പഠനം കഴിഞ്ഞാൽ ഭൂരിപക്ഷത്തിന്‍റെയും ഏറ്റവും വലിയ സ്വപ്നം നല്ല ഒരു ജോലി നേടുക എന്നതായിരിക്കും. ആ സ്വപ്നം നിറവേറ്റാനായിപലരും കുറെയധികം ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകും. എന്നാൽ റിസൾട്ട് വരുമ്പോൾ റാങ്ക് ലിസ്റ്റിൽ പോലും ഉണ്ടാകില്ല. എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് എപ്പോഴെങ്കിലും സെൽഫ് അനാലിസിസ് നടത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഒരു കടലാസെടുത്ത് നിങ്ങളുടെ സ്ട്രെംഗ്ത് എന്തൊക്കെയെന്ന് കുറിച്ചു നോക്കുക. എന്നിട്ട് വീക്ക്നസ് ഉള്ള ഭാഗങ്ങൾ കറക്റ്റ് ചെയ്യാൻ ശ്രമിക്കുക. അല്ലാതെ എന്നെക്കാളും യോഗ്യതയില്ലാത്തവർക്കാണ് ആ ജോലി കിട്ടിയിരിക്കുന്നത് എന്നൊക്കെ നിലവിളിച്ചു സ്വയം ന്യായീകരിക്കാൻ ശ്രമിച്ചാൽ വലിയ മണ്ടത്തരമായിരിക്കും.

യോഗ്യത

വിളിച്ച ജോലിക്കുള്ള കൃത്യമായ യോഗ്യത നിങ്ങൾക്കുണ്ടോ എന്നു പരിശോധന നടത്തി മാത്രം ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യുക. അല്ലെങ്കിൽ അപേക്ഷിക്കുന്നതിന് മുമ്പായി ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം എന്ന് പരസ്യത്തിൽ കണ്ടാലും ജോലി എന്താണെന്ന് നോക്കിയ ശേഷം അതിന് സ്വയം യോഗ്യതയുണ്ടോ എന്നു മാത്രം പരിശോധിക്കുക. പരിശോധിച്ചു ഉറപ്പുവരുത്തി മാത്രം അപേക്ഷിക്കുക.

മിക്ക ഓഫീസുകളിലും കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഓഫീസ് കാര്യങ്ങൾ മുഴുവനും കമ്പ്യൂട്ടർ വഴി മാത്രം നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വേഡ്, എക്സൽ, പവർ പോയിന്‍റ്, ടൈപ്പിംഗ് സ്പീഡ്, ഇമെയിൽ എന്നിവയെക്കുറിച്ചൊക്കെ നല്ല അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള അഡീഷണൽ കോഴ്സുകൾ നിർബന്ധമായും പഠിച്ചു വയ്ക്കുക. കൂടാതെ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് മുന്നോട്ടുള്ള വളർച്ചയ്ക്കും അത്യാവശ്യമാണ്. കൂടുതൽ ഭാഷകളിൽ പ്രാവീണ്യമുണ്ടെങ്കിൽ ജോലിയിലുള്ള ഉയർച്ചയും അതുമൂലം ഉന്നത പദവിയിലെത്താനുള്ള സാധ്യതയും കൂടുതലാണ്.

ബയോഡാറ്റ

ബയോഡാറ്റ പരമാവധി സ്വന്തമായി തയ്യാറാക്കുക. തയ്യാറാക്കുമ്പോൾ കൃത്യമായി ബോധ്യമുള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഭാഷ തമിഴ്, ഇംഗ്ലീഷ് എന്നൊക്കെ കൊടുക്കും. തമിഴ് സിനിമ കണ്ടതിന്‍റെ ബലത്തിൽ ആയിരിക്കും. എന്നിട്ട് ആരെങ്കിലും തമിഴിൽ എന്തെങ്കിലും ചോദിച്ചാൽ ബ... ബ... ബ... അടിക്കും. പിന്നെ ഹോബിസ് എന്നും പറഞ്ഞു ട്രാവലിംഗ്, റീഡിംഗ് എന്നൊക്കെ കാച്ചിക്കളയും. ലാസ്റ്റ് വായിച്ച പുസ്തകം ഏതാണെന്ന് പോലും ഓർമ്മ കാണില്ല. അത് എഴുതിയത് ആര്, അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ പുസ്തകമേത് എന്ന് ചോദിച്ചാൽ വിയർക്കും. അവസാനം എവിടേക്കാണ് ട്രാവൽ ചെയ്തതെന്ന് ചോദിച്ചാൽ ജീവിതത്തിൽ ഇന്നേവരെ ജില്ല വിട്ടു പോയിട്ടുണ്ടാവില്ല. ആഗ്രഹമാണ് എന്നൊക്കെ പറയും. ഹോബിസ് എന്നത് ആഗ്രഹമല്ല എന്ന് ആദ്യം മനസ്സിലാക്കുക. പിന്നെ എക്സ്പീരിയൻസ് വയ്ക്കുമ്പോൾ ചെയ്ത ജോലിയുടെ മാത്രം വയ്ക്കുക. ചെയ്യാത്ത ജോലിയെക്കുറിച്ച് ചോദിച്ചാൽ തീരും നിങ്ങളുടെ മുന്നിലുള്ള ഭാവിയിൽ ലഭിച്ചേക്കാവുന്ന ജോലി. പിന്നെ ഏത് ഇന്‍റർവ്യൂവിന് പോകുമ്പോഴും അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...