സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ആ നിലയ്‌ക്ക് സ്‌ത്രീകളും പെൺകുട്ടികളും സ്വന്തം സുരക്ഷിതത്വത്തിനായി അത്യാവശ്യം ചില അഭ്യാസമുറകൾ പഠിച്ചിരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഒപ്പം സാഹചര്യത്തിനനുസരിച്ച് ബുദ്ധിപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള മനസാന്നിദ്ധ്യവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം. സ്വയരക്ഷയ്‌ക്കായി സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും എന്തെല്ലാമാണ് ചെയ്യാനാവുക മാർഷ്യൽ ആർട്ട്-കരാട്ടെ ട്രെയിനർ അന്‍റോ സ്റ്റീഫന്‍ നൽകുന്ന ചില നിർദ്ദേശങ്ങളിതാ...

വിപരീതമായ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാൻ എന്താണ് ചെയ്യേണ്ടത്

ഏത് സ്‌ഥലത്തായാലും സ്‌ത്രീകൾ ജാഗരൂകരായിരിക്കേണ്ടത് പ്രധാനമാണ്. ചുറ്റും ആരൊക്കെയാണുള്ളതെന്ന് മനസ്സിലാക്കണം. ചുറ്റും നടക്കുന്ന ആക്‌റ്റിവിറ്റീസുകൾ മനസ്സിലാക്കുക വഴി ഉണ്ടാകാൻ സാധ്യതയുള്ള അപകടത്തിൽ നിന്നും രക്ഷപ്പെടാനാവും.

ആരെങ്കിലും ആക്രമിക്കാൻ മുതിരുന്ന പക്ഷം സ്വയരക്ഷയ്‌ക്കായി എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുക. സമയമൊട്ടും നഷ്‌ടപ്പെടുത്താതെ ബുദ്ധിപൂർവ്വം എതിരാളിയെ നേരിടാം. എതിരാളിയുടെ കഴുത്ത്, കവിൾ, മൂക്ക്, കണ്ണുകൾ, നാഭി തുടങ്ങിയ നിർണായകമായ ശരീര ഭാഗങ്ങളിൽ ശക്‌തിയായി ഇടിക്കാം.

എതിരാളിക്ക് ഈ സാഹചര്യത്തിൽ നിന്നും പുറത്ത് കടക്കാൻ 10 മുതൽ 15 സെക്കന്‍റ് സമയം വേണ്ടി വരും. അപ്പോഴേക്കും നിങ്ങൾക്ക് അവിടെ നിന്നും ഓടി രക്ഷപ്പെടുകയോ ഒച്ച വയ്‌ക്കുകയോ ചെയ്യാം.

ഏത് ദിശയിലേക്കാണ് ഓടേണ്ടത്

ഓടുന്നതിനു മുമ്പായി ഏത് ദിശയിൽ നിന്നാണ് സഹായം ലഭിക്കാൻ സാധ്യതയെന്ന് മനസ്സിലാക്കുക. മാർക്കറ്റ്, ബസ് സ്‌റ്റോപ്പ്, മെട്രോ സ്‌റ്റേഷൻ, ആശുപത്രി, പോലീസ് സ്‌റ്റേഷൻ തുടങ്ങിയവയുള്ള ദിശയിലേക്ക് ഓടാം. ഇത്തരമിടങ്ങളിൽ നിന്നും എളുപ്പം സഹായം ലഭിക്കാം.

പെട്ടെന്നൊരു ആക്രമണമുണ്ടായാൽ എന്ത് ചെയ്യാം

ഏതെങ്കിലും ആക്രമണത്തിന് ഇരയായാലോ പ്രശ്നത്തിലകപ്പെട്ടാലോ സഹായത്തിനായി നിലവിളിക്കുക. കയ്യിലുള്ള താക്കോൽ, ബോഡി സ്‌പ്രേ തുടങ്ങിയവ ചെറിയ ആയുധങ്ങളാക്കി എതിരാളിയെ ആക്രമിക്കാൻ ഉപയോഗിക്കാം.

കണ്ണുകളിൽ സ്‌പ്രേ ചെയ്യാം. പ്രതികൂലമായ പരിതസ്‌ഥിതിയിൽ പെൺകുട്ടികൾ ഓടി രക്ഷപ്പെടാനാണ് ആദ്യം ശ്രമിക്കേണ്ടത്. ജൂഡോ, കരാട്ടേ, മാർഷ്യൽ ആർട്ട് തുടങ്ങിയവയിൽ നേരത്തെ തന്നെ പരിശീലനം സിദ്ധിച്ചിട്ടുള്ളവരാണെങ്കിലും അവസരം കിട്ടിയാൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുക. അതിനുള്ള സാഹചര്യമില്ലെങ്കിൽ മാത്രമേ എതിരാളിയെ ചെറുത്തു തോൽപിക്കാൻ ശ്രമിക്കേണ്ടതുള്ളൂ.

കയ്യിൽ സ്‌മാർട്ട് ഫോണുണ്ടെങ്കിൽ അതും കൂടി പ്രയോജനപ്പെടുത്താം. സ്വന്തം മൊബൈൽ ഫോണിൽ ഡിസേഫ് എന്ന പേരുള്ള സോഫ്‌റ്റ്‌വെയർ അപ്‌ലോഡ് ചെയ്യാം. ഈ സോഫ്‌റ്റ് വെയർ സൗജന്യമാണ്. ഇത് അപ്‌ലോഡ് ചെയ്യുക വഴി റെഡ് ബട്ടൻ വരും. അതിൽ പരിചയക്കാരായ അഞ്ച് പേരുടെ നമ്പർ സേവ് ചെയ്യാം. എന്തെങ്കിലും അപകടത്തിലാവുകയോ ആരുടെയെങ്കിലും സഹായം വേണ്ടി വരികയോ ചെയ്‌താൽ ഈ ബട്ടൻ ഉടൻ അമർത്താം. ഈ ബട്ടൻ അമർത്തിയാലുടൻ നിങ്ങളുടെ സന്ദേശം അയയ്‌ക്കപ്പെടും. ഗൂഗിൾ മാപ്പിൽ വരുന്ന ലിങ്കിൽ അപകടത്തിലായ വ്യക്‌തി എവിടെയാണെന്നും ലൊക്കേഷൻ ഏതെന്നും മനസ്സിലാക്കാനാവും. ഒപ്പം കോൾ സ്വയം പോവുകയും ചെയ്യും. അതുവഴി ആ അഞ്ച് വ്യക്‌തികൾക്കും അപകടത്തിൽപെട്ട വ്യക്‌തി ഈ സമയം എവിടെയാണെന്നും സഹായം ആവശ്യമാണെന്നും മനസ്സിലാവും. എല്ലാ പെൺകുട്ടികളും സ്വന്തം മൊബൈലിൽ ഈ സോഫ്‌റ്റ് വെയർ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...