നിങ്ങൾ --------- ഇനോട് അഡിക്ടഡ് (പുകവലി, മദ്യപാനം, ഗെയിമിംഗ്...) ആണ് എന്ന് ആരെങ്കിലും പറയുമ്പോൾ "ഏയ്, ഞാൻ അത്ര അഡിക്ടഡ് ഒന്നുമല്ല!" എന്നാണോ നിങ്ങൾ മറുപടി പറയാറ്? എങ്കിൽ സൂക്ഷിക്കുക- നിങ്ങൾ അഡിക്ടഡ് ആണ്! അഡിക്ഷൻ, അതേതുമായിക്കൊള്ളട്ടെ, അതിനു അടിമപ്പെടുന്നയാ ൾ അത് ഒരിക്കലും തിരിച്ചറിയുകയോ സമ്മതിച്ചു തരുകയോ ഇല്ല.ഒരു ശാസ്ത്രീയ ചികിത്സയിലൂടെ കടന്നു പോകാത്തിടത്തോളം!
2k യുഗത്തിൽ യുവതലമുറയെ വിഴുങ്ങുന്ന ഏറ്റവും വലിയ അഡിക്ഷൻ ആണ് ഡിജിറ്റൽ ലോകം! മൊബൈൽ, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങി ആധുനിക കാലത്തു അറിഞ്ഞോ അറിയാതെയോ നമ്മുടെ നല്ല പങ്കു സമയവും കാർന്നു തിന്നുന്നത് ഡിജിറ്റൽ ലോകമാണ്. സൂക്ഷിച്ചില്ലെങ്കിൽ അത് നമ്മളെ മാനസികമായും ശാരീരികമായും സാരമായി ബാധിക്കും. അത് കൊണ്ട് തന്നെയാണ് ഡിജിറ്റൽ വെൽബീയിംഗിന്‍റെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിക്കുന്നതും!
എന്താണ് ഡിജിറ്റൽ വെൽബീയിംഗ്?
ഇന്‍റർനെറ്റിനും സാങ്കേതികവിദ്യയ്ക്കും നമ്മളെ എങ്ങനെ സ്വാധീനിക്കാൻ കഴിയും എന്നതിനെ കുറിച്ച് അഥവാ ആളുകളുടെ മാനസികവും ശാരീരികവും സാമൂഹികവും വൈകാരികവുമായ ആരോഗ്യത്തിൽ സാങ്കേതികവിദ്യകളുടെയും ഡിജിറ്റൽ സേവനങ്ങളുടെയും സ്വാധീനത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഡിജിറ്റൽ വെൽബീയിംഗ്.
യഥാർത്ഥത്തിൽ സാങ്കേതികവിദ്യയും ഇന്‍റർനെറ്റും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്നതിനുപകരം നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്താനും ലളിതമാക്കാനുമുള്ളതാണ്. പക്ഷെ എല്ലാ ഓൺലൈൻ അനുഭവങ്ങളും യുവാക്കൾക്ക് അനുകൂലമല്ല. ഇത് അവർക്ക് തങ്ങളെ കുറിച്ചും അവരുടെ സൗഹൃദങ്ങളെയും ബന്ധങ്ങളെയും കുറിച്ചും വിശാലമായ ലോകത്തെ അവർ എങ്ങനെ കാണുന്നു എന്നതിനെയും പ്രതികൂലമായി ബാധിക്കും.
മനുഷ്യർ സാങ്കേതികവിദ്യയുമായി ഇടപഴകുമ്പോൾ ആ അനുഭവം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ അളക്കാവുന്ന രീതിയിൽ പിന്തുണയ്ക്കണം എന്ന ആശയം വിവരിക്കാൻ ആരോഗ്യ വിദഗ്ധരും ഗവേഷകരും ഉപകരണ നിർമ്മാതാക്കളും ഉപയോഗിക്കുന്ന പദമാണ് ഡിജിറ്റൽ വെൽബിയിംഗ്. ആരോഗ്യകരമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ ഉപയോക്താവിനെ സജീവമായി സഹായിക്കുകയും ചെയ്യുന്ന തരത്തിൽ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്യുക എന്നതാണ് ഇതിന്‍റെ പരമമായ ലക്ഷ്യം.
പൈ മുതൽ ഇത് വരെ
2018 ഇൽ ആൻഡ്രോയിഡ് പൈ (9.0) പുറത്തിറങ്ങിയതോടെ പുതിയ സവിശേഷതകളും സാധ്യതകളും തുറന്ന് വന്നു. ഉപയോക്താക്കൾ അവരുടെ സാങ്കേതികവിദ്യയുമായി എങ്ങനെ ഇടപഴകുന്നുവെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ ടൂൾ പൈ വികസിപ്പിച്ചു. ആ ടൂൾ ആണ് ഗൂഗിളിന്‍റെ ഡിജിറ്റൽ വെൽബീയിംഗ്. ഡിജിറ്റൽ ആരോഗ്യത്തിന് പിന്നിലെ ഈ ആശയം ഉപയോക്താക്കളെ അവരുടെ ഡിജിറ്റൽ, യഥാർത്ഥ ലോകങ്ങൾക്കിടയിൽ മികച്ച ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.
ചുറ്റും ഒന്ന് നോക്കുക. നിങ്ങൾ തിരിയുന്നിടത്തെല്ലാം ഉപയോക്താക്കൾ അവരുടെ സ്‌ക്രീനുകളിൽ തല കുഴിച്ചിടുന്നു, തത്സമയം പരസ്പരം ഇടപഴകുന്നത് അപൂർവമാണ്. ഓഫീസിൽ പോലും ആളുകൾ മുഖാമുഖം സംസാരിക്കുന്നതിനുപകരം സന്ദേശമയയ്‌ക്കൽ അല്ലെങ്കിൽ ഇമെയിൽ വഴി ആശയവിനിമയം നടത്താൻ തിരഞ്ഞെടുക്കുന്നു. യാത്രയിലായിരിക്കുമ്പോൾ ഉൽപ്പാദനക്ഷമമാകുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന ഒരു അശ്രദ്ധയായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു.