ലിപ്‌സ്‌റ്റിക് തിരഞ്ഞെടുക്കുന്നതി 1 ന് ചർമ്മത്തിന്‍റെ നിറം, ചുണ്ടിന്‍റെ ആകൃതി, സന്ദർഭം എന്നിവ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സാമാന്യമായ അവബോധം ഉണ്ടെങ്കിൽ ആർക്കും ശരിയായ ലിപ്സ്റ്റിക് ഷേഡ് കണ്ടെത്താൻ സാധിക്കും.ചർമ്മ നിറവും ചുണ്ടിന്‍റെ തരവും അടിസ്ഥാനമാക്കി ലിപ്സ്റ്റിക്ക് അണിയുന്നത് മുഖത്തിന്‍റെ ഭംഗി വർദ്ധിപ്പിക്കും. തടിച്ച ചുണ്ടുകളുള്ളവർക്ക് ഏതൊക്കെ ലിസ്‌റ്റിക് ഷേഡുകളാണ് യോജിക്കുകയെന്ന് നോക്കാം. മേക്കപ്പ് ആർട്ടിസ്‌റ്റ് ക്രിസ്‌റ്റൽ ഫെർണാണ്ടസ് നൽകുന്ന ചില നിർദ്ദേശങ്ങൾ….

ശരിയായ ലിപ്സ്റ്റിക്ക് തിരഞ്ഞെടു ക്കുന്നതിനുള്ള ആദ്യപടി സ്വന്തം ചർമ്മത്തിന്‍റെ നിറവും അണ്ടർടോണും തിരിച്ചറിയുക എന്നതാണ്.

ചുവപ്പ്

ചുവന്ന ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കുമ്പോൾ സ്വന്തം ചർമ്മത്തിന്‍റെ നിറത്തെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ഉദാഹരണത്തിന് വെളുത്ത ആളാണെങ്കിൽ റോയൽ റെഡ് ഷേഡ് തിരഞ്ഞെടുക്കാം. ഗോതമ്പ് കലർന്ന നിറമുള്ളവർക്ക് വൈൻ റെഡ് ലിപ്സ്റ്റിക്ക് നന്നായി ഇണങ്ങും.. ഇത് മുഖത്തിന് കൂടുതൽ ഭംഗി പകരും.

മോവ്

തടിച്ച ചുണ്ടുകളുള്ള സ്ത്രീകളിൽ പലരും ഇരുണ്ട നിറങ്ങളിലുള്ള ലിപ്‌സ്റ്റിക്ക് തങ്ങൾക്ക് അനുയോജ്യമല്ലെന്ന് കരുതാറുണ്ട്. എന്നാൽ ആ ധാരണ തെറ്റാണ്. ചുവപ്പ് മാത്രമല്ല മോവ് ഷേഡുകളും ഇത്തരക്കാർക്ക് ഇണങ്ങും. മോവ് ഷേഡുകൾക്ക് നല്ല തിളക്കമുള്ളതിനാൽ പാർടികൾ പോലുള്ള പ്രത്യേക അവസരങ്ങളിൽ മാത്രം അവ ഉപയോഗിക്കുന്നതാണ് നല്ലത്.

സോഫ്റ്റ് പിങ്ക്

ഇരുണ്ട ലിപ്സ്റ്റിക്ക് ഉപയോഗിക്കാൻ ഇഷ്ടമല്ലാത്തവർക്ക് ലളിതവും ശാന്തവുമായ ലുക്കിനായി സോഫ്റ്റ് പിങ്ക് ഷേഡ് പരീക്ഷിക്കാം. തടിച്ച ചുണ്ടുകളെ ഈ ഷേഡ് ഹൈലൈറ്റ് ചെയ്യുകയില്ല. ഉദ്യോഗസ്ഥ‌ഥകൾക്ക് ഈ ഷേഡ് അനുയോജ്യമാണ്. പ്രത്യേക ഓഫീസ് മീറ്റിംഗുകൾക്ക് മാത്രമല്ല നിത്യവും ഈ ഷേഡ് ഉപയോഗിക്കാം.

ബെറി

നൈറ്റ് പാർട്ടിയിലൊ മറ്റേതെങ്കിലും പ്രത്യേക ചടങ്ങിലോ ആകർഷണ കേന്ദ്രമാകാൻ ആഗ്രഹിക്കുന്നവർക്ക് ബെറി ഷേഡ് ലിപ്സ്റ്റിക്ക് അനുയോജ്യമാണ്. ഡ്രാമ ക്വീൻ ലുക്കിന് ഡാർക്ക് ബെറി ലിപ്സ്റ്റിക്ക് ആണ് ഏറ്റവും നല്ലത്. എന്നിരുന്നാലും ബെറി ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോൾ ഐ മേക്കപ്പ് ന്യൂഡ് ആയിരിക്കുന്നതാണ് നല്ലത്. ഡാർക്ക് ലിപ്സ്റ്റിക്കിനൊപ്പമുള്ള ഹെവി ഐ മേക്കപ്പ് ലുക്കിനെ വികലമാക്കും.

കോപ്പർ

തടിച്ച ചുണ്ടുകൾക്ക് കോപ്പർ ഷേഡുകളും നന്നായി ഇണങ്ങും തടിച്ച ചുണ്ടുകൾ നേർത്തതായി കാണപ്പെടുന്നതിന് ഇത് അനുയോജ്യമാണ്. പാർട്ടികൾ പോലുള്ള പ്രത്യേക അവസരങ്ങളിൽ ഇരുണ്ട കോപ്പർ ഷേഡ് ലിപ്സ്റ്റിക്ക് ധരിക്കാം. എന്നാൽ ഓഫീസിലെ ദൈനംദിന ഉപയോഗത്തിന് ഇളം ബ്രാസ് ഷേഡ് തിരഞ്ഞെടുക്കുക. മനോഹരമായ ലുക്കിന് കോപ്പർ ഷേഡ് ലിപ്സ്റ്റിക് പ്രയോഗിക്കുമ്പോൾ തവിട്ട് ഐലൈനർ ഉപയോഗിക്കുന്നതാണ് നല്ലത്.

റോസ്

തടിച്ച ചുണ്ടുകളിൽ ഹെവി മേക്കപ്പ് ചെയ്യാൻ ഇഷ്ടമില്ലാത്തവർക്ക് വാനിറ്റി ബാഗിൽ റോസ് ലിപ്സ്റ്റിക്ക് കരുതാം. റോസ് ലിസ്റ്റിക്കിന് നിരവധി ഷേഡുകൾ ഉണ്ട്. സിംപിൾ ലുക്കിന് ഇളം റോസ് ഷേഡും യൂത്ത് ലുക്കിന് റോസ് ലി‌പ്സ്റ്റിക്കും നന്നായി ചേരും. ദൈനംദിന ഉപയോഗത്തിന് സ്വന്തം ചർമ്മത്തിന്‍റെ നിറവുമായി യോജിച്ച റോസ് ഷേഡ് റേഞ്ചിൽ നിന്നും യോജിച്ച ഒന്ന് തിരഞ്ഞെടുക്കുക.

ന്യൂഡ്

സ്മോക്കി ലുക്കിൽ ഐ മേക്കപ്പ് ഹൈലൈറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ ലിപ് മേക്കപ്പിന് ന്യൂഡ് ഷേഡ് ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കാം. ഐ മേക്കപ്പ് ലൈറ്റ് ആയി നിലനിർത്തി ലിപ് മേക്കപ്പ് ഹൈലൈറ്റ് ചെയ്യണമെങ്കിൽ ഏതെങ്കിലും ന്യൂഡ് ഷേഡ് ലിപ്സ്റ്റിക് ലിപ് ഗ്ലോസ് എന്നിവ പുരട്ടുക. ചർമ്മത്തിന്‍റെ നിറത്തിലും ലിപ് തരത്തിനും അനുയോജ്യമായ ലിപ്സ്റ്റിക് തിരഞ്ഞെടുക്കുന്നനതിനൊപ്പം വസ്ത്രവും മികച്ചതായിരിക്കാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മൊത്തം ലുക്കിനെ അത് വികലമാക്കും. ചുവടെയുള്ള നിർദ്ദേശങ്ങൾ കൂടി പരിഗണിക്കുന്നതിലൂടെ നിങ്ങൾക്ക് മികച്ച ലുക്ക് കൈവരിക്കാം.

തടിച്ച ചുണ്ടുകൾക്ക് മാറ്റ് ഫിനിഷുള്ളതോ ക്രീം ടെക്സചറിലുള്ളതോ ആയ ലിപ്സ്റ്റിക് ഉപയോഗിക്കാം. ഗ്ലോസി ലിപ്സ്റ്റിക് വാങ്ങുന്നത് ഒഴിവാക്കുക. ലിപ് ഗ്ലോസ് ഇടണമെന്നുണ്ടെങ്കിൽ ചുണ്ടുകളിൽ മുഴുവനായി പുരട്ടുന്നതിനു പകരം ചുണ്ടിന്‍റെ മധ്യഭാഗത്ത് പുരട്ടി നന്നായി യോജിപ്പിക്കുക. ചുണ്ടുകൾ തടിച്ചതായി കാണപ്പെടുന്നത് ഇത് തടയും.

ലിപ് മേക്കപ്പിന് ലിപ് ലൈനർ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവർ ചുണ്ടുകളുടെ ഉള്ളിൽ ലിപ് ലൈനർ പുരട്ടുക. പുറത്ത് പുരട്ടുന്നത് ചുണ്ടുകൾ കൂടുതൽ തടിച്ചതായി കാണപ്പെടുന്നതിന് ഇടവരുത്തും.

और कहानियां पढ़ने के लिए क्लिक करें...