ഉള്ളിൽ ഉരുകി നിറയുന്ന സങ്കടം കണ്ണിലൂടെ അരിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ നന്ദന ആർക്കും മുഖം കൊടുക്കാതെ ബാത്ത്റൂമിലേയ്ക്ക് നടന്നു.

അരുൺ വിവാഹിതനായി മടങ്ങി വന്നിരിക്കുന്നു. താനുമായുള്ള വിവാഹക്കാര്യം വീട്ടിൽ സംസാരിക്കാമെന്ന് പറഞ്ഞുപോയ ആൾ... എത്ര വലിയ വിശ്വാസവഞ്ചനയാണ് തന്നോട് ചെയ്തത്. പത്ത് മിനിട്ട് മുമ്പ് ഓഫീസിലുണ്ടയ ആ സംസാരം ഒരു സ്ഫോടനമായി കാതിൽ മുഴങ്ങുന്നുണ്ട്.

അരുണിനെ മനസ്സിലാക്കാൻ തനിക്ക് കഴിയാത്തതാണോ? വെറും അഭിനയമായിരുന്നോ, ആ സ്നേഹവും. മുഖം നന്നായി കുഴുകിത്തുടച്ച് നന്ദന സീറ്റിൽ വന്നിരുന്നു. ഓഫീസിൽ മറ്റാർക്കുമറിയില്ല അവരുടെ ബന്ധം. അതുകൊണ്ട് അപകടകരമായ നോട്ടങ്ങളെ നേരിടേണ്ടി വന്നില്ല നന്ദനയ്ക്ക്. പക്ഷേ അവളുടെ ചേതനാശൂന്യമായ കണ്ണുകളെ നേരിടാൻ കഴിയാതെ അന്നു മുഴുവൻ അരുൺദേവ് ക്യാബിനിൽ തന്നെ കഴിച്ചുകൂട്ടി.

ഈ അവസ്ഥയിൽ നന്ദനയ്ക്കും അയാളെ ഫേസ് ചെയ്യാൻ പ്രയാസം തോന്നി. “ഒരു വാക്ക് എന്നോട് പറഞ്ഞാൽ മതിയായിരുന്നല്ലോ... നിന്നെ വിവാഹം ചെയ്യാൻ കഴിയില്ല എന്ന്...” അത് താൻ അംഗീകരിക്കുമായിരുന്നു. ഇത്രയുമൊക്കെയെത്തിയിട്ട് ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ തീരുമാനിക്കാൻ എന്താണുണ്ടായത്? ആ ചോദ്യം തുടരെത്തുടരെ അവളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.

വൈകിട്ട് ഒരാഴ്ചത്തെ അവധിയെഴുതിക്കൊടുക്കാൻ ചെന്നപ്പോൾ റോഷൻ സാർ ചോദ്യഭാവത്തിൽ നോക്കി. പെട്ടെന്ന് മനസ്സിൽ തോന്നിയ കള്ളം പറഞ്ഞ് തടിതപ്പി.

“അമ്മയ്ക്ക് സുഖമില്ല.” അവൾക്കപ്പോൾ കള്ളം പറഞ്ഞതിൽ തെല്ലും കുറ്റബോധം തോന്നിയില്ല. മനസ്സിൽ ഒരു വികാരവും തോന്നാത്ത പോലെ.

ഹോസ്റ്റലിലെത്തി മുറിയിൽ വാതിലടച്ച് കിടന്നു. കരയാൻപോലും തോന്നുന്നില്ല. ഒരു ശൂന്യതാബോധം മാത്രം ചിന്തിയിലും നിഴലിട്ടു.

അരുൺ വിവാഹിതനായി. ഇനി അയാൾ മറ്റൊരു പെണ്ണിന്‍റെ സ്വന്തമാണ്. നമുക്ക് സ്വന്തമാക്കാനാവാത്ത ഒരു വസ്തുവിനെക്കുറിച്ചോർത്ത് ദുഖിക്കുന്നതെന്തിന്? എവിടെയോ വായിച്ച ഈ വാചകം അവൾക്കപ്പോൾ ഓർമ്മ വന്നു.

വ്യർത്ഥമായ പ്രണയത്തെക്കുറിച്ചോർത്ത് ജന്മം പാഴാക്കരുത്. മനസ്സ് കഠിനമായി അവളെ ഉപദേശിക്കാൻ തുടങ്ങി. ഇത്തരം ഒരു പ്രശ്നത്തിൽ തളരാനോ? ഇതിലും വലിയ സങ്കീർണ്ണതകളിലൂടെ ജീവിച്ചവളല്ലേ താൻ. നന്ദന ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു കണ്ണുകൾ തുടച്ചു.

ഒരാഴ്ചത്തെ അവധിക്കു ശേഷം ഓഫീസിലെത്തുമ്പോൾ അവൾക്ക് ആരെയും നേരിടാൻ ഒരു വിഷമവും തോന്നിയില്ല. വർദ്ധിച്ച അതമവിശ്വസത്തടെ ആയിരുന്നു നന്ദനയുടെ പെരുമാറ്റം.

ഒരു ഭീരുവിനെ സ്നേഹിച്ചതിന്  ഇത്രയും വേദനയോക്കെ സഹിച്ചാൽ പോരേ...? അവൾ എപ്പോഴും അങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നു. അരുൺദേവ് ക്യാബിനിലുണ്ടായിരുന്നു. ഫയൽ ഒപ്പിടുവിക്കാൻ അവിടെ ചെന്നപ്പോൾ അവൾ അയാളെ ശ്രദ്ധിച്ചു. നാളുകളായി ഏതോ ദീനം ബാധിച്ചപോലെയാണ് ഭാവം. എല്ലാം അഭിനയമാണ്. നന്ദനയ്ക്ക് വെറുപ്പു തോന്നി. അയാൾ അവളുടെ കണ്ണുകളിൽ നോക്കാതെ ഫയൽ വാങ്ങി ഒപ്പിട്ട് തിരിച്ചു കൊടുത്തു.

ഡിപ്പാർട്ടുമെന്‍റൽ പരീക്ഷ ആദ്യ പ്രാവശ്യം തന്നെ ജയിച്ചതിനാൽ ആദ്യത്തെ പ്രമോൻ ലിസ്റ്റിൽ നന്ദനയുടെ പേരും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കകം ഓർഡർ വരും. മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ നൽകിയിരുന്നെങ്കിൽ... ഇന്ന് മാനേജരോട് സംസാരിച്ചു നോക്കണം. അവൾ ക്യാബിനിലേയ്ക്ക് കടന്ന് ബാഗ് വയ്ക്കാൻ മേശ വലിപ്പ് തുറന്നു. പരിചയമുള്ള കൈയക്ഷരത്തിലെ ഒരു കുറിപ്പ്. അവൾ അതെടുത്ത് വായിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...