ഏറെ നാളുകൾക്കു ശേഷമാണ് നമത്ര ഷോപ്പിംഗിന് ഇറങ്ങിയത്. അന്നും അവൾ ഒറ്റയ്ക്കായിരുന്നു. പരിചിതരായ ഒരുപറ്റം സ്ത്രീകൾ ഓടിയെത്തി അവൾക്ക് ചുറ്റും കൂടി. ഭർത്താവിന്‍റെ പാർട്ടി സർക്കിളിലെ സുഹൃത്തുക്കളുടെ ഭാര്യമാർ. കൊച്ചമ്മമാർ ഈ പ്രയോഗമാണ് അവർക്ക് കൂടുതൽ ചേരുക. സോഷ്യൽ സ്റ്റാറ്റസ് മെയിന്‍റെയിൻ ചെയ്യാനായി രാപകലില്ലാതെ മാളുകളിൽ കയറി ഇറങ്ങുന്ന വിചിത്ര ഇനം ജീവികൾ. ഈ സൊസൈറ്റി ലേഡീസിന് ടൈംപാസിന് മാത്രമുള്ള ഔട്ടിംഗ് ആയിരുന്നു ഇത്. രാവിലെ ഔട്ടിംഗും രാത്രി പാർട്ടിയും. ഇതാണ് അവരുടെ ജീവിതചര്യ. ഇംപോർട്ടഡ് വാഹനങ്ങൾ, വിലകൂടിയ സോളിറ്റെയറുകൾ, വിദേശ വസ്ത്രങ്ങൾ ഇങ്ങനെയുള്ള പോഷ് ലൈഫ്. ഒന്നിച്ചുകൂടി ആർത്തട്ടഹസിച്ച് ചിയേഴ്സ് പറഞ്ഞു കൊണ്ടുള്ള ഡ്രിങ്ക് ‍സൽക്കാരത്തിൽ അവരുടെ ഒരു ദിനം അവസാനിക്കുന്നു. അവരെ ആരും വിലക്കിയിരുന്നില്ല. അവർ തന്നെയായിരുന്നു അവരുടെ യജമാനന്മാർ.

അവരെ ഒഴിവാക്കാൻ അവൾക്ക് അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ഒരു ചെറിയ ഷോപ്പിംഗ്. നമത്ര അത്രയേ ആഗ്രഹിച്ചുള്ളൂ. അവൾ കടയിലേക്ക് കയറാൻ ഒരുങ്ങി.

നമത്രേ... എന്താ ഒറ്റയ്ക്കാണോ? പിന്നിൽ നിന്നൊരു വിളി. മിസിസ് സ്വാതി രമണൻ. ഭംഗിയുള്ള വയലറ്റ് സിൽക് സാരിയിൽ അവർ കൂടുതൽ സുന്ദരിയായി തോന്നിച്ചു. 16 -17 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും അവർക്കൊപ്പമുണ്ടായിരുന്നു. ഭാഗ്യം, ഇന്ന് ആ പതിവ് ബെറ്റാലിയൻ ഇല്ലല്ലോ. നമത്ര ആശ്വസിച്ചു.

സിസ്റ്റർ ഇൻലോയുടെ മകളാ, ദിയ. ഇന്നു രാവിലെ എത്തിയതേയുള്ളൂ. നാല് മണിക്കൂർ കഴിഞ്ഞാണ് ഫ്ലൈറ്റ്. അതുകൊണ്ട് ചെറിയൊരു പർച്ചേസ് ആകാമെന്നു കരുതി. ഷോപ്പിംഗും ഔട്ടിങ്ങുമൊന്നുമിഷ്ടമില്ലാത്ത നീ ഇവിടെ എന്താ? മിസ്സിസ്സ് സ്വാതി ആശ്ചര്യത്തോടെ തിരക്കി.

ആന്‍റി പതുക്കെ വന്നാൽ മതി. ഞാൻ പോകുന്നു. ഓ കെ. ബൈ. ഹാവ് എ ഗുഡ് ഡേ. മിസ്സിസ്സ് സ്വാതിക്ക് നമത്രയോടൊപ്പം ഷോപ്പിങ്ങിന് കൂടണമെന്ന് ആഗ്രഹമുണ്ടെന്ന് ദിയയ്ക്ക് മനസ്സിലായി. മിസ്സിസ് സ്വാതി സ്നേഹത്തോടെ അവളെ ചുംബിച്ച് യാത്രയാക്കി.

ദാ, ഈ സാരി എങ്ങനെയുണ്ട്? കൂട്ടിയിട്ടിരിക്കുന്ന ഭംഗിയുള്ള സാരികളിൽ നിന്ന് പച്ച നിറത്തിലുള്ള ഒരു സാരി എടുത്ത് നമത്ര സ്വാതിയെ കാണിച്ചു.

സോ ഗ്രേയ്സ്ഫുൾ. നിന്‍റെ സെലക്ഷൻ മോശമാവുമോ? അതൊരു പ്രശംസയാണോ പരിഹാസം ആണോ എന്ന് നമത്രയ്ക്ക് സംശയം തോന്നി. സാരി പായ്ക്ക് ചെയ്തു യാത്ര പറയാൻ ഒരുങ്ങിയതും മിസ്സിസ്സ് സ്വാതി നിർബന്ധപൂർവ്വം അവളെയും കൂട്ടി ഒരു റസ്റ്റോറന്‍റിൽ കയറി കോഫി ഓർഡർ നൽകി. സ്വാതി അവൾക്ക് അഭിമുഖമായി ഇരുന്നു.

ഇന്നു വൈകിട്ടത്തെ പാർട്ടിയിൽ പങ്കെടുക്കില്ലേ?

ഇല്ല, നമത്ര ഉറച്ച ശബ്ദത്തിൽ പറഞ്ഞു. അവൾക്ക് ആ ടോപ്പിക്കിനെ കുറിച്ച് സംസാരിക്കാനേ താല്പര്യം ഇല്ലാത്തത് പോലെ.

ഊം... അതെന്താ? മിസ്സിസ്സ് സ്വാതി ഗൗരവത്തോടെ അവളെ നോക്കി.

പാർട്ടി, എന്‍റർടെയിൻമെന്‍റ് ഇതൊന്നും എനിക്ക് തീരെ ഇഷ്ടമല്ല. വല്ലാത്ത ആർട്ടിഫിഷ്യൽ അറ്റ്മോസ്ഫിയർ. അസൂയയും വെറുപ്പും കൃത്രിമ ചിരിയുമായി കുറേ സ്ത്രീകൾ. പുരുഷന്മാരെ മുട്ടിയുരുമ്മി മദ്യം കഴിക്കാൻ യാതൊരു മടിയും ഇല്ലാത്തവർ. മോഡേൺ എന്ന പുറംചട്ടയുടെ മറവിൽ നടക്കുന്ന സംസ്കാര ശൂന്യത. കിരൺ വെള്ളം കുടിക്കുന്ന ലാഘവത്തോടെയാണ് ആണ് മദ്യപിക്കുന്നത്. അധികമായാൽ കിരണിനെ നിയന്ത്രിക്കാൻ ഞാൻ പാടുപെടേണ്ടി വരും. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...