സ്ത്രീകളിലെ സ്തനാർബുദബാധ വർദ്ധിച്ചുവരുന്ന വേളയിൽ ഓരോ സ്ത്രീയെയും ബോധവൽക്കരിക്കാനായി പ്രെമി മാത്യു എന്ന പ്രവാസി മലയാളി 13 വർഷം മുന്നേ കണ്ടെത്തിയ മാർഗ്ഗമാണ് പ്രൊട്ടക് റ്റ് യുവർ മോം എന്ന ഫേസ്ബുക്ക്‌ പേജ്. എന്നാൽ ഇന്നത് വെറും ഒരു പേജല്ല, നൂറുകണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന മഹത്തായ ഒരു പ്രസ്ഥാനമാണ്.

മുടി ദാനം മഹത്തരം 

വിദേശ രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള സംഗതിയാണ് മുടി ദാനം. പക്ഷേ മുടി നീട്ടി വളർത്താൻ താൽപര്യമുള്ള മലയാളികൾക്ക് ഇത് പുതിയ ഒരു വിഷയമാണ്. മലയാളി പെൺകുട്ടികളുടെ ശാലീന സൗന്ദര്യത്തിന്‍റെ മുഖ മുദ്രയാണ് നീണ്ട ഇടതൂർന്ന മുടി. ഫാഷന്‍റെ പേരിലോ അസൗകര്യത്തിന്‍റെ പേരിലോ അത് മുറിച്ചു കളയാൻ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... നിങ്ങൾക്ക് ഒട്ടും മനസ്താപമില്ലാതെ ഇനി അത് നിർവഹിക്കാം. മുടിയില്ലാത്ത ക്യാൻസർ രോഗികൾക്കായി കരുതി വയ്‌ക്കാം ഒരു പിടി മുടി...! വെറുതെ വെട്ടിക്കളയുന്ന മുടിയിഴകളിലൂടെ കുറേ ജീവിതങ്ങളിലേക്ക് ആത്മവിശ്വാസത്തിന്‍റെ കിരണങ്ങൾ പ്രസരിക്കട്ടെ.

റീജിയണൽ ക്യാൻസർ സെന്‍ററിലെ ആവശ്യക്കാരായ കീമോ പേഷ്യന്‍റുകൾക്ക് നാച്ചുറൽ മുടി കൊണ്ടുണ്ടാക്കിയ വിഗ്ഗുകൾ ലഭ്യമാക്കാൻ, ഇതുകൊണ്ടു കഴിഞ്ഞേക്കും. അതിനു വേണ്ടിയാണ് ഹെയർ ഫോർ ഹോപ്പ് ഇന്ത്യ എന്ന പ്രസ്ഥാനം വഴി ദുബായിൽ സ്ഥിരതാമസം ആക്കിയ പ്രെമി മാത്യു എന്ന കൊച്ചിക്കാരി ശ്രമിക്കുന്നത്.

കാൻസർ നേരത്തെ തിരിച്ചറിയാൻ

“ഡോക്‌ടർ കുടുംബമാണ് എന്‍റേത്. എന്നിട്ടും ക്യാൻസർ രോഗബാധ രണ്ടാംഘട്ടത്തിലാണ് ഞാൻ മനസ്സിലാക്കിയത്. മിക്ക സ്‌ത്രീകളും അങ്ങനെയാണ്. സ്വന്തം ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല.” പ്രൊട്ടക്‌റ്റ് യുവർ മം എന്ന പ്രചരണം ഫേസ്‌ബുക്കിലൂടെ താൻ തുടങ്ങാനുണ്ടായ സാഹചര്യത്തെപ്പറ്റി പ്രെമി വിശദീകരിച്ചു. അമ്മമാരെ സ്വന്തം ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായി പ്രേരിപ്പിക്കാൻ കഴിയുക മക്കൾക്കാണ്. സ്‌തനാർബുദ രോഗം സ്‌ത്രീകളിൽ കൂടുതലായ സാഹചര്യത്തിൽ, കുളിക്കുമ്പോൾ, സ്വന്തം ശരീരത്തിൽ മുഴകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ അമ്മമാരെ കുഞ്ഞുങ്ങൾ ഓർമ്മിപ്പിക്കണമെന്ന ഉപദേശമാണ് പ്രൊട്ടക്‌റ്റ് യുവർ മം എന്ന കാംപെയിനിലൂടെ ചെയ്യുന്നത്.

കുട്ടികൾ വഴി അമ്മമാരിലേക്ക്

കാൻസർ സർവൈവർ, എന്ന നിലയിൽ രോഗത്തെ ചെറുക്കാൻ ആദ്യം കുട്ടികളുടെ ഒരു സൈന്യത്തെ ആണ് പ്രെമി സൃഷ്ടിച്ചത് എന്ന് പറയാം. ഹെയർ ഫോർ ഹോപ്പ് ഇന്ത്യ, രാജ്യത്തെ യുവാക്കളെ കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യാൻ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു.

പ്രെമി മാത്യു സ്തനാർബുദത്തിനുള്ള അവസാന ഘട്ട ചികിത്സ പൂർത്തിയാക്കിയ വേളയിൽ, തന്‍റെ ആറുവയസ്സുള്ള അനന്തരവൻ ഡിലൻ കുറച്ചുകാലമായി മുടി മുറിച്ചിട്ടില്ലെന്ന് ശ്രദ്ധിച്ചു. കാൻസർ രോഗികൾക്കുള്ള വിഗ്ഗിലേക്ക് അവൻ മുടി ദാനം ചെയ്യുന്നു എന്ന് അറിഞ്ഞപ്പോൾ, അതിൽ തനിക്ക് എത്രമാത്രം ചെയ്യാൻ കഴിയും എന്നതിന്‍റെ സാധ്യതകൾ തെരഞ്ഞു. തന്‍റെ 17 വർഷത്തെ അധ്യാപന പരിചയം ഉപയോഗിച്ച് മുടി ദാനം ചെയ്യുന്നതിനും നേരത്തെ കാൻസർ കണ്ടെത്തുന്നതിനുമുള്ള ആഗോള പ്രസ്ഥാനത്തിന് പ്രെമി തുടക്കം കുറിച്ചത് അങ്ങനെ ആണ്. ഡിലൻ എന്ന ആറുവയസുകാരന്‍റെ മുടി വളർത്തൽ നിമിത്തമായി കണ്ട് പ്രെമി തുടങ്ങിയ ഹെയർ ഫോർ ഹോപ്പ് ഇന്ത്യ, എന്ന പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നവരിൽ ഭൂരിഭാഗവും കുട്ടികളും ചെറുപ്പക്കാരുമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...