“ഡൊമനിക്ക് . . . ഡൊമനിക്ക് റൊസാരിയോ ബെനഡിക് റൊസാരിയോ ജാനറ്റ് ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തയാളായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരി ഏല്യ. പിന്നെയൊരു സഹോദരൻ. ആ സഹോദരന്‍റെ അകാലത്തിലുള്ള മരണം ഡൊമനിക്കിനെ വല്ലാതെ ഉലച്ചിരുന്നു. കാർക്കശ്യ സ്വഭാവക്കാരനായിരുന്നു ബെനഡിക്ട്. മക്കൾക്ക് പ്രായപൂർത്തിയായതിനു ശേഷവും നിസ്സാര കാര്യങ്ങൾക്ക് അയാൾ മക്കളെ ബെൽട്ടുകൊണ്ടൊക്കെ തല്ലിയിരുന്നു. ഇത്തരമൊരു സാഹചര്യം ഡൊമനിക്കിനെ തീർത്തും അന്തർമുഖനാക്കി. എങ്കിലും പഠനത്തിൽ അയാൾ മുൻപന്തിയിലായിരുന്നു.

ഏതിനൊടെങ്കിലും വല്ലാത്ത ഇഷ്ടം തോന്നിയാൽ അതു സ്വന്തമാക്കാൻ ഏതറ്റം വരെ പോകാനും മടിക്കാത്തതായിരുന്നു ആ മനസ്സിന്‍റെ പ്രത്യേകതയിൽ ഒന്ന്. ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഭരണരംഗത്തെ ഉന്നത ഉദ്യോഗസ്ഥരുടെ വാസസ്ഥലമായിരുന്ന റോസ് വില്ലയോടും ഡൊമനിക്കിന് ഇഷ്ടം തോന്നി.

കൊട്ടാരം പോലുള്ള ആ വീടിനു മുന്നിലൂടെ പോകുമ്പോൾ ഒരു നാൾ ആ വീട് താൻ വിലക്കുവാങ്ങുമെന്ന് ഡൊമനിക്ക് പറയാറുണ്ടായിരുന്നതായി ജീവിത സായാഹ്നത്തിലും ക്ലമന്‍റ് ഓർക്കുന്നു. ഡൊമനിക്കിന്‍റെ സതീർത്ഥ്യനായിരുന്ന ക്ലമന്‍റ് വീടിനെ പെട്ടെന്നു വന്നു ഗ്രസിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയിൽ, മറ്റൊരു മാർഗ്ഗവും തോന്നാതെ മെഡിക്കൽ പഠനം പൂർത്തിയാകാതെ അവസാനിപ്പിക്കുകയായിരുന്നു. നിന്‍റെ അപ്പനു വേണ്ടപ്പെട്ട ഒരു സുഹൃത്ത് കൂടിയായിരുന്നു ക്ലമന്‍റ്. പഴയ കാലത്ത് പലതവണ നമ്മുടെ ഓഫീസിൽ അതായത് പഴയ സ്നാക്സ്ഷോപ്പിൽ വന്നിട്ടുമുണ്ട്. ”

“ശരിയാണ് ഞാൻ ഓർക്കുന്നു ആ ഒരു പേര് വീട്ടിൽ പറഞ്ഞു കേട്ടിട്ടുണ്ട്.” ട്രീസ ആ പേര് ഓർത്തെടുത്തു.

പിന്നെ ക്ലമന്‍റ് ഒരു വസ്തുക്കച്ചവട സ്ഥാപനത്തിൽ ഗുമസ്തനായി. സ്വന്തം സ്ഥാപനം തുടങ്ങി. ഡൊമനിക്കിന്‍റെ സേവനകാലത്തിന്‍റെ തുടക്കത്തിൽ നല്ല ജനവാസമുള്ള പ്രദേശത്ത്ക് ക്ലിനിക്കു തുടങ്ങാൻ സ്ഥലവും കെട്ടിടവും നല്കി ആ പഴയ സതീർത്ഥ്യന് അകമഴിഞ്ഞ പിന്തുണയും നല്കി. അധ്വാനിയായ ഡൊമനിക്ക് ആ അവസരങ്ങളെല്ലാം മികച്ച രീതിയിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

ആ അധ്വാനത്തിന്‍റെ ഫലമായി തന്‍റെ ചിരകാല അഭിലാഷമായിരുന്ന റോസ് വില്ല സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന് സ്വന്തമാക്കാൻ തോന്നിയ സ്ത്രീയാണ് സുന്ദരിയായ മാർഗരീറ്റ. ഒരു വിവാഹവേളയിൽ കണ്ടുമുട്ടിയ മാർഗരീറ്റ അദ്ദേഹത്തിന്‍റെ മനസ്സിൽ കൂടുകൂട്ടി. മാർഗരീറ്റയെ വിവാഹം കഴിക്കുന്നതിൽ നിന്നു ഡോക്ടറെ തടയാൻ പ്രതികൂല ഘടകങ്ങൾ ഒരുപാട് ഉണ്ടായിട്ടും എല്ലാത്തിനുമുപരി സ്വന്തം കുടുംബാംഗങ്ങളിൽ നിന്നുള്ള എതിർപ്പിനെ കൂടി അവഗണിച്ച് ഡൊമനിക് മാർഗരീറ്റയെ വിവാഹം കഴിച്ചു.

സാമ്പത്തിക ശേഷിയാലും കുടുംബ മഹിമയാലും ഡൊമനിക്കിന്‍റെ കുടുംബവുമായി ഒത്തു നോക്കുമ്പോൾ പിന്നോക്കാവസ്ഥയിലായിരുന്നെങ്കിലും കഴിവും കാര്യപ്രാപ്തിയുമുള്ള സ്ത്രീയായിരുന്നു മാർഗരീറ്റ. ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ ഒഴിച്ചു നിർത്തിയാൽ ഡൊമനിക്കുമൊന്നിച്ചുള്ള അവരുടെ ദാമ്പത്യജീവിതം തീർത്തും സന്തോഷപ്രദമായിരുന്നു.

യാതൊരു അലോസരവും പ്രകടമാക്കാത്ത ആ ദീർഘകാല ദാമ്പത്യജീവിതത്തൊടൊപ്പം മികച്ച സാമ്പത്തികശേഷിയും സമൂഹത്തിൽ ഔന്നത്യവും അവർക്ക് കൈ വന്നു. കാറ്റും കോളുമില്ലാതെ ശാന്തമായി ഒഴുകിയിരുന്ന റോസ് വില്ലയിലെ ജീവിതങ്ങളിൽ കലക്കങ്ങൾ ദൃശ്യമാകാൻ തുടങ്ങിയത് ഒരു വ്യക്തിയുടെ രംഗപ്രവേശനത്തോടെയായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...