കേരളം പൊളിയാണ്. മറ്റൊരിടത്തും കാണാത്ത ഒരു സവിശേഷത ഈ കൊച്ചു നാട്ടിൽ കാണാം. കേരളത്തിലെ മൊത്തം 14 ജില്ലകളിൽ, ഒൻപത് ഇടങ്ങളിൽ വനിതാ കളക്ടർമാർക്കാണ് ഭരണചുമതല. മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ പോലും ഈ സാവിശേഷതയെ എടുത്തുകാട്ടാൻ തയ്യാറായത് വെറുതെയല്ല. കാരണം മറ്റെങ്ങും ഇങ്ങനെ ഒരു സ്ത്രീ പ്രതിനിധ്യം ചൂണ്ടിക്കാണിക്കാൻ കഴിയില്ല എന്തായാലും സംസ്ഥാനത്തെ മൊത്തം സ്ത്രീകൾക്ക് അഭിമാനം ഉയർത്തുകയും ധൈര്യം നൽകുകയും ചെയ്യുന്ന സംഗതി ആണിത്. നിരവധി പേർക്ക് പ്രചോദനം കൂടിയാണിത്.

നിയമസഭയിൽ ഇപ്പോഴും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇല്ലെങ്കിലും കേരളത്തിലെ ജില്ലാ ഭരണകൂടങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ് നയിക്കുന്നത് എന്നത് പ്രതീക്ഷ നൽകുന്നു.

സംസ്ഥാനത്തെ ഒമ്പത് വനിതാ കളക്ടർമാരിൽ അഞ്ചുപേർ കേരളീയരാണ് എന്നതും എടുത്തു പറയേണ്ടതാണ്. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ, കോട്ടയം കളക്ടർ പി.കെ. ജയശ്രീ, ഇടുക്കി കളക്ടർ ഷീബ ജോർജ്, തൃശൂർ കളക്ടർ ഹരിത വി. കുമാർ, വയനാട് കളക്ടർ ഗീത എ എന്നിവരാണവർ..

മറ്റ് നാല് പേർ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, പഞ്ചാബിൽ നിന്നുള്ള നവജ്യോത് ഖോസ ആണ് തിരുവനന്തപുരം കളക്ടർ. പാലക്കാട് ജില്ലാ ഭരണകൂടത്തിന് നേതൃത്വം നൽകുന്നത് മഹാരാഷ്ട്രക്കാരി മൃൺമയി ജോഷി ആണ്. കൊല്ലം കളക്ടർ ചുമതല വഹിക്കുന്നത് ജാർഖണ്ഡിൽ നിന്നുള്ള അഫ്സാന പർവീൺ ആണ്, കാസർകോട് കളക്ടറായ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് മഹാരാഷ്ട്രയിൽനിന്നും കേരളത്തിൽ എത്തിയ ഐഎഎസ് കാരിയാണ്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏകദേശം 22,000 അംഗങ്ങൾ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു, അതിൽ 11,000 ത്തിലധികം സ്ത്രീകളാണ്.

അതേസമയം സംസ്ഥാന നിയമസഭയിൽ സ്ത്രീകളുടെ എണ്ണം ഇപ്പോഴും പിന്നിലാണ്. 140 എംഎൽഎമാരിൽ 11 സ്ത്രീകൾ മാത്രമാണ് ഇപ്പോഴത്തെ സഭയിലുള്ളത്. 11 വനിതാ എംഎൽഎമാരിൽ മൂന്ന് പേർ മന്ത്രിമാരാണ്.

ഇവരാണ് ആ ഒൻപത് പേർ..

ഡോ. നവജ്യോത് ഖോസ: 2012 ബാച്ച് ഐഎഎസ് ഓഫീസർ ആയ നവജ്യോത് 2020-ൽ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു, അമൃത്സറിൽ നിന്നുള്ള ബിഡിഎസ് ബിരുദധാരിയാണ്. തൃശ്ശൂരിൽ അസിസ്റ്റന്‍റ് കളക്ടറായി പൊതുഭരണത്തിൽ ജോലി ആരംഭിച്ചു, പിന്നീട് തലശ്ശേരിയിൽ സബ് കളക്ടറും പിന്നീട് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുമായി. തിരുവനന്തപുരം കലക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെയും ദേശീയ ആയുഷ് മിഷന്‍റെയും മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു

ദിവ്യ എസ് അയ്യർ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടർ ആയിരുന്ന ദിവ്യ എസ് അയ്യർ ആണ് ഇപ്പോൾ പത്തനംതിട്ട ജില്ലാ കളക്ടർ. ഒരു ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നതിലുപരി അവർ ഒരു ഡോക്ടറും എഴുത്തുകാരിയുമാണ്. അരുവിക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംഎൽഎ കെഎസ് ശബരീനാഥനാണ് ദിവ്യ എസ് അയ്യരുടെ ഭർത്താവ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...