തലേന്ന് ഏറെ വൈകി ഉറങ്ങിയതിനാലാവാം സമയം വൈകിയാണ് കണ്ണുതുറന്നത്. തലേരാത്രി കിടന്ന ശേഷവും ഏറെനേരം ഉറക്കം വന്നനുഗ്രഹിച്ചുമില്ല. പുലരാറായപ്പോഴാണ് കണ്ണടഞ്ഞത്. കുറച്ചുസമയമേ ഉറങ്ങിയുള്ളൂവെങ്കിലും ആ സമയം ബോധമണ്ഡലം ഗാഢനിദ്രയിൽ വീണുപോയിരുന്നു. ഇമതല്ലി മിഴിച്ചപ്പോൾ മേശമേൽ ഇരിക്കുന്ന ചില്ലുഗ്ലാസ്സാണ് കണ്ണിൽപെട്ടത്. അതിൽ പാതി കുടിച്ച ലെമൺ ടീ. തലേന്ന് അതു തീർത്തു കുടിച്ചിരുന്നില്ല. അതിനപ്പുറത്ത് പേപ്പർകെട്ട്. അതിനുമുകളിൽ ഒരുകനപ്പെട്ട പുസ്തകം വച്ചിരിക്കുന്നു.

ഞാൻ എഴുന്നേറ്റ് ലെമൺ ടീ വാഷ്ബേസിനിൽ ഒഴുക്കിക്കളഞ്ഞു. പുസ്തകം നീക്കി പേപ്പർകെട്ടെടുത്ത് അലമാരിയിൽ വച്ച് പൂട്ടി. ചെക്കും ബാങ്ക് പാസ്സുബുക്കുമെടുത്ത് ഒരു കവറിലാക്കി എന്‍റെ ബാഗിൽ എടുത്തുവച്ചു. ബാഗ് തുറന്നപ്പോഴാണ് ഞാൻ അതുകണ്ടത്. ഡയറിക്കുള്ളിലെ ഒരു ടിക്കറ്റ്.

ഒരു നിമിഷം ഞാൻ സ്തംഭിച്ചുപോയി. അത് വെറുമൊരു ടിക്കറ്റായിരുന്നില്ല, കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ എവിടെയോ മറന്നുപോയ, അല്ലെങ്കിൽ മനഃപൂർവ്വം മറക്കാൻ ശ്രമിച്ച ഒരു വലിയ യാത്രയുടെ ബാക്കിപത്രമായിരുന്നു അത്. ആ ടിക്കറ്റിലെ തീയതിയും സ്ഥലവും എന്നെ വീണ്ടും ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കൈകൾ ചെറുതായി വിറച്ചുകൊണ്ട് ഞാനാ ടിക്കറ്റ് കയ്യിലെടുത്തു. വരാനിരിക്കുന്ന വലിയൊരു മാറ്റത്തിന്‍റെ തുടക്കമായിരുന്നു അതെന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു.

കഴിഞ്ഞ തവണ കണ്ടപ്പോൾ വില്ലി അങ്കിൾ സമ്മാനിച്ചതാണിത്. ഇവിടെ അടുത്തുള്ള തിയ്യറ്ററിൽ വർഷങ്ങളുടെ ഇടവേളകളിൽ വല്ലപ്പോഴും അന്താരാഷ്ട്ര നാടകോൽസവങ്ങൾ സംഘടിപ്പിക്കാറുണ്ട്. ആഴ്ചകളായി നാടകങ്ങൾ അവതരിക്കപ്പെട്ടുപോരുന്നു. അതാതു ദിവസത്തെ നാടകത്തെക്കുറിച്ചുള്ള വിവരങ്ങളും സംഗ്രഹവും തലേദിവസത്തെ ന്യൂസ്പേപ്പറിൽ വരാറുണ്ട്. ഞാൻ അതു ശ്രദ്ധിക്കാറുമുണ്ട്. വില്ലി അങ്കിൾ നൽകിയ ടിക്കറ്റ് ഇന്ന് ഉച്ചതിരിഞ്ഞുള്ള നാടകത്തിന്‍റെ ടിക്കറ്റാണ്. നാടകം 'ഗോദോയെ കാത്ത്'. ചുരുക്കം കഥാപാത്രങ്ങളാൽ, ചുരുക്കം കഥാസന്ദർഭങ്ങളാൽ അനാവൃതമാകുന്ന നാടകം. ജീവിതമെന്ന അസംബന്ധ നാടകത്തിന്‍റെ ബഹിസ്ഫുരണം. നാടകത്തിന്‍റെ ഒരു മലയാള വിവർത്തനം വായിച്ചതോർക്കുന്നു. നാടകത്തിലെ ലക്കി എന്നുപേരായ അടിമയെ ഓർമ്മയുണ്ട്. ബാക്കി കഥാപാത്രങ്ങളുടെ പേരുകൾ നാക്കിന് വഴങ്ങുന്നവയല്ല. അന്ന് ഈ നാടകത്തിന്‍റെ ഗഹനത പിടികിട്ടിയിരുന്നില്ല. അന്നു മാത്രമല്ല ഇന്നും! കഥാപാത്രങ്ങൾ കാത്തിരിക്കുന്ന ഗോദോ ആരാണെന്നതിനെച്ചൊല്ലി ഒരുപാട് വ്യാഖ്യാനങ്ങൾ വന്നിരുന്നു. ദൈവമാണെന്ന് ഒരുകൂട്ടർ വാദിച്ചു. എന്നാൽ കഥാകൃത്തു തന്നെ ആ വാദം നിരാകരിച്ചു. ഗോദോ ദൈവമെങ്കിൽ ദൈവം എന്നുതന്നെ ഗോദോക്ക് പേരിടുമെന്നായിരുന്നു നാടകകൃത്തിന്‍റെ ഭാഷ്യം.

പുലർകാലേ തന്നെ ഇടിയപ്പവും ഗ്രീൻപീസ് കറിയും കഴിച്ച് വേഗം തന്നെ പുറപ്പെടാനൊരുങ്ങി.

ബാങ്ക് പാസ്സുബുക്കും ഗബ്രി കനിഞ്ഞു നൽകിയ ചെക്കും ഡയറിയും പിന്നെ നാടക ടിക്കറ്റും ബാഗിലാക്കി ഞാൻ വീട്ടിൽ നിന്നിറങ്ങി. വഴിയിൽ പൊടിപറത്തിക്കൊണ്ട് വഴിത്താരയിലെ ഉണങ്ങിയ ഇലകൾ അടിച്ചുകൂട്ടുന്ന ആളുകളെ കണ്ടു. പോകുന്ന വഴി ഒരു ലെമൺ ടീ കുടിച്ച് ബാങ്ക് സമയം കണക്കാക്കി ബാങ്കിലെത്തി. ഗബ്രിക്ക് മനസ്സിൽ നന്ദി പറഞ്ഞ് ചെക്ക് ക്ലിയർ ചെയ്യുവാൻ നൽകിയ ശേഷം പുറത്തിറങ്ങി. പുലർച്ചെ കൊണ്ട നേരിയ വെയിൽനാളങ്ങൾക്ക് മൂർച്ചയേറുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...