സ്വന്തം ജന്മനാടായ ചക്ക്ദാഹയിൽ നിന്നും കോൽക്കോത്ത സ്റ്റേഡിയത്തിലെത്താൻ തിരക്കുപിടിച്ച ട്രെയിനിൽ രണ്ടര മൂന്ന് മണിക്കൂർ യാത്ര ചെയ്‌തിരുന്നവൾ, ചിലപ്പോൾ സീറ്റ് കിട്ടാതെ ഒരേ നില്പ് നിന്ന് അല്ലെങ്കിൽ ട്രെയിനിന്‍റെ വാതിക്കൽ നിന്നുകൊണ്ടാണ് ജുലൻ ഗോസ്വാമി പരിശീലനത്തിന് എത്തിയിരുന്നത്.

പശ്ചിമ ബംഗാളിലെ നദിയാ ജില്ലയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ 1982 നവംബർ 25 നായിരുന്നു ജുലന്‍റെ ജനനം. പിതാവ് നിശിത് ഗോസ്വാമി മാതാവ് ജർനാ ഗോസ്വാമി സഹോദരൻ കുനാൽ ഗോസ്വാമി എന്നിവരടങ്ങുന്നതാണ് ജുലന്‍റെ കുടുംബം.

ക്രിക്കറ്റിൽ കരിയർ ആരംഭിക്കും മുമ്പ് ജുലൻ ഒരു ഫുട്ബോൾ പ്രേമിയായിരുന്നു. 1992 ലെ ക്രിക്കറ്റ് ലോകകപ്പ് ടിവിയിൽ കണ്ടതോടു കൂടിയാണ് ജുലന് ക്രിക്കറ്റിനോട് താൽപര്യം തോന്നി തുടങ്ങിയത്. അതിനുശേഷം 1997 ൽ കോൽക്കോത്ത ഈഡൻ ഗാർഡനിൽ വച്ച് നടന്ന വനിത ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനൽ മത്സരത്തിൽ ജുലൻ ബോൾ ഗേളായിരുന്നുവെന്നത് ഏറെ കൗതുകമുണർത്തുന്നു. മത്സരത്തിൽ ആസ്ട്രേലിയൻ ടീം വിജയിച്ചത് കണ്ട് അവർ ക്രിക്കറ്റിനെ ഏറെ സ്നേഹിച്ച് തുടങ്ങി. ഇന്ത്യയ്ക്കു വേണ്ടി ലോകകപ്പ് നേടിക്കൊടുക്കണമെന്ന് അവർ അന്നുമുതൽ സ്വപ്നം കാണാൻ തുടങ്ങി.

അക്കാലത്ത് ചക്ക്ദാഹയിൽ ക്രിക്കറ്റ് കളിക്കാൻ സൗകര്യമുണ്ടായിരുന്നില്ല. അതിനാൽ ജുലന് രണ്ടര മൂന്ന് മണിക്കൂർ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കേണ്ടി വന്നു. കോച്ച് സപൻ സാധു കർക്കശക്കാരനായിരുന്നു. കൃത്യസമയത്ത് പരിശീലനത്തിനായി കളിക്കാർ മൈതാനത്ത് എത്താതെയിരുന്ന അവരെ അദ്ദേഹം പുറത്താക്കുമായിരുന്നു. ജുലന്‍റെ പൊക്കവും കൈ തിരിക്കുന്നതിലുള്ള കരവിരുതും കോച്ചിൽ മതിപ്പുളവാക്കിയിരുന്നു. ജുലനെ ഒരു ബൗളറാക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു.

അത്ര എളുപ്പമായിരുന്നില്ല സ്വപ്ന സാക്ഷാത്ക്കാരം

ചക്ക്ദാഹ എക്സ്പ്രസ്സിന് ജുലന്‍റെ സ്വപ്നങ്ങളെ ട്രാക്കിലെത്തിക്കാൻ അത്രയെളുപ്പമായിരുന്നില്ല. തന്‍റെ യാത്രകളെ ഓർത്തെടുത്തു കൊണ്ട് ജുലൻ പറയുന്നതിങ്ങനെ, “ചെറിയൊരു ഗ്രാമത്തിലെ മധ്യവർഗ്ഗ കുടുംബത്തിലെ പെൺകുട്ടിയുടെ യാത്ര ഏറെക്കുറെ നിശ്ചിതമാണ്. പക്ഷെ എന്നെ സംബന്ധിച്ച് ക്രിക്കറ്റർ ആകണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കേണ്ടതുണ്ടായിരുന്നു. ട്രെയിൻ യാത്രയ്ക്കിടയിൽ പലപ്പോഴും വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ശേഷം റിക്ഷ പിടിച്ച് സ്റ്റേഡിയത്തിൽ എത്തണം. ഒരു പെണ്ണായതിനാൽ എന്‍റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടാതെ വന്നാൽ പെൺകുട്ടികളെക്കുറിച്ചുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാട് ശരി വയ്ക്കുന്നതാകും. പെണ്ണ് വീട്ടുജോലി ചെയ്യേണ്ടവളാണെന്ന ധാരണയുണ്ടാകും. ഇതെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.”

വനിത ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പട്ടികയിൽ ജുലന്‍റെ സ്‌ഥാനം ഏറ്റവും മുകളിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളറായ ഒരു ഇന്ത്യാക്കാരി പട്ടികയിൽ ഏറ്റവും മുകളിൽ എത്തുന്നത് അഭിമാനകരമായ നേട്ടമാണ്.

2002 ലഖ്നൗവിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റായിരുന്നു ജുലന്‍റെ ആദ്യമാച്ച്. 2006- 07 സീസണിൽ മിതാലിക്കൊപ്പം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് സീരീസ് വിജയിച്ചതാണ് ജുലന്‍റെ ഏറ്റവും മികച്ച കളി. 2007 ൽ ഇന്ത്യയിൽ നടന്ന ആഫ്രോ- ഏഷ്യ ടൂർണമെന്‍റിൽ ഏഷ്യൻ ടീമിൽ സ്ഥാനം നേടിയ ജുലന് ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്ക്കാരം ലഭിച്ചു. 2008 ൽ മിതാലിയിൽ നിന്നും ക്യാപ്റ്റൻസി ഏറ്റെടുത്ത ജുലൻ 2011 വരെ ക്യാപ്റ്റനായി തുടർന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...