കേവലം രണ്ടുമിനിറ്റ് ഊഴം കാത്ത് സിഗ്നലിൽ കിടക്കുമ്പോഴും ഹോൺ അടിച്ച് അക്ഷമ കാട്ടുന്നവർ. ഹോൺ വിളി ഇങ്ങനെ തുടർന്നാൽ റെഡ് സിഗ്നൽ പച്ചയാവും എന്ന മട്ടിലാണ് ഹോണടി. പക്ഷേ ഹോണടിക്കുന്ന മുറയ്ക്ക് ചുവപ്പ് സിഗ്നൽ വീണ്ടും ചുവപ്പായാലോ?

കുറച്ചുനാൾ മുമ്പ് മുംബൈ പോലീസിന്‍റെ ഒരു വീഡിയോ പുറത്തിറങ്ങി. ഡെസിമൽ മീറ്റർ സിഗ്നലിനോട് കണക്ട് ചെയ്താണ് ഈ പണിഷിംഗ് സിഗ്നൽ ഉണ്ടാക്കിയത്. റെഡ് സിഗ്നലിൽ കൂടുതൽ കാത്തുനിൽക്കാൻ ക്ഷമയുണ്ടെങ്കിൽ ഹോണടിച്ചോളൂ എന്നാണ് മുംബൈ പോലീസിന്‍റെ നിലപാട്. കൂടുതൽ ഹോണടിക്കൂ… കൂടുതൽ കാത്ത് നിൽക്കൂ…!

ഈ വീഡിയോ ട്രാഫിക് ബോധവൽക്കരണത്തിനായി ഉണ്ടാക്കിയതാകാം. എങ്കിലും പൊതുനിരത്തുകളിലെ നമ്മുടെ ശീലങ്ങളും സംസ്ക്കാരങ്ങളും എങ്ങനെയൊക്കെയാണെന്ന് ചിന്തിക്കാൻ ഈ വീഡിയോ പ്രേരിപ്പിക്കുന്നുണ്ട്. കേരളത്തിലെ നിരത്തുകളിലായി 69 ലക്ഷത്തോളം പുരുഷന്മാരും 16 ലക്ഷത്തോളം സ്ത്രീകളും വാഹനമോടിക്കുന്നുണ്ട് എന്നാണ് കണക്ക്. എന്തായാലും നിരത്തുകളിൽ അപകടങ്ങളും റാഷ് ഡ്രൈവിംഗും സെൻസില്ലാത്ത റോഡ് ക്രോസിംഗും ചീത്തവിളികളും വാഹനങ്ങൾ വർദ്ധിക്കുന്നതോടെ കൂടി വരുന്നതല്ലാതെ കുറയുന്നില്ല.

എന്താണ് മലയാളികളുടെ റോഡ് സെൻസ്! അതേക്കുറിച്ച്, പലർക്കും പറയാൻ നിരവധി കാര്യങ്ങളുണ്ട്.

രാവിലെ ജോലിക്കു പോകുമ്പോഴും വൈകിട്ട് മടങ്ങുമ്പോഴും ബസിന്‍റെ മുൻ സീറ്റിലിരിക്കുമ്പോൾ ആകെ ടെൻഷനാണ് രഞ്‌ജിനിയ്ക്ക്. റാഷ് ഡ്രൈവിംഗിനൊപ്പം, ബസിലെ തിരക്ക്, നിരത്തുകളിലൂടെ എതിരെയും അരികിലുടെയും പോകുന്ന വാഹനങ്ങളുടെ അശ്രദ്ധ. അയ്യോ! എന്ന് പലവട്ടം കരഞ്ഞുപോകുന്നത്ര ഭയാനകമാണ് നിരത്തിലെ കാഴ്ചകൾ. ഇതൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ച് ഉറങ്ങുന്നവരെ നോക്കി... എത്ര ഭാഗ്യവാന്മാർ എന്നു ദിവസവും അസൂയപ്പെടുക മാത്രമേ തരമുള്ളൂ...

“യാത്രകൾ അത് ഏത് മാർഗമായാലും വളരെ ഇഷ്ടമായിരുന്നു എനിക്ക്. പക്ഷേ കൊച്ചിനഗരത്തിലെ ബസിലെ തുടർച്ചയായ യാത്ര എന്നെ ഇപ്പോൾ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഓവർടേക്കിംഗും ഓവർ സ്പീഡും ഡ്രൈവർമാർ തമ്മിലുള്ള മത്സരയോട്ടവും ഹോണടിയും എല്ലാം കൂടി യുദ്ധസമാനമായ അന്തരീക്ഷമാണ്. അങ്ങനെ യാത്ര ചെയ്യുമ്പോൾ വല്ലാത്തൊരു ടെൻഷനാണ്. ബസ്സിറങ്ങി നടക്കുമ്പോൾ ഹാ... സ്വർഗം എന്നു തോന്നിപ്പോകുന്നതിൽ മാത്രമാണ് ബസുകാരുടെ മത്സരയോട്ടത്തിന്‍റെ നല്ല ഇംപാക്ട്!

ഏതു നിരത്തിലും ഡ്രൈവിംഗ് ഏറെ ആസ്വദിക്കുന്നയാളാണ് ചേറ്റുവ സ്വദേശി വിനേഷ്. രാത്രി ഡ്രൈവിംഗ് പണ്ട് ആസ്വദിച്ചതുപോലെ ഇപ്പോൾ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന വലിയ പരിഭവമുണ്ട് വിനേഷിന്. വലിയ സങ്കേതിക സൗകര്യങ്ങൾ ഉള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ എന്തെല്ലാം തരം ലൈറ്റിംഗ് മോഡിഫിക്കേഷനാണ് വന്നിരിക്കുന്നത്. സാദാ വാഹനം ഓടിക്കുന്നവർക്ക് കണ്ണുകാണാൻ പറ്റാത്തരീതിയിൽ ക്യാമറ ഫ്ളാഷ് പോലെയാണ് വമ്പന്മാർ ലൈറ്റ് ഇട്ടുപറപ്പിക്കുന്നത്. റോഡ് നിന്‍റെ സ്വകാര്യസ്വത്താണോ എന്ന് വ്യംഗേന ചോദിക്കുന്ന പരസ്യം ഓർമ്മ വരുന്നില്ലേ. അംബേദ്കർ റോഡിൽ റോംഗായി വണ്ടി പാർക്ക് ചെയ്ത ആളോട് അംബേദ്കർ നിങ്ങളുടെ അച്ഛനായിരിക്കുമല്ലേ എന്ന് പുഞ്ചിരിയോടെ ചോദിക്കുന്ന പോലീസ് ഓഫീസർ. അതുപോലൊരു ചീത്തവിളി ആത്മഗതമാക്കി ദേഷ്യം അടക്കുകയാണ് പലരും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...