ഇക്കഴിഞ്ഞ ദിവസം ഒരു അച്ഛൻ തന്‍റെ ഒരു വയസുള്ള മകളെ കൊലപ്പെടുത്തിയ വാർത്ത പുറത്തു വന്നത്... മാസങ്ങൾക്ക് മുൻപ് ഉണ്ടായി സമാനമായ മറ്റൊരു കൊലപാതകം...

ഏലക്കാടുകൾക്കു നടുവിലെ വാടക വീട്... അവിടെ പകൽ സമയത്തും ഇരുൾ പടർന്നു കിടന്നു. രാത്രിയായാൽ വീടിനുള്ളിൽ നിന്ന് ഒരു കുട്ടിയുടെ കരച്ചിൽ ഇടയ്‌ക്കിടെ ഉയരും. പിന്നെ പതിയെപ്പതിയെ അവൻ തളർന്ന് ഉറങ്ങും, ഇരുട്ടിനോടൊപ്പം. ആ കുട്ടിയുടെ നിലവിളി കേൾക്കാൻ സമീപവാസികളായി ആരും ഇല്ലായിരുന്നു.

സ്വന്തം പിതാവിന്‍റേയും രണ്ടാനമ്മയുടേയും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരൻ ഷെഫീക്കിന്‍റെ കഥയാണിത്. ലോകമറിയുമ്പോൾ തലയിലും ശരീരത്തിലും മാരക പരിക്കുകൾ ഏറ്റ് അവൻ മൃതപ്രായനായിരുന്നു. കാലുകൾ അടിയേറ്റ് ഒടിഞ്ഞ നിലയിലും. സ്‌ത്രീപീഡനക്കഥകൾ കേട്ട് മരവിച്ച പൊതുസമൂഹത്തിന്‍റെ മനസ്സിലേക്ക് രക്ഷിതാക്കൾ ക്രൂരമായി പീഡിപ്പിക്കുന്ന കുട്ടികളുടെ ദൈന്യതയും വന്നു നിറയുകയാണ്.

വർദ്ധിക്കുന്ന കുറ്റകൃത്യങ്ങൾ

സംസ്‌ഥാനത്ത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഇരട്ടിയിലധികമായി ഉയർന്നു കഴിഞ്ഞുവെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കേരളത്തേക്കാൾ കുറവാണെന്ന് കാണാം. കേരളത്തിൽ 1600 കേസ് ഉള്ളപ്പോൾ തമിഴ്‌നാട്ടിൽ ഇത് 925 ഉം കർണാടകയിൽ 334 ഉം ആണ്.

രക്ഷിതാക്കൾ പീഡിപ്പിക്കുന്നു

അച്‌ഛനമ്മമാരാൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ കേരളത്തിൽ വ്യാപകമാണ്. അവ കണ്ടെത്താനും ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും കഴിയുന്നില്ല. ഭാര്യയ്‌ക്കും ഭർത്താവിനുമിടയിലുണ്ടാകുന്ന അകൽച്ചയാണ് പലപ്പോഴും കുട്ടികളെ പീഡിപ്പിക്കാൻ ഇടയാക്കുന്നത്. ഇതു കൂടാതെ വ്യക്‌തികളുടെ വികലമായ മാനസികാവസ്‌ഥയും കാരണമാണ്. കുട്ടികളെ വില്‌പന നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ട്. ശക്‌തമായ പല നിയമങ്ങളും നിലവിലുണ്ടെങ്കിലും പീഡനത്തിന് ഇരയാകുന്ന കുട്ടികൾക്ക് പ്രതികരിക്കാനോ പരാതിപ്പെടാനോ കഴിയാത്ത നിസ്സഹായാവസ്‌ഥയിലായിരിക്കും. ഇടുക്കി ജില്ലയിൽ ഒരു വർഷത്തിൽ കൊല്ലപ്പെട്ടത് നാലു കുട്ടികളാണ്.

ഉറങ്ങിക്കിടന്നിരുന്ന ദേവി എന്ന കുട്ടിയെ മുത്തശ്ശി തീ കൊടുത്തതിനാൽ മരണമടഞ്ഞതും അടുത്തിടെയാണ്. വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിനുള്ളിൽ കിടന്നുറങ്ങിയ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ തീപ്പൊള്ളലേറ്റ് മരണ മടഞ്ഞിരുന്നു. പീരുമേട്ടിലെ തോട്ടം തൊഴിലാളിയായ സത്യയെ കഴിഞ്ഞ ജൂലൈയിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി. ഇങ്ങനെ സംഭവങ്ങൾ ഒട്ടനവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജാഗ്രതാ സമിതികൾ

കുട്ടികൾക്കെതിരെ സംസ്‌ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും പീഡനങ്ങളും തടയാൻ വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ രൂപവൽക്കരിക്കുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പു മന്ത്രി പറഞ്ഞിരുന്നു. വീടുകളിൽ നടക്കുന്ന പീഡനങ്ങൾ ഗുരുതരമാകുമ്പോഴാകും പലപ്പോഴും പുറംലോകം അറിയുന്നത്. ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ വീടുകളിൽ മോണിറ്ററിംഗ് നടത്തുകയാണ് ചെയ്യുക.

ജാഗ്രതാസമിതികളിൽ പഞ്ചായത്തംഗം, സംഘടനാ ഭാരവാഹികൾ, സിവിൽ പോലീസ് ഓഫീസർമാർ, സ്‌കൂൾ അധികൃതർ, കുടുംബശ്രീ, സിഡിഎസ് പ്രവർത്തകർ, അംഗൻവാടി അദ്ധ്യാപകർ എന്നിവരെ ഉൾപ്പെടുത്താനാണ് തീരുമാനം. കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവർ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാണോയെന്ന് തിരിച്ചറിയാനും സ്‌കൂളുകളിൽ അദ്ധ്യാപകർ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ശിശുക്ഷേമ സമിതികളുടെ പ്രവർത്തനവും ശക്‌തമാക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...