ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ലാസ്റ്റ് ഇംപ്രഷൻ. മലയാളത്തിൽ ഇങ്ങനെയും പറയും. പുത്തനച്ചി പുരപ്പുറം തൂക്കും. രണ്ടും ഒരേയൊരു കാര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വയം നല്ലത് പറയിക്കുക. അതിനുള്ള കാര്യങ്ങൾ തുടക്കത്തിലേ ചെയ്യുക. അത് ഓഫീസിലായാലും വീട്ടിലായാലും...

നല്ല പെരുമാറ്റവും നല്ല ശീലങ്ങളും എവിടെയായാലും മാനിക്കപ്പെടും. അത് നിങ്ങളുടെ ജീവിതം കൂടുതൽ എളുപ്പവും മനോഹരവുമാക്കും. പ്ലീസ്, സോറി, ഹലോ തുടങ്ങിയ ഔപചാരിക വാക്കുകൾ ഉപയോഗിക്കുന്നതിലുപരി, പലതുമുണ്ട് ഒരു ഓഫീസിൽ ഒരാളുടെ വ്യക്‌തിത്വം തിളങ്ങാൻ. സഹപ്രവർത്തകരോട് വിനയത്തോടും ലാളിത്യത്തോടും കൂടി സംസാരിക്കുന്നതാണ് ഇതിൽ പ്രധാനം. മേലധികാരിക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയാകാൻ ഉള്ള വഴികൾ കരിയർ കൗൺസലർ ഡോ. സഞ്‌ജീവ് കുമാർ ആചാര്യയിൽ നിന്ന് കേൾക്കാം.

മറക്കാതെ, ഓഫീസ് സമയം

പുതിയ ഓഫീസിൽ ജോയിൻ ചെയ്ത സമയമാണെങ്കിൽ കൃത്യനിഷ്ഠ പാലിക്കാൻ ഒട്ടും മടിപാടില്ല. രാവിലെ കൃത്യസമയത്തെത്താം. എന്നാൽ വൈകിട്ട് ആ കൃത്യതയ്ക്കു പകരം അൽപം വൈകി ഇറങ്ങാം. പുതിയ സ്റ്റാഫിന്‍റെ ശീലങ്ങൾ ബോസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടാവുമെന്നുറപ്പ്. ഓഫീസ് ജോലിയിൽ ഒരു വ്യക്‌തിയ്ക്ക് എത്രത്തോളം താൽപര്യമുണ്ടെന്ന് മനസ്സിലാക്കാനുള്ള ഒരു മാർഗ്ഗമാണിത്. ഓഫീസിൽ വൈകിയെത്തുന്നത് ഓഫീസ് ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. ഒരു വ്യക്‌തിയെക്കുറിച്ചുള്ള ആദ്യത്തെ ഇംപ്രഷൻ അയാളുടെ സമയ പാലനത്തിൽ നിന്ന് തുടങ്ങുന്നു.

അസഹ്യമെന്ന് പറയിപ്പിക്കാതെ

ചെരിപ്പും ഷൂസും ഒക്കെ എല്ലാവരും ധരിക്കും. പക്ഷേ ചിലർ അത് ധരിച്ചിട്ടുണ്ടെന്ന് പെട്ടെന്നറിയിക്കും. ഷൂ, ചെരിപ്പ് ഇവ ഉരച്ചും ശബ്ദമുണ്ടാക്കിയും നടക്കുന്നത് നല്ല ശീലമല്ല. പലർക്കും അത്തരം സ്വരം കേൾക്കുന്നത് അസഹ്യമായിത്തോന്നും. പേന, പെൻസിൽ, കസേര ഇവകൊണ്ട് ശബ്ദമുണ്ടാക്കുക, പാട്ടുപാടുക, ഉറക്കെ സംസാരിക്കുക, ച്യൂയിംഗം ചവയ്ക്കുക തുടങ്ങിയ ശീലങ്ങൾ സ്വയം ഉണ്ടോയെന്ന് ഇടയ്ക്ക് പരിശോധിക്കാം.

സന്ദർശകരാവാം പക്ഷേ

ഓഫീസിൽ ജോലി ചെയ്യുന്ന വേളയിൽ സന്ദർശകർ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ സംഗതി വ്യക്‌തിപരമാണെങ്കിൽ അൽപം ശ്രദ്ധിച്ചേ പറ്റൂ. ഒരു സ്ഥലത്ത് ജോലിയിൽ പ്രവേശിച്ച ഉടൻ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ വരവ് കഴിവതും ഒഴിവാക്കുക. അനിവാര്യമാണെങ്കിൽ അവരോട് റിസ്പഷനിൽ കാത്തിരിക്കാൻ പറയാം. സ്വന്തം ഇരിപ്പിടത്തിനടുത്തേക്ക് വിളിക്കരുത്. നിങ്ങൾക്കിടയിലുള്ള സംസാരം മറ്റുള്ളവർക്ക് അരോചകമാവാം.

ടീം വർക്കിലൂടെ കയ്യിലെടുക്കൂ

സ്വന്തം കരിയറിന് തിളക്കം കൂട്ടണമെങ്കിൽ ടീം വർക്കിന്‍റെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം പ്രോജക്‌ടിലായാലും ജോലിയായാലും സഹപ്രവർത്തകരുടെ അഭിപ്രായം മാനിക്കുകയും സഹകരണം തേടുകയുമാവാം. തുടക്കത്തിൽ തന്നെ പരസ്പരവിശ്വാസം നേടാനും ബന്ധം കൂടുതൽ ഊഷ്മളമാകാനും ഇത് സഹായിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങളും അവർ ജോലി ചെയ്യുന്ന രീതിയും അതേപടി പകർത്തണമെന്നല്ല, പക്ഷേ അവർ എന്ത് എങ്ങനെ ചെയ്യുന്നു എന്നറിഞ്ഞിരിക്കേണ്ടത് ഓരോരുത്തരുടേയും ആവശ്യമാണ്. എത്ര പ്രയാസമുള്ള ജോലിയും ഡെഡ് ലൈൻ വച്ച് ചെയ്യാം.

ഓഫീസ് ഡസ്കിൽ മേക്കപ്പ് വേണ്ട

എപ്പോഴും സ്മാർട്ടായിരിക്കണം. പക്ഷേ ഓഫീസ് ജോലിക്കിടയിൽ കണ്ണാടി നോക്കുന്നതും പൗഡറിടുന്നതും തല ചീകുന്നതും സാരി പിൻ ചെയ്യുന്നതുമൊക്കെ അൽപം ബോറാണേ. ഓഫീസിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ സ്വന്തം ലുക്ക് സ്മാർട്ട് ആണെന്ന് ഉറപ്പിച്ചു വയ്ക്കുക. ഇനി നിർബന്ധമാണെങ്കിൽ ലഞ്ച് ബ്രേക്കിൽ അഞ്ചു മിനിറ്റ് വിനിയോഗിക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...