ഇൻവെസ്റ്റ്‌ ഇൻ വുമൺ, ആക്‌സിലറേറ്റ് പ്രോഗ്രസ്സ്: (സ്ത്രീകളിൽ നിക്ഷേപിക്കുക പുരോഗതി ത്വരിതപ്പെടുത്തുക) 2024 ലെ വനിതാ ദിനത്തിന്‍റെ തീം മേല്പറഞ്ഞ ആശയം ആണ്.

മികച്ച സമ്പദ്‌വ്യവസ്ഥയും ആരോഗ്യമുള്ള ലോകവും സൃഷ്ടിക്കണമെങ്കിൽ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗസമത്വവും സ്ത്രീകളുടെ ക്ഷേമവും കൈവരിക്കുന്നത് നിർണായകമാണ്. അതിനാൽ ‘സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക' എന്ന പ്രമേയത്തിന് കീഴിലുള്ള അന്താരാഷ്ട്ര വനിതാ ദിനത്തിൽ #InvestInWomen എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാനാണ് ഐക്യരാഷ്ട്ര സഭ നിർദേശിച്ചിരിക്കുന്നത്.

ഓരോ വർഷവും വനിതാ ദിനങ്ങൾ വന്നു ചേരുകയും പല പല ആശയങ്ങളും പ്രതീക്ഷകളുമായി കടന്നു പോവുകയും ചെയ്യുന്നു. കുടുംബത്തിന്‍റെ പുരോഗതി സ്ത്രീയുടെ സാമ്പത്തിക പുരോഗതിയിലൂടെ ആണെന്ന ചിന്ത ഇപ്പോൾ മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ട്. അതിന് സംയുക്ത പ്രവർത്തനം തന്നെയാണ് ആവശ്യം..

2030-ഓടെ 342 ദശലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും ദാരിദ്ര്യത്തിൽ കഴിയുന്നത് തടയാൻ അടിയന്തര നടപടി നിർണായകമാണ്. യുദ്ധങ്ങളും വിലക്കയറ്റവും നിമിത്തം 75% രാജ്യങ്ങളും 2025-ഓടെ പൊതുചെലവ് വെട്ടിക്കുറച്ചേക്കാം, ഇത് സ്ത്രീകളെയും അവരുടെ അവശ്യ സേവനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഐക്യരാഷ്ട്ര സഭ പങ്കു വെയ്ക്കുന്നു.

ഒരുമിച്ചു നിന്നാൽ ഒരുപാടു കാര്യങ്ങൾ ചെയ്യാമെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് ഇപ്പോൾ ഉണ്ട്. അങ്ങനെ പല കാര്യങ്ങൾക്കായി അറിഞ്ഞോ അറിയാതെയോ ഒരുമിച്ചു ചേരുകയും പിന്നീട് അതൊരു സാമൂഹ്യ ചാലക ശക്തിയായി മാറുകയും ചെയ്ത ഏതാനും വനിതാ കൂട്ടായ്മകളെ നമുക്ക് പരിചയപ്പെടാം...

സ്വപ്നങ്ങളിലേക്ക് പറന്നു പറന്ന്- സൃഷ്ടി

srishti travel group

ആരോടും ചോദിച്ചു നോക്കു, അവരുടെ സ്വപ്നങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ 'യാത്ര' എന്നൊരു വാക്ക് ഉറപ്പായും ഉണ്ടാകും... എത്ര പേർക്ക് അതിന് കഴിയുന്നു എന്ന് ചോദിച്ചാൽ ഉത്തരം അത്ര യാത്രയോളം സുന്ദരമായിരിക്കില്ല... എന്നാൽ സ്വന്തം യാത്രാസ്വപ്നങ്ങൾ മുറുകെപ്പിടിച്ച് സ്ത്രീകൾ പരസ്പരം കൈകോർക്കാൻ തുടങ്ങിയതോടെ ആ മോഹങ്ങൾ ഇപ്പോൾ സാക്ഷാൽകരിക്കപെടുകയാണ് പലർക്കും. അതിന് സഹായിക്കുന്ന ഒരു വനിതാ യാത്ര കൂട്ടായ്മയാണ് സൃഷ്ടി... നക്ഷത്രങ്ങൾ നിറഞ്ഞ രാത്രികളും രസകരമായ ട്രെക്കിംഗും വിലയേറിയ നിമിഷങ്ങളും വാഗ്ദാനം ചെയ്യുന്ന സൃഷ്ടി എന്ന വനിതാ ട്രാവൽ ഗ്രുപ്പ്, ഗീതു മോഹൻദാസ് എന്ന ഒരു യുവ എഞ്ചിനീയർ തുടങ്ങിവെച്ച യാത്ര സ്റ്റാർട്ടപ്പിന്‍റെ ഭാഗമാണ്. സ്ത്രീകൾക്ക് മാത്രമുള്ള യാത്രകൾ കേരളത്തിൽ പ്രചാരം നേടിയിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. സമാന ചിന്താഗതിക്കാരായ മറ്റ് സ്ത്രീകളോടൊപ്പം യാത്ര ചെയ്യാനുള്ള ഓരോ സ്ത്രീയുടെയും സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് സൃഷ്ടിയുടെ ലക്ഷ്യം.

പെൺകുട്ടികൾ മുതൽ പ്രായമായ സ്ത്രീകൾ വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ 'സൃഷ്ടി' എന്ന കൂട്ടായ്മയിൽ ബാക്ക് പാക്കുമായി ഇറങ്ങി തിരിക്കുന്നു. ഗീതു മോഹൻദാസ് പറയുന്നു. "പെൺകുട്ടികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, വീട്ടമ്മമാർ, വിരമിച്ച സ്ത്രീകൾ എന്നിവരെല്ലാം യാത്രയ്ക്ക് തയ്യാറാണ്. യാത്ര ക്ക് എത്തിക്കഴിഞ്ഞാൽ എല്ലാവരും ചെറുപ്പമാണ്. ഞങ്ങൾക്ക് ലഭിക്കുന്ന അന്വേഷണങ്ങളിൽ ഭൂരിഭാഗവും കൂട്ടായ്മയുടെ ഭാഗമാകാൻ പ്രായപരിധിയുണ്ടോ എന്നാണ്. ഇതിനകം യാത്ര ചെയ്ത ആളുകൾ തങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവെച്ചതിന് ശേഷം കൂടുതൽ ആളുകൾ താൽപ്പര്യം കാണിക്കുന്നുണ്ട്."

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...