ഡിസംബർ 2020 ൽ ഗൃഹശോഭയിൽ എഴുതിയ ആനന്ദത്തിൽ ഞാൻ വിവാഹ മുക്ത ജീവിതം നയിക്കുന്ന, നയിക്കാന്‍ ആഗ്രഹിക്കുന്നവരെക്കുറിച്ച് എഴുതിയിരുന്നു. വിവാഹം ഒരു പാട്രിയാർക്കൽ വ്യവസ്ഥാപിത ഉപകരണമാണെന്നു അതിൽ ഞാൻ പരാമർശിച്ചിരുന്നു. ഈ കഴിഞ്ഞ മാസം വിസ്മയയുടെ ആത്മഹത്യ തുറന്നു കാട്ടിയത് അത്തരം ഒരു യാഥാർത്ഥ്യമാണ്. സ്ത്രീധനം എന്ന വൈവാഹിക വിപത്തിനെക്കുറിച്ച്...

1988 ൽ കാൺപൂരിൽ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്‌തു. സ്ത്രീധനം നൽകി തങ്ങളെ വിവാഹം കഴിപ്പിച്ചയക്കാൻ തങ്ങളുടെ മാതാപിതാക്കൾക്ക് ആവില്ല എന്ന തിരിച്ചറിവിൽ മനം നൊന്താണ് അവർ ആത്മഹത്യ ചെയ്‌തത്. സ്ത്രീധനം നൽകാനില്ലാതത്തിനാൽ വിവാഹം കഴിയില്ലെന്നോർത്തു, കൊടുത്ത സ്ത്രീധനം പോരാ എന്ന് പറഞ്ഞു ഭർതൃവീട്ടിലെ പീഡനം സഹിക്കാൻ വയ്യാതെ ജീവത്യാഗം ചെയ്യുന്ന സ്ത്രീകളുടെ നിര തുടങ്ങുന്നത് 1988 ൽ ഒന്നുമല്ല.

കഴിഞ്ഞ മൂന്ന് ദശാബ്ദത്തിന്‍റെ കണക്കെടുത്താൽ അനവധി സ്ത്രീധന പീഡന മരണങ്ങൾ ഇന്ത്യയിൽ നടന്നതായി കാണാം. ഇതിനേക്കാൾ ഒക്കെ എത്രയോ മടങ്ങധികമാണ് സ്ത്രീധനത്തിന്‍റെ പേരിൽ ചൂഷണം ചെയ്യപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടുന്നവരിൽ നിന്ന് തന്നെ ദുരനുഭവങ്ങളിലൂടെ ദിവസവും കടന്നു പോവേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം. അർച്ചന, ധന്യ, പ്രിയങ്ക, ശാരി, ഉത്ര ഇപ്പോൾ വിസ്മയ. സ്ത്രീധന പീഡനത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സമ്പൂർണ്ണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ മാത്രം പൊലിഞ്ഞ ജീവനുകളാണിവ.

“സ്ത്രീ തന്നെ ആണ് ധനം. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്.” എന്ന് എത്ര തവണ കേട്ടാലും പുരുഷൻ- വ്യക്‌തി- കുടുംബം- ജാതി- മതം- സമൂഹം സ്ത്രീധനത്തിന് ചൂട്ടുപിടിക്കും.

 

anandam 1 aug

കന്യാദാനം

വേദ കാലഘട്ടത്തിലെ പുരാതന വിവാഹ ചടങ്ങുകൾ കന്യാദാനമായി ബന്ധപ്പെട്ടിരിക്കുന്നു. മണവാളന് ഒരു ദക്ഷിണ നൽകപ്പെടുന്നതു വരെ കന്യാദാനത്തിന്‍റെ പുണ്യകർമ്മം പൂർത്തിയാകില്ലെന്ന് ധർമ്മശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നു. അതിനാൽ, വധുവിനെ മണവാളന് വിട്ടുകൊടുക്കുമ്പോൾ അയാൾക്ക് വരദക്ഷിണയായി പണമോ പൊരുളോ നൽകണം. അങ്ങനെ കന്യാദാനം വരദക്ഷിണയുമായി ബന്ധപ്പെട്ടു. അതായത് വധുവിന്‍റെ മാതാപിതാക്കളോ രക്ഷിതാവോ മണവാളന് നൽകുന്ന പണമോ സമ്മാനങ്ങളോ. വരദക്ഷിണ വാത്സല്യത്തോടെയാണ് വാഗ്ദാനം ചെയ്തത്. നിർബന്ധിത പരാമർശങ്ങളൊന്നുമില്ലാതെ സ്വമേധയാ ഉള്ള ഒരു ശീലമായിരുന്നു അത്. കാലക്രമേണ, സ്ത്രീധനത്തിലെ സ്വമേധയാ ഉള്ള ഘടകം അപ്രത്യക്ഷമാവുകയും നിർബന്ധിത ഘടകം കടന്നു കയറുകയും ചെയ്‌തു. ഇത് വിവാഹച്ചടങ്ങിൽ മാത്രമല്ല, വിവാഹാനന്തര ബന്ധത്തിലും ആഴത്തിലുള്ള വേരുകൾ രൂപപ്പെട്ടിട്ടുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീധനം ഒരു സാമൂഹിക അന്യായമായി തുടരുന്നു. “വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെടുന്ന ഏതൊരു ചെറുപ്പക്കാരനും തന്‍റെ വിദ്യാഭ്യാസത്തെയും രാജ്യത്തെയും അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്നു എന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെടുകയുണ്ടായി. വിദ്യാസമ്പന്നരെന്നോ നിരക്ഷരരെന്നോ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ജാതി മത ഉച്ചനീചത്വങ്ങൾ എന്നോ നോക്കാതെ ഈ സമ്പ്രദായം നിലനിന്ന് പോരുന്നു എന്നത് ലജ്ജാവഹം തന്നെയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...