ഏതോ ജാലകക്കാഴ്ചകളിലെന്ന പോലെ പത്തു നാൽപ്പതുവർഷം മുമ്പുള്ള ആ ജീവിതചിത്രങ്ങൾ ഹേമാംബിക ഒരിക്കൽ കൂടി നോക്കിക്കണ്ടു.

അന്ന് നന്ദൻ മാഷ് ആ പ്രദേശത്തെ പേരുകേട്ട ഹൈസ്കൂളിലെ യുപി വിഭാഗത്തിന്‍റെ ഹെഡ് മാസ്റ്ററായിരുന്നു. ആയിടെ ടി.ടി.സി കഴിഞ്ഞെത്തിയ ഹേമാംബിക അവിടത്തന്നെ സാമൂഹിക ശാസ്ത്രം അദ്ധ്യാപികയും.

പഴയതെങ്കിലും വൃത്തിയും വെടിപ്പുമുള്ള സ്കൂൾ അങ്കണം. ആ മലയോര ഗ്രാമത്തിലെ ഏക സർക്കാർ സ്ക്കൂളാണത്. അവിടത്തെ മലയാളം അധ്യാപകൻ കൂടിയാണ് നന്ദൻ മാഷ്. സുമുഖനും, മിതഭാഷിയുമെങ്കിലും കുട്ടികളോട് ഏറെ വാത്സല്യമുള്ള ചെറുപ്പക്കാരനായ അദ്ധ്യാപകൻ. അദ്ദേഹത്തിന്‍റെ ക്ലാസ്സുകൾ കുട്ടികൾ ഏറെ അച്ചടക്കത്തോടെ കേട്ടിരുന്നു.

"മലരണിക്കാടുകൾ തിങ്ങിവിങ്ങി

മരതകക്കാന്തിയിൽ മുങ്ങിമുങ്ങി.

കരളും മിഴിയും കവർന്നു മിന്നി

കറയറ്റൊരാലസ്യം ഗ്രാമഭംഗി.”

നന്ദൻമാഷ് കവിത ചൊല്ലുമ്പോൾ കുട്ടികൾ എല്ലാം മറന്ന് ഏറ്റുചൊല്ലി. അതൊരു കോറസ്സായി ആ വിദ്യാലയ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ പല അദ്ധ്യാപകരും അടുത്ത ക്ലാസ്സുകളിൽ നിന്ന് എത്തി നോക്കി, അതു കേട്ടിരിക്കും. അക്കൂട്ടത്തിൽ ഏഴാം ക്ലാസ്സിലെ സാമൂഹികശാസ്ത്രം അദ്ധ്യാപികയായ ഹേമാംബിക താൻ ക്ലാസ്സെടുക്കുന്നത് മറന്ന് നന്ദൻ മാഷിനെത്തന്നെ മതിമറന്നു നോക്കിനില്ക്കും.

മാതൃകാ അദ്ധ്യാപകനെന്ന് പേരുകേട്ട നന്ദൻമാഷിനെ അവർ ഒളിഞ്ഞും തെളിഞ്ഞും ആരാധിച്ചിരുന്നു. ഹേമാംബിക ടീച്ചറിന്‍റെ യൗവനത്തിന്‍റെ മണി മുറ്റത്ത് പ്രേമം പീലിവിടർത്തിയാടി... ചിലപ്പോൾ ഒരു മയക്കത്തിലെന്നോണം ക്ലാസ്സിൽ നിന്നും ഇറങ്ങി നടക്കുന്ന അവരെ കുട്ടികൾ ചെന്ന് തിരികെ വിളിക്കും.

“ടീച്ചറെ, അക്ബറിന്‍റെ പാഠം ടീച്ചർ മുഴുവനുമെടുത്തില്ല.” അതു കേൾക്കുമ്പോൾ സ്വബോധം വീണ്ടുകിട്ടിയ അവർ ലജ്ജയോടെ തല കുനിച്ച് സ്വയം പറയും. “അയ്യോ... ഞാനതു മറന്നു പോയല്ലോ.” എന്നിട്ട് തിരിഞ്ഞ് കുട്ടികളോടായി പറയും. “സോറി, കുഞ്ഞുങ്ങളെ. ടീച്ചർ ഇതാ വന്നു. ഞാൻ ഓഫീസ് റൂമിൽ നിന്നും ഒരു അത്യാവശ്യ കാര്യം എടുക്കാൻ വേണ്ടി പോയതാണ്. ങാ... ഇനി അത് പിന്നെയാകട്ടെ.”

കുട്ടികളുടെ മുന്നിൽ സ്വന്തം ജാള്യം മറച്ചുവച്ച് തിരിഞ്ഞു നടക്കുന്ന അവരെ നോക്കി കുട്ടികൾ അർത്ഥഗർഭമായി ചിരിക്കും. കാരണം നന്ദൻ മാഷിന്‍റെ കവിത കേൾക്കുമ്പോഴാണ് ടീച്ചർക്ക് ഈ സ്വയം മറന്നുള്ള നടത്തം ഉണ്ടാകാറുള്ളതെന്ന് കുട്ടികൾക്കറിയാം.

ഹേമാംബിക ടീച്ചറുടെ കരളും മിഴിയും നന്ദൻ മാഷിൽ പതിഞ്ഞു തുടങ്ങിയിട്ട് ഏറെ നാളായി. അവർ ഈ സ്ക്കൂളിൽ വന്ന കാലം തൊട്ട് അവർ നന്ദൻ മാഷിൽ അനുരക്തയാണ്. എന്നാൽ മാഷിനോട് അതു തുറന്നു പറയാനുള്ള ധൈര്യം അവർക്കില്ല താനും. ടീച്ചറുടെ ആത്മമിത്രമായ രാജേശ്വരി ടീച്ചർ, ഹേമാംബികടീച്ചറുടെ ഉള്ളിൽ വിടർന്നു നില്ക്കുന്ന ഈ പ്രേമപുഷ്പത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരേ പ്രദേശത്ത് അയൽക്കാരികളായ അവർ പരസ്പരം പറയാത്ത കാര്യങ്ങളില്ല. ചിലപ്പോഴൊക്കെ രാജേശ്വരി ടീച്ചർ ഹേമാംബികയോട് ചോദിക്കാറുണ്ട്.

“തനിക്ക് നന്ദൻ മാഷിനോട് ഇത്ര പ്രേമമാണെങ്കിൽ അതങ്ങ് തുറന്നു പറഞ്ഞു കൂടെ” എന്ന്. എന്നാൽ ഹേമാംബിക ടീച്ചർ കുനിഞ്ഞ ശിരസ്സോടെ പറയും. “മാഷിനെ മോഹിക്കാനുള്ള അർഹത എനിക്കുണ്ടെന്നു തോന്നുന്നില്ല രാജി. കാരണം ഞങ്ങൾ രണ്ടു ജാതിയിൽപ്പെട്ടവരാണ്. സാമ്പത്തികസ്ഥിതിയും വ്യത്യസഥം. മാഷാണെങ്കിൽ നല്ല സാമ്പത്തികവും കുല മഹിമയുമുള്ള തറവാട്ടിൽ നിന്നും വരുന്ന ആളാണ്. ഒറ്റമോൻ. ഞാനാണെങ്കിൽ പാവപ്പെട്ട ഒരു പ്യൂണിന്‍റെ മകൾ. പറയത്തക്ക കുലമഹിമയോ ധനശേഷിയോ ഒന്നും എനിക്കില്ല രാജി. പിന്നെ എനിക്കു താഴെ വേറെയും മൂന്ന് പേരുണ്ട്. ഒരു അനുജനും രണ്ട് അനുജത്തിമാരും. അവരെല്ലാം പഠിക്കുന്നതേ ഉള്ളു. ഇന്നിപ്പോൾ എന്‍റെ ശമ്പളം കൊണ്ടു വേണം കുടുംബം പുലരാൻ. ഞാൻ അദ്ദേഹത്തെ പ്രേമിക്കാൻ ചെന്നാൽ അദ്ദേഹത്തിന്‍റെ വീട്ടുകാർ അതു സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...