കഴിഞ്ഞ വർഷം കേരളത്തിൽ കോവിഡ് രോഗികൾ ഏറ്റവും കൂടുതൽ ഉണ്ടായത് ഒക്ടോബറിൽ ആയിരുന്നു. 2020 ആഗസ്റ്റ് മാസത്തെക്കാൾ 6 മടങ്ങായിരുന്നു ഒക്ടോബർ സംഖ്യ. ഈ ഓണക്കാലത്തു നാം സൂക്ഷിച്ചില്ലെങ്കിൽ അതിലും കൂടുതൽ വ്യാപന സാധ്യത കാണുന്നുണ്ട്. കാരണം, ഇപ്പോൾ തന്നെ കേരളത്തിൽ വ്യാപനം സജീവമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം ഉണ്ടായിരുന്നതിനെക്കാൾ (1569) പന്ത്രണ്ട് ഇരട്ടിയാണ് ഇപ്പോഴത്തെ രോഗികളുടെ എണ്ണം (20,000). പഴയ വൈറസിനെ അപേക്ഷിച്ച് കൂടുതൽ ശക്തിയോടെ മനുഷ്യ കോശങ്ങളെ ബാധിക്കാൻ കഴിവ് സിദ്ധിച്ചിട്ടുള്ളതാണ് ഡെൽറ്റാ വേരിയന്‍റ്. അത് അതിവേഗം പടർന്നു പിടിക്കുന്നതും കൂടുതൽ പേരിലേക്ക് പരത്തുകയും ചെയ്യുന്നതാണ്.

അതിവേഗ വ്യാപനം

വീടുകളിൽ ആണ് വ്യാപനം കൂടുതൽ ഉണ്ടാവുക. അതിനാൽ ഓണക്കാലം ആണെങ്കിലും ഈ വർഷം കുടുംബ സംഗമങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യം ആണ്. ഓരോരുത്തരിലേക്കും "സോഷ്യൽ ബബിൾ" എത്തുന്നത് ചുരുക്കിയാൽ വൈറസ്‌ വ്യാപനം കുറയ്ക്കാം. സോഷ്യൽ ബബിൾ എന്നു വച്ചാൽ നാം നിത്യേന കാണുന്ന വ്യക്തികൾ എന്നർത്ഥം. കുടുംബ സംഗമങ്ങളിൽ അനേകം ബബിളുകൾ ഒന്നിക്കുമ്പോൾ, വ്യാപനം അതിവേഗം നടക്കുന്നു.. അടുത്ത ഓണത്തിന് നാം ഇതിനക്കാൾ ഏറെ സുരക്ഷിത അവസ്ഥയിൽ ആയിരിക്കും എന്ന് ഉറപ്പാണ്. കാരണം വാക്‌സിനേഷൻ എല്ലാവരിലേക്കും എത്തിയിരിക്കും, തന്മൂലം വൈറസ്‌ ബാധ ഉണ്ടായാൽ പോലും കെടുതികൾ കുറഞ്ഞിരിക്കും

വാക്‌സിനേഷൻ എടുത്തവരിൽ ചിലരിൽ നേരിയ വൈറസ്‌ ബാധ ഉണ്ടാവുന്നതായി കാണുന്നു. ഇതിന് break through infection എന്നാണ്പറയുക. എന്നാൽ മിക്കവരിലും ലക്ഷണങ്ങൾ കുറവാണ്.

"വാക്‌സിനേഷൻ എടുത്തിട്ടുണ്ട്. ഇനി എന്തു വരാൻ?" എന്ന തെറ്റായ ചിന്തയിൽ നിന്ന് ഉടലെടുക്കുന്ന ശ്രദ്ധക്കുറവ്, ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ്‌ പടരാൻ കാരണമാവുന്നുണ്ട്. വാക്‌സിനേഷൻ എടുത്തിട്ടുള്ള ബഹു ഭൂരിപക്ഷം കോവിഡിൽ നിന്ന് സുരക്ഷിതരാണന്നിരിക്കെ, ഇവരിൽ പിൽക്കാലത്തു കോവിഡ് വരാനിടയായാൽ അപൂർവമായെങ്കിലും ചിലരിൽ ഗുരുതരം ആവുന്നുണ്ട്. പ്രായധിക്യം, പ്രമേഹം എന്നിവ ഉള്ളവർക്ക് പ്രത്യേകിച്ചും.

ഈ വസ്തുത ജനങ്ങൾ അറിഞ്ഞിരിക്കണം

വീടുകളിൽ മാസ്ക് ധരിക്കുന്നത് കുറവായതിനാൽ, പുറത്ത് പോയി വരുന്നവരിൽ കൂടി വൈറസ്‌ എത്തുന്നതായും ഒരുമിച്ചിരുന്ന് സസാരിക്കുമ്പോഴും മറ്റും വാക്‌സിനേഷൻ എടുക്കാതെ വീട്ടിൽ ഇരിക്കുന്നവരിലേക്ക് വൈറസ്‌ പടരുന്നതായും കാണുന്നു. അതിനാൽ വാക്‌സിനേഷൻ എടുത്തവരും വളരെ മുൻകരുതൽ എടുക്കേണ്ടതുണ്ട്.

ഏറ്റവും പ്രധാന കാര്യം രോഗം ഗുരുതരം ആകുന്നതും മരണം തടയുന്നതിൽ 90% ൽ അധികം ഫലപ്രാപ്‌തി എല്ലാ വാക്സിനുകൾക്കും ഉണ്ട് എന്നുള്ളതാണ്. കേരളത്തിൽ ദിവസവും ഇരുപതിനായിരത്തോളം കോവിഡ് രോഗികൾ ഉണ്ടാവുന്നു.. ആശുപത്രികളിൽ തിരക്ക് കൂടുന്നുണ്ട്. എന്തായാലും ആശുപത്രികൾ നിറഞ്ഞു കവിയാതെ നോക്കണം. ഇപ്പോൾ സ്വയം നിയന്ത്രിച്ചാൽ ഓണത്തിന് ശേഷം കാര്യങ്ങൾ വഷളാകാതെ ഇരിക്കും.

ഇനി ഒരിക്കലും ലോക്ക് ഡൗൺ ഉണ്ടാവരുത്

ആരോഗ്യ മേഖല തകരുമോ എന്ന ആശങ്ക ഉണ്ടാകുമ്പോൾ ചെയ്യുന്ന അടിയന്തിര നടപടിയാണ് ലോക്ക് ഡൗൺ. എല്ലാം തുറന്ന് ഉപജീവനം നടക്കുക തന്നെയാണ് വേണ്ടത്. തിരക്ക് ഒഴിവാക്കാൻ പരമാവധി സമയം തുറന്നു വയ്ക്കാൻ നടപടി ഉണ്ടാവണം. ഒരേ സമയത്തുള്ള തിരക്ക് പരമാവധി കുറയ്ക്കാം. ജനങ്ങൾക്ക് തിരക്ക് കുറഞ്ഞ സമയത്തു കടയിൽ വന്നു പോകുകയുമാവാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...