വികാസ്... നിങ്ങളുടെ പ്രൊപ്പോസൽ എന്തായി, ക്ലയിന്‍റിന് ഇഷ്ടമായോ, ചുറ്റിപ്പറ്റി നടന്നിട്ട് സംഗതി വല്ലതും നടക്കുമോ?”

“നീ പേടിക്കാതെ എന്‍റെ ഭാര്യേ, ഇന്ന് ആ ഡീൽ ഞാനുറപ്പിക്കും.” വികാസ് നിശയെ നോക്കി പുഞ്ചിരിച്ചു.

“ഗുഡ്, അപ്പോ ഞാൻ ആരോടെങ്കിലും ലിഫ്റ്റ് ചോദിച്ച് വീട്ടിലെത്തിക്കോളാം.”

“ആരുടെ കൂടെ പോകും?”

“ആരെങ്കിലുമുണ്ടാവുമെന്നേ. യു ടേക്ക് കെയർ ഓഫ് യുവർ ക്ലയിന്‍റ് സർ. ഞാൻ പോവുകയാണ്.” ഭർത്താവിനെ സ്നേഹത്തോടെ ചുംബിച്ചിട്ട്, നിശ ആവേശത്തോടെ ക്ലബ് ലക്ഷ്യമാക്കി നടന്നു.

രാജീവ് മേനോൻ ക്ലബ്ബിന്‍റെ കവാടത്തിനരികിൽ അവളെയും പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു.

“അപ്പോ വിക്കിയെ പറഞ്ഞു വിട്ടുവല്ലേ.” രാജീവ് ചിരിച്ചു കൊണ്ട് നിശയോട് ചോദിച്ചു. അതു ചോദിക്കുമ്പോൾ വല്ലാത്ത തിളക്കമായിരുന്നു അയാളുടെ കണ്ണുകൾക്ക്.

“വികാസ് ബിസിയാണ്.” നിശ നിസ്സാരമായി പറഞ്ഞു.

“അപ്പോൾ വീട്ടിലേക്ക് എങ്ങനെ പോകും?”

“ലിഫ്റ്റ് കിട്ടുമല്ലോ.”

“ആ ഭാഗ്യം എനിക്കുണ്ടാവുമോ? ഞാൻ വീട്ടിൽ കൊണ്ട് വിടാം.”

“കൊതിപ്പിക്കാതെ, ഇവിടെ എന്നെക്കാൾ സുന്ദരികളായവർ ഉള്ളപ്പോൾ എന്‍റെ കൂടെ വന്ന് സമയം കളയണോ?” നിശ രാജീവിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി.

“നിശേ... ഇവിടെയുള്ള പെൺകുട്ടികളേക്കാൾ സുന്ദരിയല്ലേ നീ. നിന്‍റെ വശ്യതയ്ക്കു മുന്നിൽ ഞാൻ തോറ്റ് പോകും.” രാജീവിന്‍റെ നോട്ടത്തിൽ നിശ ആകെ ചൂളിപ്പോയി. അയാളുടെ അടുത്ത് നിന്നാൽ ആരും പിടിവിട്ട് പോകും.

“കള്ളം പറയാതെ രാജീവ്, ഞാനൊരു 17 വയസ്സുകാരിയുടെ അമ്മയാണ്. ഇവിടെ പാറിക്കളിക്കുന്ന പൂമ്പാറ്റകളെക്കാൾ കിഴവിയാണ് ഞാൻ.”

“ഞാൻ സത്യമാണ് പറഞ്ഞത് നിശാ...” ഇതും പറഞ്ഞ് അയാൾ നിശയുടെ കൈ പിടിച്ച് കാർ പാർക്കിംഗ് ഏരിയയിലേയ്ക്ക് നടന്നു.

അയാൾ സ്പർശിച്ചപ്പോൾ ഒരു മിന്നൽപ്പിണർ നെഞ്ചിലൂടെ കടന്നു പോയതായി നിശയ്ക്കു തോന്നി. തളർന്നു പോയ തന്നെ അയാൾ വലിച്ചു കൊണ്ടു പോവുകയാണോ?

കുറച്ചു ദിവസമായി നിശയുമായി ഫ്ളർട്ട് ചെയ്യാൻ ചുറ്റിപ്പറ്റി നടക്കുകയായിരുന്നു രാജീവ്. അയാളുടെ സൗന്ദര്യത്തിനും വാചകമടിക്കും നിശ കീഴടങ്ങിപ്പോയി. ആരായാലും അതേ സംഭവിക്കൂ. അത്രയും മാസ്മരികതയാണയാൾക്ക്. ഇന്ന് രാജീവിന്‍റെ കൂടെ കുറച്ച് സമയം ചെലവഴിക്കണമെന്ന് നിശയും ആഗ്രഹിച്ചിരുന്നു. അതിനാൽ തലവേദന ഭാവിച്ച് വികാസിനെ ഒഴിവാക്കിയാണ് നിശ ക്ലബ്ബിൽ എത്തിയത്.

നിശ പറഞ്ഞതനുസരിച്ച് രാജീവ് കാർ ഹൈവേയിലേക്ക് എടുത്തു. ഒരു ലോംഗ് ഡ്രൈവിനായി നിശ ആഗ്രഹിച്ചു. അയാളും.

കറങ്ങി തിരിച്ചുവരുമ്പോൾ അവർ ഭക്ഷണവും കഴിച്ചു. വണ്ടി നിശയുടെ വീട്ടിൽ വന്നു നിന്നു. അപ്പോൾ സമയം 12 മണി കഴിഞ്ഞിരുന്നു.

“താങ്ക്സ് ഫോർ ദ ലിഫ്റ്റ്, രാജീവ്.” നിശ രാജീവിന് കൈ കൊടുത്തു.

രാജീവ് കൈ പിടിച്ച് അവളെ അയാളിലേക്ക് അടുപ്പിച്ചു. അവൾക്ക് തടുക്കാനാവുന്നതിനു മുമ്പേ അയാൾ അവളുടെ കവിളിൽ ചുംബിച്ചു.

“വീട്ടിൽ വിട്ടതിന്‍റെ ഫീസും നീ വാങ്ങിയല്ലോ.” നിശ പരിഭവം അഭിനയിച്ചു.

“ഇത് ഫീസൊന്നുമല്ല, നന്ദിയാണ്.” രാജീവ് നുണക്കുഴി കാട്ടി ചിരിച്ചു.

“എന്തിനുള്ള നന്ദി?”

“എന്‍റെ ഈ രാത്രി ധന്യമാക്കിയതിന്.”

“വാക്കുകൾ കൊണ്ട് ആളുകളെ പാട്ടിലാക്കാൻ രാജീവിനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ.” നിശ കാറിന്‍റെ ഡോർ തുറന്ന് പുറത്തിറങ്ങി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...