത കത്തിക്കില്ല." മനുവും ചേട്ടനെ പിന്താങ്ങി.

"ദയവായി നിങ്ങൾ കർമ്മവിഘ്നം ഉണ്ടാക്കല്ലെ."

അർദ്ധമനസ്സോടെ ഗേറ്റ് കടക്കുന്നതുവരെ നാത്തൂൻ തന്‍റെ അടുക്കലേയ്ക്ക് വരുമെന്ന് ലീലാവതി വിചാരിച്ചു. പക്ഷേ എല്ലാവരും തന്നെ മറന്ന് കഴിഞ്ഞിരിക്കുന്നു. ഒരു കാരണവർ മുന്നോട്ട് വന്ന് പറഞ്ഞ് ചെയ്യുന്ന കർമ്മത്തിന് ഫലം വേണം. ലീലാവതി മനസ്സിൽ പറഞ്ഞു.

“താൻ തന്നെയാണ് ഈ അവസ്‌ഥയ്ക്ക് കാരണക്കാരി"

കാർ സ്റ്റ‌ാർട്ട് ചെയ്തു‌ കൊണ്ട് ഡ്രൈവർ ചോദിച്ചു. “ഈ ആട്ടും തുപ്പും കേൾക്കാനാണോ മാഡം രണ്ട് മണിക്ക് വണ്ടിയും പിടിച്ച് വന്നത്, അല്ലേലും പുകഞ്ഞ കൊള്ളി പുറത്തല്ലേ?"

ഇത്രയും ആയപ്പോൾ ലീലാവതിയുടെ സർവ്വ നിയന്ത്രണങ്ങളും വിട്ടു. അവർ പൊട്ടിക്കരഞ്ഞു. രാമേട്ടന്‍റെ അമ്മയ്ക്ക് സുഖമില്ലാതെ ആയപ്പോൾ എന്‍റെ അഞ്ച് പവന്‍റെ മാല പണയപ്പെടുത്തിയതുമുതലാണ് ഞങ്ങൾ തമ്മിൽ കലഹം തുടങ്ങിയത്. ഈ അവസരം മുതലെടുത്ത് ഊതി പെരുപ്പിച്ച് വിവാഹമോചനംവരെ എത്തിച്ചത് ആങ്ങള മധുവും അമ്മാവൻ മണിയുമാണ്.

അമ്മ നേരത്തെ മരിച്ചു. അച്ഛൻ കരൾ രോഗം ബാധിച്ച് അവശതയിലും. മധുവിന് അച്ഛനെ എന്നെ ഏൽപ്പിച്ച് വിദേശത്ത് പോകണം, ഇത് മനസ്സിലാക്കി അച്ഛൻ പറഞ്ഞു നീ രാമൻ നായരുമായി വിവാഹമോചനത്തിനായി മധുവിന്‍റെ വാക്ക് കേട്ട് ഒരുങ്ങരുത്. രാമൻ നായർ നല്ലവനാണ്. നീ രണ്ട് കുട്ടികളുടെ അമ്മയാണ്. ഞാൻ ഇനി അധികകാലം ജീവിച്ചിരിക്കില്ല. മധു അവന്‍റെ കാര്യം നോക്കും നീ ഒറ്റപ്പെടും."

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...