അർജുന അവാർഡ് ലഭിച്ച രാജ്യത്തെ മികച്ച താരങ്ങളുടെ പട്ടികയിൽ സ്മൃതി മന്ദാനയുടെ പേരും ഉൾപ്പെടുന്നു. തന്‍റെ ആരാധനാപാത്രമായ വിരാട് കോഹലിയുടെ 18-ാം നമ്പർ ജേഴ്സി ധരിച്ച് ക്രിക്കറ്റ് ഫീൽഡിൽ വളരെ സ്റ്റൈലിഷും സുന്ദരിയും മിടുക്കിയുമായ ബാറ്റ്സ് വുമൺ സ്മൃതി മന്ദാന മൈതാനത്ത് വരുമ്പോൾ എതിരാളിയുടെ സമ്മർദ്ദം കൂടുന്നു. സൗരവ് ഗാംഗുലിയുടേത് പോലെ ഇടംകൈ കൊണ്ട് ഓഫ് സൈഡിൽ കളിക്കുന്ന ശൈലിയാണ് സ്മൃതിയുടേത്. അതേസമയം യുവരാജ് സിംഗിനെ പോലെ ലെഗ് സൈഡിൽ മികച്ച ഷോട്ടുകളും ഗൗതം ഗംഭീറിനെ പോലെ സ്ട്രെയിറ്റ് ഡ്രൈവുകളും അവർ ചെയ്യുന്നുണ്ട്. ഓൺ സൈഡിലും ഓഫ് സൈഡിലും ഒരുപോലെ മിടുക്കോടെ കളിക്കാൻ കഴിവുള്ള താരങ്ങൾ ക്രിക്കറ്റ് താരങ്ങൾ ക്രിക്കറ്റ് രംഗത്ത് വളരെ കുറവാണ്.

കുട്ടിക്കാലം തൊട്ടെ...

കുട്ടിക്കാലത്ത് തന്‍റെ ജ്യേഷ്ഠൻ ശ്രാവൺ മന്ദാന ക്രിക്കറ്റ് കളിക്കുന്നത് കണ്ടതിനു ശേഷമാണ് സ്മൃതി 9 വയസ്സുള്ളപ്പോൾ ബാറ്റ് എടുത്തത്. അച്ഛൻ ശ്രീനിവാസ് മന്ദാനയും ജില്ലാതലത്തിൽ ക്രിക്കറ്റ് കളിക്കാരനായിരുന്നു. “അച്ഛനും ചേട്ടനും അവളെ ഏറെ പ്രോത്സാഹിപ്പിച്ചു. പിന്നെ സ്മൃതിയുടെ ബാറ്റിൽ ഫോറും സിക്സും അടിച്ചു തുടങ്ങി. പ്രാക്ടീസ് വളരെ മികച്ചതായിരുന്നു. വെറും 11 വയസ്സുള്ളപ്പോൾ അണ്ടർ 19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2013 ൽ ഗുജറാത്തിനെതിരായ ഏകദിന ഹോം മാച്ചിൽ 150 ൽ 224 റൺസ് നേടിയാണ് സ്മൃതി എല്ലാവരേയും ആകർഷിച്ചത്. അതോടെ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായി സ്മൃതി മന്ദാന പേരെടുത്തു. ഈ സെഞ്ച്വറി സ്മൃതിയെ ഒറ്റരാത്രി കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ താരമാക്കി. അതേ വർഷം തന്നെ ഇന്ത്യക്കായി ഏകദിനത്തിലും ടി20 യിലും അരങ്ങേറ്റം കുറിച്ച് മന്ദാന പിന്നീട് തിരിഞ്ഞു നോക്കിയില്ല. 2013 ആയിരുന്നു സ്മൃതിയുടെ കരിയറിലെ വഴിത്തിരിവ്.

അന്താരാഷ്ട്ര തലത്തിലും...

ഇന്ത്യയിൽ മാത്രമല്ല ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും തന്‍റെ മിന്നുന്ന കളിയിലൂടെ സ്മൃതി മന്ദാന ഏറെ പ്രശസ്തയാണ്. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ താരമാണ് സ്മൃതി. ബിഗ് ബാഷിൽ ബ്രിസ്മെൻ ഹീറ്റ് വിമൻസിന് വേണ്ടിയാണ് സ്മൃതി കളിക്കുന്നത്. തന്‍റെ മിന്നുന്ന പ്രകടനം ബിഗ് ബാഷ് ലീഗിലും അവർ പുറത്തെടുത്തു.

ഇംഗ്ലണ്ടിന്‍റെ ദി ഹൺഡ്രഡ് ക്രിക്കറ്റ് ലീഗിലും സ്മൃതിയുടെ ബാറ്റിന്‍റെ ശക്‌തി തിരിച്ചറിഞ്ഞു. സതേൺ ബ്രേവ്സിന് വേണ്ടി കളിക്കുമ്പോൾ സ്മൃതി വളരെ മികച്ച ഇന്നിംഗ്സ് കളിച്ചു. മത്സരത്തിന്‍റെ സാഹചര്യത്തിനനുസരിച്ച് തന്‍റെ കളിയെ മാറ്റിയെടുക്കുന്ന മിടുക്ക് സ്മൃതിയ്ക്കുണ്ട്. ആക്രമണോത്സുകമായി കളിക്കുമ്പോൾ നീണ്ട സിക്സറുകളും പ്രതിരോധത്തിൽ കളിക്കുമ്പോൾ ഫീൽഡർമാർക്കിടയിൽ മനോഹരമായ ബൗണ്ടറികളും പറത്തുന്നു. ക്രീസിൽ അവൾ വളരെ അപകടകാരിയായ ബാറ്റ്സ്മാനായി മാറുന്നു. സ്മൃതിയെ പുറത്താക്കാൻ ബൗളർക്ക് വളരെയധികം വിയർക്കേണ്ടിവരും.

നേട്ടങ്ങൾ...

ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാക്രിക്കറ്റ് താരമാണ് സ്മൃതി മന്ദാന. ആഭ്യന്തരക്രിക്കറ്റിൽ ഗുജറാത്തിനെതിരെ ഡബിൾ സെഞ്ച്വറി നേടിയതിന്‍റെ കരിഷ്മ സ്മൃതിക്കുണ്ടായിരുന്നു. ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റ് ക്രിക്കറ്റിലും ഈ വനിതാ ബാറ്റ്സ്മാൻ സെഞ്ച്വറി നേടി. പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്. 2017 ലെ വനിതാ ലോകകപ്പിൽ സ്മൃതി മികച്ച പ്രകടനം നടത്തി. 2 സെഞ്ച്വറികൾ നേടുകയും ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ വലിയ സംഭാവന നൽകുകയും ചെയ്തു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...