യതൊരു വിധ നിയന്ത്രണങ്ങളുമില്ലാതെ വൈദ്യുതി ഉപയോഗിക്കുന്നതാണ് പലപ്പോഴും കനത്ത ബില്ലിന് ഇടയാക്കുന്നത്. വീടുകളിലും ഓഫീസുകളിലുമൊക്കെ വൈദ്യുതി നിയന്ത്രണം അനിവാര്യമായിരിക്കുകയാണ്. കുടുംബത്തിൽ ഓരോ അംഗങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നതിലൂടെ വൈദ്യുതി ഉപയോഗം കുറയ്‌ക്കുവാൻ കഴിയും. ചില കാര്യങ്ങൾ ഓർമ്മയിൽ വച്ച് വൈദ്യുതി ഉപയോഗിക്കുന്നതിലൂടെ അമിത ചാർജ് ഒഴിവാക്കാനും ഉപകരണങ്ങൾ ദീർഘകാലം കേടു കൂടാതെ സുരക്ഷിതമാക്കാനും കഴിയും.

  • അലക്ഷ്യ മനോഭാവത്തോടെ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക.
  • എല്‍ഇഡി ലാമ്പുകളാണ് കൂടുതൽ അനുയോജ്യം. ഇതിന് കുറച്ചു വൈദ്യുതി മാത്രമേ ആവശ്യമായിട്ടുള്ളൂ.
  • മുറിയിൽ നിന്നും പുറത്തു പോകുന്ന അവസരത്തിൽ ഫാനുകളും ലൈറ്റുകളുമൊക്കെ സ്വിച്ച് ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം.
  • സ്‌റ്റോർ റൂം, വരാന്ത, പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിൽ കുറഞ്ഞ വോൾട്ടിലുള്ള ബൾബ് ഉപയോഗിക്കാം.
  • എയർ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ 24-25 സെന്‍റി ഗ്രേഡിൽ ക്രമീകരിച്ച് വയ്‌ക്കാം. താപനില വളരെ കുറച്ചു വച്ചാൽ വൈദ്യുതി ഉപയോഗം കുറയും. തണുപ്പും അനുഭവപ്പെടും.
  • സെൻട്രൽ എസി സിസ്‌റ്റമാണ് ഘടിപ്പിച്ചിരിക്കുന്നതെങ്കിൽ എല്ലാ മുറികൾക്കും പ്രത്യേകം കൺട്രോൾ സ്വിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.
  • ഫ്രിഡ്‌ജ് ഭിത്തിയോട് ചേർത്ത് വച്ച് പ്രവർത്തിപ്പിക്കരുത്. ഭിത്തിക്കും ഫ്രിഡ്‌ജിനും ഇടയിലായി അൽപം സ്‌ഥലം ഉണ്ടായിരിക്കണം. ഇതു വഴി വായു സഞ്ചാരം സുഗമമാക്കാൻ കഴിയും.
  • ഫ്രിഡ്‌ജിന്‍റെ ഫ്രീസർ ബോക്‌സിൽ ഐസ് ഉറഞ്ഞു കൂടാൻ അനുവദിക്കരുത്. ഇത് ഇടയ്‌ക്കിടെ ഡീ ഫ്രോസ്‌റ്റ് ചെയ്യാനും മറക്കരുത്.
  • ഫ്രിഡ്‌ജിന്‍റെ ഡോർ ഇടയ്‌ക്കിടെ തുറക്കാൻ ശ്രമിക്കരുത്. ഫ്രിഡ്‌ജ് ഡോർ നന്നായി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അമിതമായി സാധനം നിറച്ചു വയ്‌ക്കുന്നത് ഒഴിവാക്കണം.
  • നല്ല ഗുണ നിലവാരമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.
  • തകരാറു സംഭവിച്ചതും കാലപ്പഴക്കം ചെന്നതുമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് അമിത വൈദ്യുതിക്ക് ഇടയാക്കും.
  • വൈദ്യുതോപകരണങ്ങൾ യഥാസമയം വൃത്തിയാക്കുകയും ആവശ്യമായ സർവ്വീസ് നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
  • ജനാലകൾക്ക് ഡബിൾ ഗ്ലാസ്സ് ഉപയോഗിക്കുന്നത് എയർ കണ്ടീഷണിംഗിന്‍റെ ഇഫക്‌ട് വർദ്ധിപ്പിക്കും.
  • ജനാലകളിൽ സോളാർ ഫിലിം ഉപയോഗിച്ചാൽ പുറത്തു നിന്നും കുറഞ്ഞയളവിലെ ചൂട് അകത്ത് കടക്കുകയുള്ളൂ.
  • ജനാലകളുടെ ചില്ലുകൾക്ക് പൊട്ടലുണ്ടെങ്കിൽ അത് നീക്കം ചെയ്യേണ്ടതാവശ്യമാണ്.
  • രാത്രിയിൽ ഗീസർ ഓഫ് ചെയ്യാൻ മറക്കരുത്. ചൂടുവെള്ളം ആവശ്യമായ സമയത്തിന് അരമണിക്കൂർ മുമ്പ് ഗീസർ ഓൺ ചെയ്‌താൽ മതി.
  • ഗീസറിന്‍റെ താപക്രമം ശരിയായ രീതിയിൽ സെറ്റു ചെയ്‌തു വയ്‌ക്കണം. ഉയർന്ന താപക്രമത്തിലുള്ള സെറ്റിംഗ് വൈദ്യുതിയുടെ ദുരുപയോഗത്തിനിടയാക്കും.
  • ബാത്ത് റൂം ഉപയോഗിക്കുമ്പോൾ മാത്രം എക്‌സ്‌ഹോസ്‌റ്റ് ഫാൻ ഉപയോഗിച്ചാൽ മതി.
  • ടി.വി, മ്യൂസിക് സിസ്‌റ്റം തുടങ്ങിയ ഉപകരണങ്ങൾ സ്‌റ്റാൻഡ് ബൈ മോഡിൽ വയ്‌ക്കരുത്.
  • വീടിന് പുറത്തുള്ള ലൈറ്റ് പോയിന്‍റുകളിൽ ഫോട്ടോ സെൽ സ്വിച്ച് ഘടിപ്പിക്കാം. രാവിലെ വെളിച്ചം വരുമ്പോൾ ലൈറ്റ് താനേ അണയുകയും ചെയ്യും.
  • ഏറ്റവും മുകളിലത്തെ നിലയിലാണ് താമസിക്കുന്നതെങ്കിൽ ചൂടിനെ പ്രതിരോധിക്കുന്ന മെറ്റീരിയലുകൾ മേൽക്കൂര നിർമ്മാണത്തിന് ഉപയോഗിക്കാം.
  • വെള്ളം മുകളിലേയ്‌ക്ക് പമ്പ് ചെയ്യുന്നതിനായി ശരിയായ രീതിയിലുള്ള ഹോഴ്‌സ് പവർ മോട്ടോർ ഘടിപ്പിക്കണം. കൂടിയ ഹോഴ്‌സ് പവർ മോട്ടോർ അമിത വൈദ്യുതി ഉപയോഗത്തിനിടയാക്കും.
  • വീട്ടിൽ ആവശ്യമുള്ളപ്പോൾ മാത്രമേ ഇലക്‌ട്രോണിക് ഉപകരണം ഓൺ ചെയ്‌തു വയ്‌ക്കാവൂ. ആവശ്യമുള്ളപ്പോൾ മാത്രം ടി.വി. ഓൺ ചെയ്‌താൽ മതിയാകും.
  • ഭക്ഷണം പാകം ചെയ്യാനും വെള്ളം ചൂടാക്കാനും സോളാർ കുക്കറും ഹീറ്ററും ഉപയോഗിക്കുന്നതാണ് ഉചിതം.
  • വീട്ടിൽ ഉപയോഗിക്കുന്ന വസ്‌ത്രങ്ങൾ ഇസ്‌തിരിയിടേണ്ട കാര്യമില്ല.
  • കുറച്ച് തുണികൾ മാത്രം ഇസ്‌തിരിയിട്ടു വയ്‌ക്കാതെ കുറഞ്ഞത് 10-15 വസ്‌ത്രങ്ങൾ ഒരുമിച്ച് ഇസ്‌തിരിയിടാം.
  • സ്‌റ്റഡി റൂമിനു നല്ല വെളിച്ചം ലഭിക്കുന്നതിന് ലൈറ്റു പോയിന്‍റുകൾ ഘടിപ്പിക്കാം. പഠിക്കാനോ, എഴുതുവാനോ മുറി ഉപയോഗപ്പെടുത്തുമ്പോൾ മാത്രം ബൾബുകൾ പ്രകാശിപ്പിക്കാം.
  • കമ്പ്യൂട്ടർ ഓഫ് ചെയ്‌തിടരുത് എന്ന നിർദ്ദേശമുണ്ടെങ്കിൽ മോണിറ്റർ ഓഫ് ചെയ്യുകയെങ്കിലും വേണം. ഇതിന് കമ്പ്യൂട്ടർ എനർജി സേവിംഗ് മോഡിൽ വയ്‌ക്കാം.
  • വൈദുതിയുടെ ഉപയോഗം കൂടുതലായി കാണിക്കുന്നുണ്ടെങ്കിൽ മീറ്റർ പരിശോധിക്കാവുന്നതാണ്.
  • ഒരു മുറിയിൽ തന്നെ ഒന്നിലധികം ലൈറ്റുകളും ഫാനുകളുമൊക്കെ പ്രവർത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കാനാവുന്നതാണ്.
  • പഴയ വയറിംഗ് ആണെങ്കിൽ അത് അമിത വൈദ്യുതി ഉപയോഗം ഉണ്ടാകാൻ ഇടയാകും.
  • ഇൻഡക്ഷൻ കുക്കർ ഇപ്പോൾ സർവസാധാരണമാണ്. എന്നാൽ എപ്പോഴും ഇതിന്‍റെ ഉപയോഗം പ്രായോഗികമല്ല.
  • പഠിക്കാനോ എഴുതാനോ മുറി ഉപയോഗിക്കുമ്പോൾ മാത്രം ലൈറ്റ് ഓൺ ചെയ്യുക. അല്ലാത്തപ്പോൾ അത് അണച്ചു വയ്‌ക്കുക.
  • രാത്രി സമയങ്ങളിൽ എല്ലാ മുറികളിലും ലൈറ്റ് ഓൺ ചെയ്‌തു വയ്‌ക്കുന്ന പ്രവണത വൈദ്യുതി ഉപയോഗം വർദ്ധിപ്പിക്കും. ആവശ്യമുള്ളതു മാത്രം തെളിയിച്ചാൽ മതിയാകും.
  • ഓഫീസുകളിൽ ഇടവേളകളിലും മറ്റും ലൈറ്റുകൾ ആവശ്യത്തിനു മാത്രം ഉപയോഗിക്കാം.
  • ഫാനും എസിയും ഒരുമിച്ച് പ്രവർത്തിപ്പിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതു തന്നെയാണ്. ആവശ്യമനുസരിച്ച് ഇവ മാറി മാറി പ്രവർത്തിപ്പിക്കാം.
  • എസി തുടർച്ചയായി ഉപയോഗിക്കുന്നതു ഉചിതമായ നടപടിയല്ല. വേനൽക്കാലത്ത് ഇടയ്‌ക്കിടെ ആവശ്യമായി വരും. എന്നാൽ മഴക്കാലങ്ങളിൽ കഴിവതും ഫാൻ കൂടുതലായി ഉപയോഗിക്കാം.
  • എസിയും കൂളറുമൊക്കെ യഥാസമയങ്ങളിൽ സർവീസ് നടത്തേണ്ടതാണ്. അവയുടെ കൂളിംഗ് കൃത്യമാണെന്ന് ഉറപ്പാക്കുക.
  • വയറിംഗ് നടത്തുമ്പോൾ നല്ല നിലവാരമുള്ള വയറുകളും അനുബന്ധ സാമഗ്രികളും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
  • ഇപ്പോൾ വിപണിയിൽ നിരവധി സോളാർ ഉപകരണങ്ങളും ലഭ്യമാണ്. ഇവയുടെ ഉപയോഗത്തിലൂടെയും വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വരുത്താനാവും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...