ഒരു ഡസനിലേറെ സന്ദര്‍ഭങ്ങളുടെ അസ്വാരസ്യം ജോണിച്ചനെ തെല്ലും ബാധിച്ചു കണ്ടില്ല. ഇപ്പോള്‍ അതും കടന്നു പതിനാലിലെത്തി നില്‍ക്കുന്നു!

കെങ്കേമമായിരുന്നു പതിമ്മൂന്നിടങ്ങളിലും. കുണുങ്ങി മുന്നില്‍ വന്നുനിന്നവരുടെ മോഹഭംഗങ്ങള്‍ അയാളുടെ മനസ്സിനെ തപിപ്പിക്കാന്‍ പോന്നവയായിരുന്നില്ല.

‘കച്ചകെട്ടി’യിറങ്ങിയ ‘സുദിനം’ സെന്നിച്ചന്‍റെ ഓര്‍മയിലേക്ക് കടന്നുവന്നു. അന്ന് ജോണിച്ചന്‍ ഇട്ട ഷര്‍ട്ടിന്‍റെയും പാന്‍റ്സിന്‍റെയും നിറം വരെ ഓര്‍മയില്‍നിന്നു മങ്ങിയിട്ടില്ല. ഫുള്‍ക്കൈയില്‍ തീര്‍ത്ത ഇളംനീല ഷര്‍ട്ടു. അതിനു ചേരുന്ന പാന്‍റ്സും. സഹോദരീഭര്‍ത്താവ് എന്ന നിലയ്ക്ക് മേല്‍നോട്ട ചുമതലയോടെ അതേ ഒരുക്കത്തോടെയും ഉല്‍സാഹത്തോടെയും എല്ലാറ്റിനും മുന്‍പിലായി താന്‍.. പിന്നീടു ഒന്നുരണ്ട് സന്ദര്‍ഭങ്ങളില്‍ കൂടിയേ അതേ ഒരുക്കത്തില്‍ പോകാന്‍ മനസ്സ് സന്നദ്ധമായുള്ളു. മൂന്നു മാസം തികച്ചും ആയിട്ടില്ല! അതിനിടയ്ക്ക് പതിമ്മൂന്നിടത്ത്... എന്തെങ്കിലുമാവട്ടെ...

മുല്ലപ്പൂവിന്‍റെ നിറം വേണം. ബിരുദം വേണം. ജോലി വേണം. സമ്പന്ന കുടുംബത്തില്‍ നിന്നാവണം... നിഷ്ക്കര്‍ഷകളുടെ എണ്ണം ഏറുകയാണ്... ബന്ധുമിത്രാധികള്‍ക്ക് അംഗീകരിക്കാനാവാത്ത ജാതിമത ചിന്തകള്‍ക്കതീതമായിരുന്നു ജോണിച്ചന്‍റെ കാഴ്ചപ്പാട് എന്നതു മാത്രമായിരുന്നു ആകെയുള്ള വ്യതിയാനം.

‘എനിക്കു നിര്‍ബന്ധമുള്ള കാര്യത്തിലാണ് നിങ്ങളുടെ പിടിവാശി...’ മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറി തണുത്ത മനസ്സുമായി ജോണിച്ചന്‍ നിന്നു. ഇപ്പോഴത്തെ ആലോചനയില്‍ നിന്നും വഴുതിമാറാനുള്ള ജോണിച്ചന്‍റെ ശ്രമം കാണ്‍കെ സെന്നിച്ചന്‍ പറഞ്ഞു:

‘ഒരു തീരുമാനം പറ ജോണിച്ചാ... ഒന്നുകില്‍ വേണം; അല്ലെങ്കില്‍ വേണ്ട...’

‘നിറത്തിന്‍റെ കാര്യത്തില്‍ നിര്‍ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞു.... വിചാരിച്ചാല്‍ കൂട്ടാന്‍ പറ്റുന്ന ഒന്നല്ലല്ലോ....’ ആ അഭിപ്രായത്തോടു ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല. എങ്കിലും......

‘മുല്ലപ്പൂവിന്‍റെ നിറം ഇല്ല… പക്ഷെ അതിനോടടുത്തുണ്ടല്ലൊ... ഒരു ചെറിയ വിട്ടുവീഴ്ചയൊക്കെ നമ്മുടെ പക്ഷത്തുനിന്നും വേണ്ടിവരും... ജോലിക്കു ജോലി. ബിരുദത്തിനു ബിരുദം. സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ബന്ധം. പോരാത്തതിന് ഉയരത്തിനൊത്ത, ചേലൊത്ത വണ്ണം. അവകാശിയല്ലാത്തതുകൊണ്ടു ആ പ്രശ്നവുമില്ല. ആകെക്കൂടി നോക്കുമ്പോള്‍ ജോണിച്ചന്‍ ഇച്ഛിച്ചതുപോലൊരു ബന്ധമാണ്. അന്യമതസ്ഥയല്ലാത്തതുകൊണ്ടു ആരുടെയും എതിര്‍പ്പും ഉണ്ടാവുകയില്ല... പിന്നെ ഇത്തിരി നിറം കുറവാണെന്നുള്ളത്... അത് നേരാ... ഇത്തിരി കുറവുതന്നെയാ.’ ജോണിച്ചനെ വഴിക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു, സെന്നിച്ചന്‍.

‘തപസ്സിരുന്നാല്‍ കിട്ടുമോ ഇതുപോലൊരൊത്ത പെണ്ണിനെ... തൊലിപ്പുറത്തെന്നാടാ കാര്യം?’ സംഘത്തിലെ മുതിര്‍ന്ന അംഗം അങ്ങനെ ഒരഭിപ്രായം രേഖപ്പെടുത്തിയതോടെ ജോണിച്ചന്‍ ഒറ്റതിരിഞ്ഞു.

അനുനയത്തിന് വഴങ്ങാതെനിന്ന ജോണിച്ചനോടു ഒടുവില്‍ സെന്നിച്ചന്‍ വായ് തുറന്നു:

‘മുല്ലപ്പൂ പോലത്തെ നിറം വേണമെന്ന് പറഞ്ഞിരുന്നാല്‍ പൂവു തന്നെ പറിച്ചു വയ്ക്കേണ്ടി വരും...’

‘പൂവൊന്നും പറിച്ചുവയ്ക്കാനാരും പറഞ്ഞില്ല.. അങ്ങനെയുള്ളവരങ്ങു കെട്ടിക്കൊ...’

അതിരുവിട്ട പ്രയോഗമായിപ്പോയി എന്നു ജോണിച്ചനു തോന്നിയ നിമിഷം തന്നെ, വാവിട്ടുപോയ വാക്ക് തിരിച്ചെടുക്കാനാവാതെ കുഴങ്ങിയ സെന്നിച്ചന്‍ കസേരയില്‍നിന്ന് എഴുന്നേറ്റു.

‘അവന്‍റെയൊരു നെഗളിപ്പേ... ഇവനിതെന്തുകണ്ടിട്ടാണോ ആവോ?’

ബന്ധുക്കള്‍ തടസ്സത്തിനെത്തുന്നതിനു മുന്‍പു വീണ്ടുവിചാരത്താല്‍ സെന്നിച്ചന്‍ മയപ്പെട്ടു കഴിഞ്ഞിരുന്നു. ഒന്നാമതായി, ജോണിച്ചനേക്കാള്‍ പ്രായത്തില്‍ മുതിര്‍ന്നത് എന്ന പരിഗണന. അപ്പോള്‍ പെരുമാറ്റ മാന്യത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത. രണ്ടാമതായി, സഹോദരിയുടെ വീര്‍ത്തുകെട്ടിയ മുഖം കാണാന്‍ അവസരം ഉണ്ടാക്കാതിരിക്കുക. ഉപരി, ആലോചനയ്ക്ക് മുടക്കം വന്നെന്ന പേരുദോഷത്തില്‍നിന്ന് മുക്തി നേടുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...