രണ്ട് വ്യക്തികളുടെയും രണ്ട് കുടുംബങ്ങളുടെയും സന്തോഷകരമായ ഒത്തുച്ചേരലാണ് വിവാഹമെങ്കിൽ ഇതിന് നേർവിപരീതമായ അവസ്‌ഥയാണ് വിവാഹമോചനം. ഏറെ വേദനിപ്പിക്കുന്ന ഒന്ന്. രണ്ട് വ്യക്‌തികളുടെ മാത്രമല്ല അവരുടെ കുഞ്ഞുങ്ങളുടെയും മനസിന് മുറിവേൽപ്പിക്കുന്ന ഒരു യാഥാർത്ഥ്യം. ഭാര്യ- ഭർത്താവ് അല്ലെങ്കിൽ ഭാര്യ- ഭർത്താവ്- കുട്ടികൾ എന്നിവർ ചേർന്ന കുടുംബ സമവാക്യം വിവാഹമോചനത്തിലൂടെ തിരുത്തി എഴുതപ്പെടുകയാണ്. എങ്കിലും, വിവാഹമോചനം അനിവാര്യമായ ഒന്നായി മാറിയാൽ, ഇരുപക്ഷത്തിനും ആ തീരുമാനവുമായി മുന്നോട്ട് പോകാമെന്നതിൽ യാതൊരു തർക്കവുമില്ല. അതവരുടെ വ്യക്‌തിപരമായ തീരുമാനമാണ്. എന്നാൽ ഭൂരിഭാഗം കേസുകളിലും കഥ അവിടം കൊണ്ടും അവസാനിക്കുന്നില്ലെന്നതാണ് വാസ്തവം.

വിവാഹ മോചിതരാകാൻ കുടുംബക്കോടതികളിൽ നൽകുന്ന വിവാഹ മോചനക്കേസുകൾ ഒരു തീരുമാനവുമാകാതെ സങ്കീർണ്ണതകളിൽപ്പെട്ട് നീണ്ടു പോകുന്നതാണ് ഏറ്റവും വലിയ പ്രശ്നം. പല കേസുകളും വർഷങ്ങളോളം നീണ്ടു നിൽക്കുന്നു. വിവാഹമോചനവും കാത്ത് കേസുകൾ പറഞ്ഞ് കോടതിയിൽ വർഷങ്ങളായി കയറിയിറങ്ങി ജീവിതം പാഴായി പോകുന്ന ആ രണ്ട് വ്യക്‌തികളുടെ മാനസികാവസ്‌ഥ എത്ര ഭീകരമായിരിക്കും എന്നോർക്കുക. നല്ല പ്രായവും കടന്ന് സമയവും സമ്പാദ്യവും നഷ്ടപ്പെട്ട് നാളെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞു കൂടുന്ന അവരുടെ മാനസികാവസ്‌ഥ ഇവിടുത്തെ നീതി പീഠങ്ങൾ കാണാത്തതെന്ത്?

വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന കക്ഷികൾക്ക് ഡിവോഴ്സിനെ സംബന്ധിച്ചുള്ള നിയമങ്ങളെപ്പറ്റി സുതാര്യമായ ധാരണ ഭൂരിഭാഗം അഭിഭാഷകരും നൽകാറില്ല. വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമവശങ്ങളെപ്പറ്റി അവ്യക്തവും സങ്കീർണ്ണതകൾ നിറഞ്ഞതുമായ ചിത്രമാവും കക്ഷികൾക്ക് ലഭിക്കുക. അഭിഭാഷകർ പറഞ്ഞതാണ് ശരിയെന്ന ധാരണയിൽ കേസുമായി മുന്നോട്ട് നീങ്ങുന്ന സാധാരണക്കാരന് അതിന്‍റെ പിന്നിലെ ഗൂഢലക്ഷ്യങ്ങൾ കാണാതെ പോകുന്നു. ഒരായുസ്സിൽ സമ്പാദിച്ചതിന്‍റെ നല്ലൊരു പങ്ക് അഭിഭാഷകന് ഫീസായി നൽകി നീതിക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് മിക്ക കേസുകളിലും സംഭവിക്കുന്നത്.

മറ്റൊന്ന്, വിവാഹമോചനക്കേസുകളിൽ ഇരുഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളും പിടിവാശികളുമാണ്. സ്വത്തിനെച്ചൊല്ലിയോ അല്ലെങ്കിൽ കുട്ടികളുടെ മേലുള്ള അവകാശങ്ങളെ ചൊല്ലിയോ തർക്കങ്ങൾ മുറുകുന്നതോടെ കേസുകൾ പിന്നെയും നീണ്ടു പോകുന്നു. വിവാഹമോചനക്കേസുകൾ ഉയർത്തുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളാണ് മറ്റൊരു കാര്യം. തീരുമാനങ്ങൾ എങ്ങുമെത്താത്ത കേസ് നീണ്ടു പോകുന്നതിനിടയിൽ ചോർന്നു പോകുന്ന ജീവിതങ്ങൾ... ജോലി നഷ്ടപ്പെടൽ, പുതിയ ജോലി, പുതിയ ജീവിതം എന്നിവ തടസ്സപ്പെടുന്നത്, പങ്കാളിയ്ക്ക് കുട്ടികളെ കാണാനുള്ള അവസരം നിഷേധിക്കൽ എന്നിങ്ങനെ പ്രശ്നങ്ങൾ വേറെയും.

വിവാഹമോചനക്കേസുകളിലെ ഇത്തരം സങ്കീർണ്ണതകൾക്ക് പരിഹാരവും ആശ്വാസവും കണ്ടെത്തുകയാണ് കൊച്ചിയിലെ അഭിഭാഷകയായ അഡ്വ. ലൈല സഫറും ഡൽഹി സ്വദേശിയായ അഡ്വ. റൂഹി കോഹ്‍ലിയും.

വിവാഹമോചനക്കേസിന് തയ്യാറെടുക്കുന്നവർക്കും വിവാഹമോചനക്കേസിന്‍റെ സങ്കീർണ്ണതകളിൽപ്പെട്ട് രക്ഷ കാണാതെ വിഷമിക്കുന്ന രക്ഷിതാക്കൾക്കുമായി ഒരു കൈ സഹായമെന്ന നിലയിൽ എ ബെറ്റർ ഫ്യൂച്ചർ - എ കംപാഷനേറ്റ് ലോ ഫേം എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇരുവരും. പേര് സൂചിപ്പിക്കും പോലെ വിവാഹമോചിതരാകുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ആശ്വാസവും തണലും പകർന്ന് പുതിയൊരു ജീവിത ലക്ഷ്യത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയെന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. ഇങ്ങനെയൊരു പ്രസ്ഥാനം ഒരു പക്ഷേ ഇന്ത്യയിലിത് ആദ്യമായിട്ടായിരിക്കാം. വിവാഹ ബന്ധം തകർന്നതു കൊണ്ട് ജീവിതം അടഞ്ഞ അധ്യായമായി മാറുന്നില്ല. ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ട മനോഹരമായ യാത്ര കൂടിയാണീ ജീവിതം എന്ന് ഓർമ്മിപ്പിക്കുകയാണ് ഇവർ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...