മനുഷ്യനെന്ന പോലെ മൃഗങ്ങൾക്കും അതിജീവനം പരമ പ്രധാനമാണ്. അതുപോലെ പ്രധാനമാണ് അവയെ ജീവിക്കാൻ അനുവദിക്കുന്നതും. വടി ഓങ്ങുകയോ, ആക്രമിക്കാൻ ശ്രമിക്കുകയോ ചെയ്‌താൽ മൃഗങ്ങൾ ജീവ രക്ഷാർത്ഥം ഓടി രക്ഷപ്പെടുന്നതു കണ്ടിട്ടില്ലേ? ദുർഘട സാഹചര്യങ്ങളോട് പൊരുതി ജീവൻ നിലനിർത്താനാണിവ ശ്രമിക്കുന്നത്. എന്നാൽ ഇതിന്‍റെ നേർവിപരീതാവസ്‌ഥയാണ് ആത്മഹത്യ. വിഷാദാവസ്‌ഥയിലോ ഒരു ദുർഘട നിമിഷത്തിലോ തോന്നിപ്പോകുന്ന വികാരമാണിത്. സാഹചര്യങ്ങൾക്ക് വശംവദരായി പക്ഷിമൃഗാദികളും ആത്മഹത്യ ചെയ്യാറുണ്ടെന്ന കാര്യം നമ്മിൽ എത്രപേർക്കറിയാം.

ആത്മഹത്യ എന്തുകൊണ്ട്?

ആനക്കൊട്ടിലിലിട്ട കുട്ടിയാന ചരിഞ്ഞു. കാട്ടിൽ നിന്നും പിടികൂടിയ പുള്ളിപ്പുലി കൂട്ടിൽ തലതല്ലി ചത്തു. മാധ്യമങ്ങളിൽ ഇടയ്‌ക്കെങ്കിലും ഇത്തരം വാർത്തകൾ പ്രത്യക്ഷപ്പെടുന്നത് കണ്ടിരിക്കുമല്ലോ? സ്വന്തം ആവാസ വ്യവസ്‌ഥയിൽ നിന്നും ഒരു പറിച്ചു നടൽ അവയ്‌ക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്നതാണ് ഇതിൽ നിന്നും വ്യക്‌തമാവുന്നത്. വനാന്തരങ്ങളിൽ സ്വച്‌ഛന്ദം വിഹരിക്കുന്ന വന്യജീവികളെ ബന്ധനസ്‌ഥരാക്കുമ്പോൾ അവയ്‌ക്കുണ്ടാവുന്ന നിരാശ പറഞ്ഞറിയിക്കാൻ കഴിയില്ല.

മനുഷ്യരെ പോലെ തന്നെ പക്ഷിമൃഗാദികളും കുഞ്ഞുങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുന്നുണ്ട്. തന്നെക്കാൾ ശക്‌തനായ ശത്രുവിനോട് പൊരുതി കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ ഇവ ശ്രമിക്കാറുണ്ട്. പലപ്പോഴും ഈ മൽപ്പിടിത്തത്തിനിടയിൽ ഇവയ്‌ക്ക് സ്വന്തം ജീവൻ ത്യജിക്കേണ്ടിയും വരും.

സ്വയം ഇല്ലാതാകലിനു പിന്നിൽ

വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവമാണ്. മംഗോളിയയിൽ കുറെ ആടുകളെ അറവുശാലയിലേയ്‌ക്ക് കൊണ്ടു പോവുകയായിരുന്നു. അപ്രതീക്ഷിതമായി സകലമാന ആടുകളും നദിയിലേക്കെടുത്തു ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ആടുകളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവ മുങ്ങാൻ വ്യഗ്രത കാട്ടുകയായിരുന്നു. അവസാനം മരണം വന്നു തൊടുന്നതു വരെ അവർ ഈ ശ്രമം തുടർന്നു കൊണ്ടിരുന്നു.

2009-ൽ സ്വിറ്റ്‌സർലാന്‍റിലും വിചിത്രമായ ഒരു ആത്മഹത്യ അരങ്ങേറി. മൂന്നു ദിവസങ്ങളുടെ അന്തരത്തിൽ ഇരുപത്തിയെട്ടോളം പശുക്കളാണ് കുന്നിൻ ചെരുവിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തത്. ഒറ്റയ്‌ക്കൊറ്റയ്‌ക്കാണിവ ഈ ശ്രമത്തിനു മുതിർന്നതെന്നതും വിചിത്രമാണ്.

അസമിലെ ജട്ടിങ്കാ എന്ന പ്രദേശത്ത് വർഷാവർഷം വ്യത്യസ്‌തയിനം പക്ഷികളും കുരുവികളും ഒരിടത്ത് വന്നണയാറുണ്ട്. മുടങ്ങാതെ എല്ലാ വർഷവും സ്വയം ഒരു ഇല്ലാതാകലിനാണ് ഇവയെത്തുന്നതത്രേ. അസ്സാം ടൂറിസം വകുപ്പ് ഈ പ്രതിഭാസം കാണാൻ ടൂറിസ്‌റ്റുകളെ വെബ്‌സൈറ്റിലൂടെ സ്വാഗതം ചെയ്യാറുണ്ട്.

വെറുതെയല്ല ഈ ആത്മഹത്യ

മനുഷ്യരെ പോലെ തന്നെയാണ് മൃഗങ്ങളും. പല കാരണങ്ങളുടെ ചുവടു പിടിച്ചാണ് അവയും ആത്മഹത്യയ്‌ക്ക് തുനിയുന്നത്. യജമാനന്‍റെ മരണ ശേഷം വളർത്തുനായ വിഷമമടക്കാനാവാതെ പട്ടിണി കിടന്നു ജീവൻ വെടിഞ്ഞ കഥകൾ അനവധിയുണ്ട്, പുതിയ നായ്‌ക്കളെ വീട്ടിൽ കൊണ്ടുവരുന്നതിൽ നിരാശ തോന്നി എത്രയെത്ര വൃദ്ധനായ്‌ക്കളാണ് ജീവൻ വെടിയാറുള്ളത്. കടുത്ത വിഷാദവും ചഞ്ചലമായ മാനസികാവസ്‌ഥയുമാണ് അവയെ ഇങ്ങനെ ചിന്തിപ്പിക്കുന്ന തെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.

സ്‌കോട്ട്‌ലാന്‍റിലെ ഡബർട്ടിലുള്ള ഓവർടൺ ബ്രിഡ്‌ജിനെ ഡോഗ് സൂയിസൈഡ് ബ്രിഡ്‌ജ്‌ എന്നും വിശേഷിപ്പിക്കാറുണ്ട്. 1950 മുതൽ ഇന്നുവരെ ഏതാണ്ട് അമ്പതിലധികം നായ്‌ക്കളാണ് പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തതത്രേ! 2011ൽ സംഖ്യ ഗണ്യമായി വർദ്ധിക്കുകയും ചെയ്‌തു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...