മലയാളികൾക്ക് വളരെ സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. കഠിന പ്രയത്നവും ആചഞ്ചലമായ ആത്മ വിശ്വാസവും കൈമുതലാക്കി ട്രാൻസ് സമൂഹത്തിന്‍റെ അഭിമാനമായി മാറിയ രഞ്ജു സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റാണ്. 22-ാമത്തെ വയസിലാണ് രഞ്ജു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ജോലിയിലേക്ക് കടന്നു വന്നത്. കൊല്ലം ജില്ലയിലെ പേരൂരിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം. അവിടെ നിന്നാണ് സമൂഹത്തോട് തന്‍റെ സ്വത്വത്തിനായി പട പൊരുതി തന്നെ കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാൻസ്‌ജെന്‍റർ സെലിബ്രിറ്റി- ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായി രഞ്ജു രഞ്ജിമാർ മാറുന്നത്. ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി നിരവധി സെലിബ്രിറ്റികൾക്കും മോഡലുകൾക്കും വധു വരന്മാർക്കുമായി മേക്കപ്പ് ചെയ്യുന്നു.

തേവര സെക്രട്ട് ഹാർട്ട് കോളേജിൽ നടന്ന തേവര ലിറ്ററേറ്റർ ഫെസ്റ്റിവലിൽ അതിരുകളില്ലാത്ത ചമയക്കൂട്ട് എന്ന വിഷയത്തിൽ ചലച്ചിത്ര- മാധ്യമ പ്രവർത്തക ആയ അഞ്ജന ജോർജുമായി രഞ്ജു രഞ്ജിമാർ പങ്കിട്ട ചില ചിന്തകൾ...

renju renjimar

2006 ൽ ചോക്ലേറ്റ് എന്ന സിനിമയിൽ മേക്കപ്പ് അസിസ്റ്റന്‍റ് ആയി വർക്ക് ചെയ്യാൻ വേണ്ടിയാണ് ആദ്യമായി രെഞ്ജു രഞ്ജിമാർ തേവര സെക്രട്ട് ഹാർട്ട് കോളേജിന്‍റെ പടി ചവിട്ടിയത്... അന്ന് ഷൂട്ട് നടക്കുന്ന ലൊക്കേഷനിൽ ആയിട്ട് പോലും ഒരു ട്രാൻസ് ജൻഡർ എന്ന പേരിൽ രഞ്ജുവിന് ഒരുപാട് കളിയാക്കലും ബുള്ളിയിങ്ങും ഒക്കെ നേരിടേണ്ടി വന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും എന്തിന്! കോളേജിന്‍റെ ഗേറ്റ് തുറന്ന് ഒന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാതെ പേടിച്ചു വിറച്ചു വിഷമിച്ചു നിന്നത് ഇന്നലെ എന്ന പോലെ രഞ്ജുവിന്‍റെ ഓർമകളെ പൊള്ളിച്ചിട്ടുണ്ട്. അന്ന് രഞ്ജുവിന് ആ സംഭവം മാനസികമായി വല്ലാത്ത ബുദ്ധിമുട്ടായിരുന്നു സൃഷ്ടിച്ചത്... ട്രാൻസ് സമൂഹത്തെ കുറിച്ച് പൊതുവെ അക്കാലത്തുള്ള തെറ്റിദ്ധാരണയും അറിവില്ലായ്മയും കൊണ്ടാകാം അന്നത്തെ കുട്ടികൾ അവരുടെ ഉള്ളിലെ സ്ത്രീത്വത്തെ കളിയാക്കുകയായിരുന്നു...

പതിനെട്ടു വർഷങ്ങൾക്കിപ്പുറം 

അതേ ക്യാമ്പസിൽ 18 വർഷങ്ങൾക്കിപ്പുറം രഞ്ജു ഒരു അതിഥി ആയി വീണ്ടും എത്തി... അന്താരാഷ്ട്ര വനിതാ ദിനത്തിൽ കോളേജ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ അതിഥിയായി തന്നെ അവരെ ക്ഷണിച്ചു! അതിരുകൾ ഇല്ലാത്ത ചമയക്കൂട്ട് എന്ന വിഷയത്തെ ആസ്പദമാക്കി അവരുടെ അനുഭവങ്ങൾക്കായി കുട്ടികൾ കണ്ണും കാതും തുറന്നു വെച്ചു, ഇതിനെയാണ് കാലത്തിന്‍റെ കാവ്യനീതി എന്ന് വിശേഷിപ്പിക്കേണ്ടത്, രഞ്ജുവിനെ സംബന്ധിച്ച് ഇതിലും വലിയൊരു സന്തോഷം വേറെ എന്താണ്? ഒരു ട്രാൻസ്‌ വുമൻ എന്ന നിലയിൽ ഒരു സ്ത്രീ എന്ന നിലയിൽ രഞ്ജുവിന്‍റെ വലിയ വിജയം ആയിട്ടാണ് ഇതിനെ നോക്കി കാണുന്നത്.

കോളേജിലെ ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികൾക്ക് ഒക്കെ ഇപ്പോൾ ഈ സംഭവങ്ങൾ കൂടുതൽ എമ്പതിയോടെ ഉൾക്കൊള്ളാൻ കഴിയുന്നു എന്നത് കാലത്തിനു സംഭവിച്ച വലിയ മാറ്റമായി കരുതാം. എന്തൊക്കെ അതിർവരമ്പുകൾ വരച്ചാലും കാലത്തിനു മുന്നിൽ നാം എല്ലാവരും ആത്യന്തികമായി മനുഷ്യർ ആണെന്ന തോന്നൽ അവിടെ അരയ്ക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...