നമ്മുടെ നാട്ടിലെങ്ങും നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും നായയുടെ കടിയേറ്റുള്ള സംഭവങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ അപകടകരമാംവിധം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ വിപത്തിനെ പ്രതിരോധിക്കുന്ന മാർഗ്ഗങ്ങളെപ്പറ്റിയുള്ള ചർച്ചകൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോഴും മൃഗങ്ങളുടെ ക്ഷേമ- പരിപാലന കാര്യത്തിലും ചില നിയമങ്ങളും സംവിധാനങ്ങളും നമുക്കുണ്ട്.

നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. നായ്ക്കൾക്കൊപ്പം പൂച്ചകളും മറ്റ് വളർത്തു മൃഗങ്ങളും ഇവയിൽ ഉൾപ്പെടുന്നു. നായയെ ചൊല്ലി അയൽവാസികൾ തമ്മിൽ കലഹിക്കുകവരെ സംഭവങ്ങളും സാധാരണമായിരിക്കുന്നു. ചിലർ വെറുമൊരു ഹോബിയായി കണ്ട് മൃഗങ്ങളെ പരിപാലിക്കാറുണ്ട്. പിന്നീട് അവയെ വഴിയിൽ ഉപേക്ഷിക്കും. ചെറിയ നായ്ക്കുട്ടികളെ കളിപ്പാട്ടങ്ങൾ പോലെയാണ് ചിലർ പരിഗണിക്കുന്നത്. എന്നാൽ ഇനി ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടി വരും. മൃഗങ്ങളോടുള്ള ക്രൂരത തടയാൻ സർക്കാർ ഇപ്പോൾ നിയമം കർശനമാക്കിയിരിക്കുകയാണ്.

അത്തരം സാഹചര്യത്തിൽ മൃഗപരിപാലനത്തിൽ ഉണ്ടാകുന്ന എന്ത് പിഴവും മൃഗങ്ങളെ വളർത്തുന്നയാൾക്ക് വലിയ ഭാരമാകും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ ബന്ധപ്പെട്ട സർക്കാർ ജീവനക്കാർ ശ്രദ്ധിക്കാതിരിക്കുകയോ മൃഗങ്ങളെ പരിപാലിക്കുന്നവർക്കെതിരെ എന്തെങ്കിലും പരാതി ലഭിക്കുകയോ ചെയ്താൽ സർക്കാർ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ലക്‌നൗവിലെ പിറ്റ് ബുൾ ആക്രമണം

വളർത്തു മൃഗങ്ങളെ വളർത്തുന്നവരിൽ നായ്ക്കളെ വളർത്തുന്നവരാണ് ഏറ്റവും കൂടുതലായി ഉള്ളത്. സത്യത്തിൽ ഇതുകൊണ്ട് ചിലപ്പോഴൊക്കെ ഇത്തരക്കാരുടെ അയൽക്കാരാണ് പൊറുതിമുട്ടിയിരിക്കുന്നത്. ഇതിന് മറ്റൊരു വശവും കൂടിയുണ്ട്. ഇപ്പോൾ ആളുകൾ അപകടകരമായ ഇനത്തിൽപ്പെട്ട നായകളെ പോലും വളർത്താൻ തുടങ്ങിയിരിക്കുന്നു എന്നതാണ്. ഇത്തരം വളർത്തു മൃഗങ്ങളുള്ള വീടിന് സമീപത്ത് താമസിക്കുന്നവരുടെ അവസ്‌ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുതിർന്നവരും കുട്ടികളും വഴി നടക്കാൻ തന്നെ ഭയപ്പെടും. ഇത് കൂടാതെ, ഇത്തരം മൃഗങ്ങളുടെ വിസർജ്യങ്ങൾ പൊതു ഇടങ്ങളിൽ ആവും നിക്ഷേപിക്കപ്പെടുക. ഇതും വലിയൊരു പ്രശ്നമാണ്.

പിറ്റ് ബുൾ, ലാബ്രഡോർ എന്നിങ്ങനെ രണ്ടിനങ്ങളിൽ പെട്ട നായ്ക്കൾ ഉള്ള ഉത്തർപ്രദേശിന്‍റെ തലസ്ഥാനമായ ലക്‌നൗവിലെ കേസർബാഗിലെ ഒരു വീട്ടിൽ നടന്ന സംഭവം ഇങ്ങനെയാണ്. വീട്ടിൽ അമിതും അയാളുടെ 82 വയസ്സുള്ള അമ്മ സുശീലയാണ് കഴിഞ്ഞിരുന്നത്. അമ്മ റിട്ടയേർഡ് അധ്യാപികയായിരുന്നു. മകൻ ജിം പരിശീലകനും. ഒരു ദിവസം വീട്ടിൽ തനിച്ചായ അമ്മയെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ അതിക്രൂരമായി ആക്രമിക്കുകായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയെ മകൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയെ ഡോക്ടർമാർക്ക് രക്ഷിക്കാനായില്ല.

ഈ പ്രശ്നം അറിഞ്ഞ് നാട്ടുകാർ നായയെ ഉപേക്ഷിക്കാൻ അയാളോട് ആവശ്യപ്പെട്ടു. നഗരസഭ അധികൃതർ ഒടുവിൽ നായയെ കൊണ്ടുപോയി. നായയുടെ സ്വഭാവം നിരീക്ഷിച്ചു. അവരുടെ മേൽനോട്ടത്തിൽ 14 ദിവസം നായയെ ആശുപത്രിയിലാക്കി. മോശം ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഒടുവിൽ അധികൃതർ നായയെ ഉടമയ്ക്ക് തിരിച്ചു നൽകുകയാണ് ഉണ്ടായത്. ഇതിനു ശേഷവും ആളുകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...