എന്‍റെ കാര്യത്തിൽ അവൻ പുലർത്തുന്ന നിഷ്ക്കർഷത ഇപ്പോൾ ഈ ടാബ്ലെറ്റിൽ നിന്നാണല്ലോ തുടങ്ങുന്നത് എന്നോർത്തു. അവനെക്കുറിച്ചാണ് ഞാനിപ്പോൾ ഓർത്തു കൊണ്ടു കിടന്നതെന്ന് അവനറിഞ്ഞുവോ? ആദ്യം ടാബ്ലെറ്റ് വിഴുങ്ങി വെള്ളവും കുടിച്ച ശേഷം അരുൺ നീട്ടിയ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ സ്നേഹവും, സഹതാപവും സ്ഫുരിക്കുന്ന ആ കണ്ണുകൾ എന്നെ തൊട്ടുഴിയുന്നതറിഞ്ഞു. ഇന്നിപ്പോൾ എന്നിൽ നിലനിൽക്കുന്ന ജീവ ചൈതന്യം അതിനുത്തരവാദി നീ മാത്രമാണ് അരുൺ എന്നു പറയണമെന്നു തോന്നി.

“മാഡം.... എന്താണിങ്ങനെ ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കിക്കിടക്കുന്നത്? മാഡത്തിനിപ്പോൾ എങ്ങിനെയുണ്ട്? വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? വേദനയോ മറ്റോ തോന്നിയ്ക്കുന്നുണ്ടോ?”

“ഓ... ഒന്നുമില്ല അരുൺ... ഐ ആം പെർഫെക്റ്റിലി ഓകെ. പക്ഷെ കുറച്ചു ദിവസമായി നീ അടുത്തില്ലാതിരുന്നതു കൊണ്ടുള്ള ഏകാന്തത മാത്രമാണ് എന്നെ അലട്ടിക്കൊണ്ടിരുന്നത്.”

“ഓ... സോറി മാഡം. മാഡത്തിന് ഓർമ്മയില്ലാതെ മയങ്ങിക്കിടന്ന നാളുകളൊന്നിൽ എനിക്ക് പെട്ടെന്ന് കോഴിക്കോട് പോകേണ്ടി വന്നു. എന്‍റെ മുത്തശ്ശിയ്ക്ക് സുഖമില്ല എന്നറിയിച്ചിട്ട്, അമ്മയുമൊത്ത് അവിടം വരെ പോയി.”

“മുത്തശ്ശിയ്ക്കിപ്പോൾ എങ്ങിനെയുണ്ട്?”

“മുത്തശ്ശിയ്ക്കിപ്പോൾ കുഴപ്പമൊന്നുമില്ല. പ്രായാധിക്യം കൊണ്ടുള്ള ചില പ്രോബ്ലങ്ങൾ. അതെല്ലാം മാറി ഇപ്പോൾ സുഖമായിട്ടിരിക്കുന്നു.”

“മുത്തശ്ശി വളർത്തിയിരുന്ന വല്യമ്മയുടെ മക്കൾ ഇപ്പോൾ എവിടെയാണ്?”

“അവർ രണ്ടുപേരും അമേരിയ്ക്കയിലാണ്. കല്യാണം കഴിഞ്ഞ് അവിടെത്തന്നെ സ്‌ഥിര താമസമാക്കി.”

“അപ്പോൾ മുത്തശ്ശി ഒറ്റയ്ക്കാണോ താമസം?”

“അല്ല, അമ്മയുടെ ബ്രദറിന്‍റെ കൂടെയാണ്. അമ്മാവൻ കുടുംബവുമൊത്ത് തറവാട്ടിൽത്തന്നെയാണ് താമസം...”

എല്ലാം അരുന്ധതി പറഞ്ഞിട്ടുള്ളതാണല്ലോ എന്ന് അപ്പോളോർത്തു. അജ്ഞാതമായ ഏതോ പ്രേരണയാൽ ഭൂതകാലത്തിലേയ്ക്ക് ഒരു പ്രവാഹത്തിലെന്നപ്പോലെ ഊളിയിട്ടിറങ്ങുമ്പോൾ മറവിയുടെ ഒരു മാറാല വന്ന് പലപ്പോഴും വർത്തമാന കാലത്തെ എന്നിൽ നിന്നും മറയ്ക്കുകയാണല്ലോ എന്ന് ഓർത്തു പോയി. എന്‍റെ മുന്നിൽ ഇപ്പോൾ പീലിവിടർത്തിയാടുന്നത് ഭൂതകാല സ്മരണകളാണ്. വർത്തമാനകാലം ഒരു നിഴൽക്കൂത്തിലെന്നപോലെ മങ്ങിയ ചില ചിത്രങ്ങൾ മാത്രം.

ഒരുപക്ഷെ ഒരു മേജർ ഓപ്പറേഷനു ശേഷമുള്ള ശരീരത്തിന്‍റെ അസ്വാഭാവിക പ്രതികരണങ്ങളാണിവ എന്നും ഓർക്കാതിരുന്നില്ല. എന്നാൽ ചില സമയങ്ങളിൽ വർത്തമാനകാലം എന്‍റെ മുന്നിൽ പ്രകാശമാനമാകുന്നുണ്ട്. അപ്പോൾ ബോധതലങ്ങൾ എല്ലാറ്റിനോടും ശരിയായി പ്രതികരിക്കുകയും ചെയ്യുന്നു.

അത്തരമൊരു ഘട്ടത്തിലാണ് അരുൺ എന്‍റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്, അപ്പോഴുള്ള എന്‍റെ പ്രതികരണങ്ങളിൽ ഭൂതകാലം വിസ്മൃതിയിലമരുകയും വർത്തമാനകാലം കൂടുതൽ ഊർജ്ജസ്വലതയോടെ പ്രകാശിക്കുകയും ചെയ്യുകയാണുണ്ടായത്. ഞങ്ങൾ സംസാരിച്ചു നിൽക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അരുൺ വാതിലിനടുത്തേയ്ക്ക് നടന്നു ചെന്നു.

അരുൺ ചെന്ന് വാതിൽ തുറന്നു. അൽപം കഴിഞ്ഞപ്പോൾ ഡോക്ടർ ഹേമാംബിക അങ്ങോട്ടേയ്ക്കു കടന്നു വന്നു.

ഹലോ? പ്രൊഫസർ, ഹൗ ആർ യൂ?...

ഡോക്ടർ പരിശോധിച്ച് പുഞ്ചിരിയോടെ പറഞ്ഞു. “മിസ്സിസ് മീരാ നാരായണൻ, നിങ്ങളിപ്പോൾ കുറെയൊക്കെ ബെറ്റർ ആയിട്ടുണ്ട്. അടുത്തു തന്നെ ഹോസ്പിറ്റൽ വിടാനാകുമെന്നു തോന്നുന്നു.”

“താങ്ക് യൂ... ഡോക്ടർ...” ഞാൻ പ്രതിവചിച്ചു.

“മാഡം... പക്ഷെ നിങ്ങളുടെ ബോഡി വളരെ വീക്കാണ്...” അത് ഒരു മേജർ ഓപ്പറേഷനു ശേഷമുള്ള അവസ്‌ഥയാണ്. ഇപ്പോൾ തലച്ചോറുൾപ്പെടെ എല്ലാം സാധാരണ ഗതിയിലേയ്ക്ക് മടങ്ങി വരുന്നതേയുള്ളൂ. അതിന്‍റേതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അൽപം ചില ഓർമ്മക്കുറവുകളും മറ്റും. ചില ഹാലൂസിനേഷൻസ് താൽക്കാലിക അൽഷിമേഴ്സ് പോലുള്ള ചില അവസ്‌ഥകൾ. പ്രെസൻസിനേക്കാൾ പാസ്റ്റ് ആയിരിക്കും ഇപ്പോൾ കൂടുതൽ ഓർമ്മയിൽ തങ്ങി നിൽക്കുക. ഈ അവസ്‌ഥയൊക്കെ ഇപ്പോൾ താത്കാലികമാണ്. എല്ലാം ശരിയാകും. ഒരു രണ്ടാഴ്ചയ്ക്കുള്ളിൽ മാഡത്തിന് ഹോസ്പിറ്റൽ വിടാൻ പറ്റും.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...