അമർകണ്ടക്ക് സന്ദർശിക്കാനുള്ള ഭാഗ്യം എനിക്ക് നിരവധി തവണ ലഭിച്ചിട്ടുണ്ട്. 2001-ൽ ഷാഹ്ഡോളിൽ ജോലി ചെയ്യുമ്പോഴായിരുന്നു എന്റെ ആദ്യ അമർകണ്ടക്ക് സന്ദർശനം. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കാണാനുള്ള ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു. നർമ്മദ കൂണ്ഡിൽ എത്തിയപ്പോൾ എനിക്കുണ്ടായ ചിന്ത മറ്റൊന്നായിരുന്നു. മാണ്ട്‌ല, ജബൽപൂർ, ഹോഷംഗാബാദ് എന്നിവിടങ്ങളിൽ ഞാൻ കണ്ട നർമ്മദ നദി ഇതായിരുന്നോ? അതിന്റെ വിശാലതയും ആഴവും എന്നെ എപ്പോഴും ആനന്ദിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ മുന്നിലുള്ള ഈ കാഴ്ച എന്റെ ഭാവനയ്ക്കും അപ്പുറമായിരുന്നു.

ഇവിടെ നർമ്മദ ശക്തയായ നദിയായിട്ടല്ല, മറിച്ച് ഒരു കുഞ്ഞ് മാലാഖയെപ്പോലെയാണ് ഒഴുകിയത്. നർമ്മദ കുണ്ഡിനടുത്ത് നിൽക്കുമ്പോൾ സ്‌ഫ‌ടികം പോലെ തെളിഞ്ഞ വെള്ളം ഭൂമിയിൽ നിന്ന് നിശബ്ദമായി ഉയർന്നുവരുന്നത് കാണുമ്പോൾ അത്ഭുതമാണ് തോന്നിയത്. നേർത്ത പുഞ്ചിരി പൊഴിച്ചു കൊണ്ട് തെളിനീർ അരുവിയായി അത് ഒഴുകുകയാണ്... കുഞ്ഞു കണങ്കാലിലെ പാദസ്വരം കിലുക്കിക്കൊണ്ട് പിച്ചവെച്ചു നടക്കുന്ന കുഞ്ഞു പെൺകിടാവിനെപ്പോലെ.

നർമ്മദയിൽ പ്രഭാതത്തിന്റെ ആദ്യ കിരണങ്ങൾ പതിച്ചപ്പോൾ വെള്ളം സ്ഫടികം പോലെ തിളങ്ങി. മനോഹരമായ കണ്ണഞ്ചിപ്പിക്കുന്ന ആ കാഴ്ച നഷ്ടപ്പെടുമെന്ന ചിന്തയിൽ ഞാൻ കണ്ണുചിമ്മാൻ പോലും മടിച്ചു. പച്ചപ്പ് നിഞ്ഞ മരങ്ങളാൽ ചുറ്റപ്പെട്ട അരുവി, വിശ്വസിക്കാൻ പോലും പ്രയാസമുള്ളത ശാന്തവും പവിത്രവുമായി തോന്നി. ഈ അരുവി പിന്നീട് വലിയ നദിയായി മാറുമെന്ന വസ്തു‌ത എനിക്ക് വിശ്വസിക്കാനായില്ല.

ഒരേ സമയം ആനന്ദവും അത്ഭുതവുമുണർത്തുന്ന നർമ്മദയുടെ ശൈശവാവസ്ഥയായിരുന്നുവത്. ഇതുവരെ എനിക്ക് അപരിചിതമായ ഒന്ന്. നർമ്മദയുമായുള്ള എന്റെ ബന്ധം അത് ശക്തമാക്കി. അവളുടെ അതിഗംഭീരമായ വിശാലത എനിക്ക് പരിചിതമായിരുന്നു. പക്ഷേ അവളുടെ നിഷ്‌കളങ്കത എന്റെ ഹൃദയത്തെ സ്പ‌ർശിച്ചു.

അത്തരമൊരു സ്ഥലം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പച്ചപ്പ് സ്വാഗതം ചെയ്യുന്ന, നദികളുടെ ഗർജ്ജനം കാതുകളിൽ സംഗീതം നിറയ്ക്കുന്ന, പർവതങ്ങളുടെ വിശാലത ആശ്വസിപ്പിക്കുന്ന, മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമർകണ്ടക്കിലേക്ക് വരൂ. വിന്ധ്യ, സത്പുര പർവതനിരകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ശാന്തമായ ഈ തീർത്ഥാടന കേന്ദ്രം ഓരോ ശ്വാസത്തിലും പ്രക്യതിയുടെ പുതുമ പ്രസരിപ്പിക്കുന്നു.

അമർകണ്ടക്കിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അന്തരീക്ഷത്തിലെങ്ങും തണുപ്പും പുതുമയും നിറഞ്ഞുനിൽക്കുന്ന പ്രതീതി മനസ്സിലുണരും. ഏകദേശം 1065 മീറ്റർ ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന ഈ സ്‌ഥലം പർവതങ്ങൾക്കും വനങ്ങൾക്കും മാത്രമല്ല, ഇന്ത്യയിലെ മൂന്ന് ജീവദായക നദികളായ നർമ്മദ, സോൺ, ജോഹില എന്നിവയുടെ ഉറവിടം എന്ന നിലയിലും അറിയപ്പെടുന്നു.

നദികളുടെ ഉത്ഭവം, ജീവൻ ഒഴുകുന്നിടം

അമർകണ്ടക്കിന്റെ ഏറ്റവും വലിയ ആകർഷണം ഇവിടെ നിന്ന് ഉത്ഭവിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജീവൻ നൽകുന്ന മൂന്ന് നദികളാണ്.

നർമ്മദ: നർമ്മദ നദി ഇവിടെയും നർമ്മദ കുണ്ഡിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ശാന്തവും സൗമ്യവുമായ നീരുറവ. അത് കാണുമ്പോൾ പ്രകൃതി വളരെ സ്നേഹത്തോടെ സൃഷ്ട്‌ടിച്ചതാണെന്ന് തോന്നിപ്പോകും. ആരിലും എളിമ ഉണർത്തുന്ന കാഴ്‌ച. നാടകീയത ഇല്ല തിരക്കുകളില്ല- സൗമ്യമായ ഒരു തുടക്കം മാത്രം. ഏറ്റവും ശക്തമായ യാത്രകൾ പോലും നിശബ്ദതയിൽ നിന്ന് ആരംഭിക്കുന്നുവെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഭക്‌തർ അവിടെ പ്രാർത്ഥനകൾ അർപ്പിക്കുകയും വിളക്കുകൾ തെളിയിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ സാധാരണക്കാരനായ യാത്രക്കാരൻ പോലും ആ നിമിഷത്തിന്റെ പവിത്രതയാൽ വികാരഭരിതനായി മാറും. അത്രത്തോളം വശ്യമായ അന്തരീക്ഷം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...