രാധിക മനസ്സില്ലാമനസ്സോടെയാണ് വിവേകിനെ തനിച്ചാക്കി കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. വീണ്ടും അതേ തിരക്ക്, ക്യാമറ, ലൈറ്റ്സ്, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രകൾ, ആട്ടോഗ്രാഫ്... ഇംഗ്ലണ്ടിലെ എയർപോർട്ടിലിരുന്ന് അവളോരോന്ന് ആലോചിച്ചു കൊണ്ടിരുന്നു.

വിവേകിനെ തനിച്ചാക്കി പോവാൻ അവൾക്കൊട്ടും മനസ്സില്ലായിരുന്നു. എങ്കിലും ചേച്ചിയുടെ അടുത്താക്കിയാണല്ലോ പോകുന്നതെന്നാശ്വാസമുണ്ടായിരുന്നു.

എയർപോർട്ടിൽ ചുറ്റും യാത്രക്കാരുടെ തിരക്ക്. അൽപം കഴിഞ്ഞ് മുംബൈയിലേക്കുള്ള ബോയിംഗ് വിമാനം യാത്രക്കാരെ പ്രതീക്ഷിച്ച് നില്ക്കുന്നുവെന്ന് അനൗൺസ്മെന്‍റ് വന്നു.

രാധികയെ യാത്രയാക്കാനെത്തിയ രാജി ചേച്ചിയും ഭർത്താവ് രമേഷും അനൗൺസ്മെന്‍റ് കേട്ട് എഴുന്നേറ്റു.

“രാധീ, നീ സമാധാനമായിരിക്കണം. ഒന്നും ഓർത്ത് വിഷമിക്കരുത്.” രമേശേട്ടൻ രാധികയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.

“രാധീ, നീയിടയ്ക്ക് വിളിക്കണം. സന്തോഷമായിട്ടിരിക്കണം. മോനെയോർത്ത് വിഷമിക്കരുത്. അവനെ ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം.” ചേച്ചി രാധികയെ ആശ്ലേഷിച്ചു. രാധികയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ തന്‍റെ ഹാൻഡ്ബാഗ് തൂക്കി ഡിപാർച്ചർ ലോഞ്ചിലേക്ക് നടന്നു മറയുന്നതുവരെ അവരിരുവരും കൈവീശിക്കൊണ്ടിരുന്നു.

രാധിക സ്വന്തം സീറ്റിലിരുന്നു. അടുത്തുള്ള സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. അപ്പോഴാണ് ഒരു പെൺകുട്ടി ആ സീറ്റിനടുത്തായി നിലയുറപ്പിച്ചത്. ഒരുപക്ഷേ ഈ ഒഴിഞ്ഞ സീറ്റ് അവളുടേതായിരിക്കുമോ?

“രാധിക... ചേച്ചി... സിനിമയില്” പെൺകുട്ടി വിശ്വസിക്കാനാവാതെ അദ്ഭുതം കൂറിനിന്നു. രാധിക പുഞ്ചിരിച്ചു.

“ഈ സീറ്റിലാരുമില്ലെങ്കിൽ ഞാനിവിടെ ഇരുന്നോട്ടെ?” ഉത്തരം കിട്ടുന്നതിനുമുമ്പായി തന്നെ പെൺകുട്ടി ആ സീറ്റിൽ സ്‌ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.

“ഞാൻ ചേച്ചിയുടെ ഒത്തിരി സിനിമകൾ കണ്ടിട്ടുണ്ട്. ചേച്ചീടെ സിനിമ എനിക്ക് വളരെ ഇഷ്ടമാണ്. ചേച്ചി നന്നായി ഡാൻസും ചെയ്യാറുണ്ടല്ലോ. എനിക്കൊരു ഓട്ടോഗ്രാഫ് തരാമോ?” അവൾ ബാഗ് തുറന്ന് ഡയറിയെടുത്ത് രാധികയ്ക്കു നേരെ നീട്ടി.

“കുട്ടിയുടെ പേരെന്താണ്?”

“ശാലിനി. എന്‍റെ പപ്പായും മമ്മിയും ഒപ്പമുണ്ട്. എയർപോർട്ടിലെത്തുമ്പോൾ ഞങ്ങളോടൊപ്പം നിന്ന് ഒരു ഫോട്ടോയുമെടുക്കണം. എനിക്ക് എന്‍റെ ഫ്രണ്ട്സിനെ കാണിക്കാനാണ്.”

“തീർച്ചയായും.” രാധികയുടെ മറുപടി കേട്ടതോടെ ശാലിനിയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.

രാധിക ആട്ടോഗ്രാഫ് കുറിച്ച് ഡയറി ശാലിനിയെ ഏല്പിച്ചു.

“താങ്ക്യൂ ചേച്ചി” അവൾ സ്വന്തം സീറ്റിലേക്ക് മടങ്ങി.

യാത്രയ്ക്കിടയിൽ ഇങ്ങനെ ചിലരോടൊക്കെ സംസാരിക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. രാജീവും അത്തരത്തിലൊരാളായിരുന്നു. ഒരു നിമിഷം ഓർമ്മകൾ ഓടിയെത്തി. അവൾ കണ്ണടച്ചു സീറ്റിൽ ചാരിക്കിടന്നു. ഇങ്ങനെയൊരു യാത്രയ്ക്കിടയിലാണ് രാജീവിനെ ആദ്യമായ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. തൊട്ടടുത്ത സീറ്റിലായിരുന്നു രാജീവ് ഇരുന്നത്. ആരെയും കൂസാത്ത പ്രകൃതം. ഇത്രയും സുന്ദരിയും മലയാളത്തിലെ സൂപ്പർ നായികയുമായിരുന്നിട്ടും അയാൾ അവളെ ശ്രദ്ധിക്കുക കൂടി ചെയ്തില്ല. അയാൾ തന്നെ സംസാരത്തിന് തുടക്കമിടട്ടെയെന്ന് അവളും തീരുമാനിച്ചു. എന്നാലങ്ങനെയൊരു നീക്കവും അയാളിൽ നിന്നുണ്ടായില്ല. രാധിക പുറത്തേക്ക് തന്നെ നോക്കിയിരുന്നു. അയാളുടെ ശ്രദ്ധ മുഴുവനും പുസ്തകത്തിലായിരുന്നു.

“ആളുകൾ എന്നോട് എന്തെങ്കിലുമൊക്കെ സംസാരിക്കാൻ കൊതിക്കാറുണ്ട്. പക്ഷേ ഇയാളെന്താ ഇങ്ങനെ? ഇയാളാണെങ്കിൽ കണ്ടഭാവം പോലും നടിക്കുന്നുമില്ല.” രാധിക ചിന്തിച്ചു കൊണ്ടിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...