കൺസൾട്ടിംഗ് റൂമിൽ പ്രവേശിച്ചയുടനെ ഞാൻ വാതിലിലെ കർട്ടൻ വലിച്ചിട്ടു. ഇന്നിനി ഒരു രോഗിയേയും പരിശോധിക്കാൻ കഴിയില്ല. വീതിയേറിയ ഫ്രെയിമുള്ള കണ്ണടയൂരി മേശപ്പുറത്ത് വച്ച ശേഷം കഴുത്തിൽ തൂക്കിയിട്ടിരുന്ന സ്റ്റെതസ്കോപ്പെടുത്ത് സൈഡ് ടേബിളിൽ ഭദ്രമായി വച്ചു. അതിനുശേഷം തളർച്ചയോടെ കസേരയിലിരുന്നു. ഇന്ന് ഇതെന്‍റെ മൂന്നാമത്തെ കേസായിരുന്നു. രണ്ട് കേസുകളിൽ സിസേറിയൻ അത്യാവശ്യമായിരുന്നു. പക്ഷേ മൂന്നാമത്തെ കേസിൽ നോർമൽ ഡെലിവറിയാകാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. പക്ഷേ രോഗിക്ക് പ്രസവവേദന സഹിക്കാൻ കഴിയില്ലത്രേ. അതുകൊണ്ട് ഒടുവിൽ അവരേയും ഓപ്പറേഷൻ ചെയ്യേണ്ടി വന്നു.

ക്ഷീണമൊന്ന് അകലും മുമ്പ് ഉടനെ ഡോറിൽ ആരോ മുട്ടി. ഞാനുടനെ കണ്ണടയെടുത്ത് അണിഞ്ഞു.

“പ്ലീസ് കമിൻ.”

“ഡോക്ടർ പ്ലീസ്... എന്‍റെ ഭാര്യയെയൊന്ന് നോക്കൂ. അവൾക്ക് തീരെ വയ്യ. വേദന സഹിക്കാൻ പറ്റുന്നില്ല.” കർട്ടന് പിന്നിൽ നിന്നും ചിലമ്പിച്ച ഒരു പുരുഷ ശബ്ദം.

ഞാനയാളെ അകത്തേക്കു വിളിച്ചു, “നോക്കൂ, എന്‍റെ ഡ്യൂട്ടി ടൈം കഴിഞ്ഞിരിക്കുകയാണ്. അവിടെ വേറെയും ഡോക്ടർമാരുണ്ടല്ലോ. ഡോക്ടർ മാലതിയും ഉടൻ എത്തും. നിങ്ങൾ അവരോട് പറയൂ.”

“ഡോക്ടർ പ്ലീസ്, എനിക്ക് ഡോക്ടറിൽ പൂർണ്ണ വിശ്വാസമാണ്. ഡോക്ടർക്ക് അവളെ രക്ഷിക്കാനാവും. ഡോക്ടറുടെ കൈകളിൽ എന്‍റെ ഭാര്യയുടെ ജീവൻ സുരക്ഷിതമായിരിക്കും. അവളുടെ സ്‌ഥിതി മോശമാണ്. പ്ലീസ് എന്തെങ്കിലും ചെയ്യൂ.” അയാൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു. ഞാൻ ഉടൻ തന്നെ സ്റ്റെത്തുമെടുത്ത് കാഷ്വാൽറ്റിയിലേക്ക് നടന്നു. എനിക്ക് അയാളുടെ അവസ്‌ഥയിൽ അലിവു തോന്നി. അയാളുടെ ഭാര്യയെ വിശദമായി പരിശോധിച്ച ശേഷം ഞാൻ അടുത്തുണ്ടായിരുന്ന ഡ്യൂട്ടി നഴ്സിന് ചില നിർദ്ദേശങ്ങൾ നൽകി.

പുറത്ത് അയാൾ ആകാംക്ഷയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അയാൾ ഓടി വന്നു. “ഡോക്ടർ... ഇനി എന്താണ് ചെയ്യേണ്ടത്?”

“അല്പം കോംപ്ലിക്കേഷനുണ്ട്. നിങ്ങളുടെ കൈയിൽ അവരുടെ പഴയ ടെസ്റ്റ് റിപ്പോർട്ടുകളുണ്ടോ?”

“ഉണ്ട് ഡോക്ടർ.” ബഹുമാനപുരസ്സരം അയാൾ കൈവശം കരുതിയിരുന്ന ഫയൽ എനിക്കുനേരെ നീട്ടി. ഞാൻ അവ ഓരോന്നും വളരെ ശ്രദ്ധയോടെ പരിശോധിച്ചു.

“എന്‍റെ നിഗമനം ശരിയായിരുന്നു. കുഞ്ഞിന്‍റെ അംബ്ലിക്കൽ കോർഡ് ചുറ്റിയിരിക്കുകയാണ്. കുഞ്ഞിന്‍റെ ശ്വാസോച്ഛ്വാസം ശരിയായി കേൾക്കാനും കഴിയുന്നില്ല. സോ വി മസ്റ്റ് ഡു ദി ഓപ്പറേഷൻ ഇമ്മീഡിയറ്റ്ലി. ബെറ്റർ നോട്ട് ടു ബി ലേറ്റ്.”

“ഡോക്ടർ പ്ലീസ്... എന്ത് ചെയ്താലും വേണ്ടില്ല. അവളെ രക്ഷിക്കണം. എനിക്ക് അത്രയ്ക്കും ജിവനാണവൾ.” അയാൾ എന്‍റെ കൈകളിൽ പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പി.

“വി വിൽ ട്രൈ അവർ ലെവൽ ബെസ്റ്റ്. നിങ്ങൾ ധൈര്യം കൈവെടിയാതിരിക്കൂ. സമാധാനിക്കൂ.” അയാളെ ആശ്വസിപ്പിച്ച ശേഷം ഞാൻ പതിയെ നടന്നു.

“മനോജ് വാസുദേവ്” പിറകിൽ നഴ്സിന്‍റെ ഉച്ചത്തിലുള്ള വിളിയുയർന്നു. ഒരു നിമിഷം എന്‍റെ കാലുകളുടെ വേഗത കുറഞ്ഞു.

“ഞാനാണ്” എന്ന് പറഞ്ഞുകൊണ്ട് അയാൾ നഴ്സിന്‍റെ അടുത്തേക്ക് ഓടി.

“നിങ്ങൾ ഈ ഫോം ഫിൽ ചെയ്ത ശേഷം കൗണ്ടറിൽ ക്യാഷ് അടച്ചോളൂ.” നഴ്സിന്‍റെ ശബ്ദമുയർന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...