നേർത്ത മഞ്ഞുപാളി കണക്കെയുള്ള ജനൽക്കർട്ടൻ നീക്കി പത്താമത്തെ നിലയിൽ നിന്ന് ഗൗരിയുടെ ഗ്രാൻമാ പുറത്തേക്കു നോക്കി. താഴെ വെയിലിൽ തിളങ്ങിക്കിടക്കുന്ന റോഡിലൂടെ റിമോട്ട് കൺട്രോളിലെന്ന പോലെ അതീവ സ്പീഡിൽ നിശബ്ദമായി ഒഴുകിപ്പോകുന്ന വാഹനങ്ങൾ. അടുത്തു ചെന്നാലറിയാം ചീറിപ്പായുന്ന വാഹനങ്ങളുടെ വേഗത!

നിര തെറ്റാതെ ഓടുന്ന വാഹനങ്ങളിൽ ഗൗരിയുടെ സ്ക്കൂൾ ബസ്സ് ദൂരെ നിന്നു തന്നെ അവരുടെ കണ്ണിൽപെട്ടു. അൽപ്പ സമയത്തിനുള്ളിൽ ലിഫ്ട് തള്ളിത്തുറക്കുന്നതിന്‍റേയും കൊറിഡോർ ഒരു കൂട്ടയോട്ടത്തിന് വേദിയാക്കുന്നതിന്‍റേയും ബഹളം കേട്ടു തുടങ്ങി. വിവിധ ക്ലാസുകളിൽ പഠിക്കുന്ന പല രാജ്യക്കാരായ ഈ സംഘത്തിലെ എല്ലാവരും ആത്മ സുഹൃത്തുക്കളും ടീനേജിന്‍റെ പടിവാതിക്കൽ നിൽക്കുന്നവരുമാണ്.

അമ്മ കൈക്കുഞ്ഞിനെ എന്ന പോലെ മാറോടു ചേർത്തു പിടിച്ചിരിക്കുന്ന ഐ പാഡുമായി മാത്രമേ ഇവരെ കാണാറുള്ളൂ. വലിയ ഒരു മ്യൂസിക്ക് ഗ്രൂപ്പിന്‍റെ കണ്ണികളാണെന്ന് സ്വയം അഭിമാനിക്കുകയും യുട്യൂബിൽ സ്വന്തമായി ഒരു എംജി - മ്യൂസിക്ക് ഗ്രൂപ്പ് ഉണ്ടെന്നുമാണ് ബിഎഫ്എഫ് എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ ഗ്രൂപ്പ് പറയുന്നത്. എംജിയും ബിഎഫ്എഫുമെല്ലാം എന്താണെന്ന് ഒരു സ്റ്റഡി ക്ലാസ് വഴി ഗ്രാൻമായെ ഗൗരി ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്.

ടെക്ക്നോളജിയിൽ ഗ്രാൻമായെ ഒന്ന് അപ്ഡേറ്റ് ചെയ്യാൻ കുട്ടി ഏറെ ശ്രമിച്ചിരിക്കുന്നു. സന്ദർശന വിസയിൽ ദുബായിൽ എത്തിയ ഗ്രാൻമ പലപ്പോഴും ഇവരുടെ ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും അതേത്തുടർന്നുള്ള വിങ്ങിക്കരച്ചിലിനുമൊക്കെ അനേക തവണ നിശബ്ദ സാക്ഷിത്വം വഹിക്കേണ്ടിയും വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിഎഫ്എഫ് ചിലപ്പോഴൊക്കെ അവരിൽ ചോദ്യ ചിഹ്നമായും അവശേഷിച്ചു.

ഓരോ പിണക്കങ്ങൾക്കുമൊടുവിൽ വിങ്ങിപ്പൊട്ടിയും ഏങ്ങലടിച്ചും തന്‍റെ വലിയ നൊമ്പരങ്ങൾ ഗ്രാൻമായുമായി ഗൗരി പങ്കുവച്ചിട്ടുമുണ്ട്. ആശ്വസിപ്പിക്കലിന് തീരെ സാധ്യതയില്ലാത്ത വിധം പരാതിക്കെട്ടുകൾ അഴിച്ചിടും. ചാക്കിൽ നിന്നൂർന്നു വീണ് തറയിലെമ്പാടും ചിതറിക്കിടക്കുന്ന നെല്ലിക്ക കണക്കെ അവയിൽ ചവിട്ടി നിന്ന് ബാലൻസ് വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടാറാണ് പതിവ്.

ഉള്ളു തുറക്കലിനും ആശ്വസിപ്പിക്കലിനുമിടയിൽ കതകിൽ മൃദുവായി തട്ടുന്ന ശബ്ദം കേൾക്കാം. ഉടൻ തന്നെ വിടർന്ന കണ്ണുകൾ കൈത്തലം കൊണ്ടു തുടച്ച് അമ്മയുടെ കണ്ണുവെട്ടിച്ച് ഗ്രാൻമായെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഗൗരി പുറത്തേക്കോടും. ഇടക്കിടെ അഴിഞ്ഞു വീഴുന്ന ഓരോ കണ്ണികളും കൂട്ടിയോജിപ്പിച്ച് വീണ്ടും സുശക്‌തമായ സൗഹൃദച്ചങ്ങലയായി അവർ വീടിനു പുറത്ത് വിരാജിക്കവെയാണ് ഒരു ദിവസം അത് ഉണ്ടായത്.

ആലംബം നഷ്ടപ്പെട്ട ഒരന്യഗ്രഹ ജീവിയെ എന്നോണം മിയ എന്ന ഈജിപ്ഷ്യൻ സുന്ദരിയുടെ കൈപിടിച്ച് ഗൗരി അടുക്കളിയിലേക്ക് ഓടി... അന്നാദ്യമായി അവരുടെ പക്കൽ എപ്പോഴും നെഞ്ചോടു ചേർത്തു പിടിക്കാറുള്ള ഐപാഡ് ഉണ്ടായിരുന്നില്ല. മിയയുടെ മാതാപിതാക്കൾ അമേരിക്കൻ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്‌ഥരാണ്. കുട്ടിയോടൊപ്പം വീട്ടിൽ ബംഗ്ലാദേശ്കാരിയായ മെയ്ഡാണുള്ളത്.

അമ്മയുമായി ഏറെ നേരത്തെ വാക്ക്ത്തർക്കങ്ങൾക്കു ശേഷം മിയയുടെ കൈപിടിച്ചു കൊണ്ടു തന്നെ ഗൗരി പുറത്തേക്കു പോകുന്നതും കണ്ടു... വലിയ ഉത്തരവാദിത്വത്തിലകപ്പെട്ട പോലെ അൽപം തിരക്കിലാണെന്ന ഭാവത്തിൽ ഗ്രാൻമയെ ഒന്നു നോക്കി. എന്താണ് കാര്യമെന്ന മൗനമായ അന്വേഷണത്തിന് ചെറുവിരൽ ഉയർത്തിക്കാട്ടി “ പറയാം അച്ചൂ” എന്നു പറഞ്ഞ് വന്ന പോലെത്തന്നെ മിയയുടെ കൈപിടിച്ച് പുറത്തേക്കു പോയി. അമിതമായ സന്തോഷമോ കടുത്ത ആകാംക്ഷയോ ഒക്കെ ഗൗരിയെ പൊതിയുമ്പോഴാണ് സ്നേഹത്തോടെ അവൾ വിളിക്കാറുള്ള അച്ഛമ്മ അച്ചുവായി ലോപിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...